'ഇത്തരം ദുരനുഭവത്തില്‍ തകരുന്നത് മുറിവേറ്റവരും അഹങ്കരിക്കുന്നത് മുറിവേൽപ്പിച്ചവരും';  വിചാരണക്കോടതിക്കെതിരെ അതിജീവിത

'ഇത്തരം ദുരനുഭവത്തില്‍ തകരുന്നത് മുറിവേറ്റവരും അഹങ്കരിക്കുന്നത് മുറിവേൽപ്പിച്ചവരും'; വിചാരണക്കോടതിക്കെതിരെ അതിജീവിത

വിചാരണ കോടതി നടത്തിയ ജുഡീഷ്യൽ അന്വേഷണത്തിന്റ റിപ്പോർട്ടിലെ വിവരങ്ങൾ ഞെട്ടിക്കുന്നതാണെന്ന് അതിജീവിത
Updated on
2 min read

നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറികാര്‍ഡിന്റെ അനധികൃത പരിശോധനയില്‍ കോടതിക്കെതിരെ രൂക്ഷപ്രതികരണവുമായി അതിജീവിത. കേസുമായി ബന്ധപ്പെട്ട മെമ്മറികാർഡിന്റെ ഹാഷ് വാല്യൂ മാറിയതിൽ വിചാരണ കോടതി നടത്തിയ ജുഡീഷ്യൽ അന്വേഷണത്തിന്റ റിപ്പോർട്ടിലെ വിവരങ്ങൾ ഞെട്ടിക്കുന്നതാണെന്ന് അതിജീവിത പറഞ്ഞു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലാണ് നടി കോടതിക്കെതിരെ രംഗത്ത് എത്തിയത്.

സ്വകാര്യത എന്നത് ഒരു വ്യക്തിയുടെ മൗലീക അവകാശമാണെന്നിരിക്കെ കോടതിയിൽ ഇരുന്ന ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ പലവട്ടം മാറിയതിലൂടെ നിഷേധിക്കപ്പെട്ടത് ഞാനെന്ന വ്യക്തിക്ക് ഈ രാജ്യത്തെ ഭരണഘടന അനുവദിച്ച അവകാശമാണ്. എന്നാൽ ഈ കോടതിയിൽ തന്റെ സ്വകാര്യത സുരക്ഷിതമല്ല എന്നത് ഭയമുണ്ടാക്കുന്നതാണെന്ന് അവർ പറഞ്ഞു.

'ഇത്തരം ദുരനുഭവത്തില്‍ തകരുന്നത് മുറിവേറ്റവരും അഹങ്കരിക്കുന്നത് മുറിവേൽപ്പിച്ചവരും';  വിചാരണക്കോടതിക്കെതിരെ അതിജീവിത
നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡ് പരിശോധനയിലെ സാക്ഷിമൊഴികള്‍ അതിജീവിതയ്ക്ക് നല്‍കണമെന്ന് ഹൈക്കോടതി

ഇരയാക്കപ്പെട്ട വ്യക്തിയുടെ നീതിക്ക് കോട്ട കെട്ടി കരുത്തുപകരേണ്ട കോടതിയിൽ നിന്നും ഇത്തരം ഒരു ദുരനുഭവം ഉണ്ടാകുമ്പോൾ തകരുന്നത് മുറിവേറ്റ മനുഷ്യരും അഹങ്കരിക്കുന്നത് മുറിവേൽപ്പിച്ച നീചരുമാണെന്നത് സങ്കടകരമാണ്. എന്നിരുന്നാലും സത്യസന്ധരായ ന്യായാധിപന്മാരുടെ കാലം അവസാനിച്ചിട്ടില്ലെന്ന വിശ്വാസ്യതയോടെ, നീതിക്കായുള്ള പോരാട്ടം തുടരുമെന്നും അതിജീവിത പറഞ്ഞു.

ഓരോ ഇന്ത്യൻ പൗരന്റെയും അവസാനത്തെ അത്താണിയായ നമ്മുടെ നീതിന്യായ വ്യവസ്ഥിതിയുടെ വിശുദ്ധി തകരില്ലെന്ന പ്രത്യാശയോടെ എന്റെ യാത്ര തുടരുക തന്നെ ചെയ്യുമെന്നും അവർ വ്യക്തമാക്കി.

'ഇത്തരം ദുരനുഭവത്തില്‍ തകരുന്നത് മുറിവേറ്റവരും അഹങ്കരിക്കുന്നത് മുറിവേൽപ്പിച്ചവരും';  വിചാരണക്കോടതിക്കെതിരെ അതിജീവിത
'ഇവിഎമ്മിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്'; വീഡിയോ ചെയ്തവരുടെ അക്കൗണ്ടിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി യൂട്യൂബ്

കഴിഞ്ഞ ദിവസമാണ് നടിയെ അക്രമിച്ച കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ച സംഭവത്തിൽ അന്വേഷണം നടത്തിയതിന്റെ ഭാഗമായുള്ള സാക്ഷിമൊഴികളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് അതിജീവിതക്ക് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടത്.

നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവുകൾ അടങ്ങിയ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിൽ ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗ്ഗീസ് നൽകിയിരിക്കുന്ന റിപ്പോർട്ട് പ്രതിഭാഗത്തിന് സഹായകരമാകുന്നതാണെന്നും വിഷയം ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക പോലീസ് ടീം അന്വേഷിക്കണമെന്നുമുള്ള അതിജീവതയുടെ ഹർജിയിലായിരുന്നു ഉത്തരവ്.

അങ്കമാലി മജിസ്ട്രേറ്റ് ലീന റഷീദ്, ജില്ലാ ജഡ്ജിയുടെ പി എ മഹേഷ്, ശിരസ്തദാർ താജുദ്ധീൻ എന്നിവരാണ് മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചത്. റിപ്പോർട്ടിൽ കേസെടുത്ത് അന്വേഷിക്കണമെന്ന് ആവശ്യവുമായി അതിജീവിത ഹൈക്കോടതിയ സമീപിച്ചിട്ടുണ്ട്. വസ്തുതാന്വേഷണ റിപ്പോർട്ട് റദ്ദാക്കി ഐജി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കണമെന്നാണ് അതിജീവിതയുടെ ആവശ്യം.

മജിസ്ട്രേറ്റ് ലീന റഷീദ് സ്വന്തം കസ്റ്റഡിയിൽ മെമ്മറി കാർഡ് സൂക്ഷിച്ചതായും റിപ്പോർട്ടിൽ പറയുന്നു. 2018 ജനുവരി ഒൻപതിന് രാത്രി 9.58നാണ് മജിസ്‌ട്രേറ്റ് ലീന റഷീദ് മെമ്മറി കാർഡ് പരിശോധിച്ചത്. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ബെഞ്ച് ക്ലാർക്ക് മഹേഷ് മോഹൻ 2018 ഡിസംബർ 13നാണ് മെമ്മറി കാർഡ് പരിശോധിച്ചത്. രാത്രി 10.58നാണ് മഹേഷ് മോഹൻ നിയമവിരുദ്ധമായി മെമ്മറി കാർഡ് പരിശോധിച്ചതെന്നും റിപ്പോർട്ടിലുണ്ട്.

'ഇത്തരം ദുരനുഭവത്തില്‍ തകരുന്നത് മുറിവേറ്റവരും അഹങ്കരിക്കുന്നത് മുറിവേൽപ്പിച്ചവരും';  വിചാരണക്കോടതിക്കെതിരെ അതിജീവിത
'മുടക്കുമുതലോ ലാഭവിഹിതമോ തന്നില്ല'; അരൂർ സ്വദേശിയുടെ പരാതിയിൽ 'മഞ്ഞുമ്മൽ ബോയ്‌സ്' നിർമാതാക്കളുടെ അക്കൗണ്ട് മരവിപ്പിച്ചു

2021 ജൂലൈ 19ന് കോടതി ശിരസ്തദാർ താജുദ്ധീൻ മെമ്മറി കാർഡ് പരിശോധിച്ചു. മെമ്മറി കാർഡ് ഉപയോഗിച്ച വിവോ ഫോൺ ശിരസ്തദാറിന്റേതാണെന്നും റിപ്പോർട്ടിൽ പറയുന്നു. ശിരസ്തദാർ താജുദ്ദീൻ തന്റെ ഫോണിലാണ് പീഡന ദൃശ്യങ്ങൾ കണ്ടത്. വിചാരണ കോടതിയിൽ മെമ്മറി കാർഡ് ഉപയോഗിച്ചതും ശിരസ്തദാറിന്റെ ഫോണിലാണെന്ന് ജഡ്ജ് ഹണി എം വർഗീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

മെമ്മറി കാർഡ് പരിശോധനയുമായി ബന്ധപ്പെട്ട് സെഷൻസ് ജഡ്ജി നടത്തിയ അന്വേഷണം ശരിയായ രീതിയിലല്ലെന്നും അതിജീവിത ഹർജിയിൽ കുറ്റപ്പെടുത്തിയിരുന്നു. നടപടിപടി ക്രമങ്ങൾ പാലിക്കാതെയാണ് അന്വേഷണം നടത്തിയത്. അതിനാൽ റിപ്പോർട്ട് തള്ളണമെന്നുമായിരുന്നു ഹർജിയിലെ വാദം. അന്വേഷണം നടത്തിയത് ഇൻകാമറ നടപടികളിലൂടെയാണ്. വിഷയത്തിൽ സമഗ്ര അന്വേഷണം വേണമെന്ന പരാതിക്കാരിയുടെ ആവശ്യം മൗലികാവകാശമാണെന്നും അതിജീവിതക്ക് വേണ്ടി ഹാജരായ സുപ്രിം കോടതി അഭിഭാഷകൻ അഡ്വ. ഗൗരവ് അഗർവാൾ ആവശ്യപ്പെട്ടിരുന്നു.

'ഇത്തരം ദുരനുഭവത്തില്‍ തകരുന്നത് മുറിവേറ്റവരും അഹങ്കരിക്കുന്നത് മുറിവേൽപ്പിച്ചവരും';  വിചാരണക്കോടതിക്കെതിരെ അതിജീവിത
തൃശൂര്‍ പൂരം: മദപ്പാടുള്ള ആനകള്‍ വേണ്ടെന്ന് ഹൈക്കോടതി; കർശന നിർദേശങ്ങളുമായി വനംവകുപ്പും, എതിർപ്പുമായി ആന ഉടമകള്‍

എന്നാൽ, അന്വേഷണം ആവശ്യപെടുന്ന ഹർജി നേരത്തെ തീർപ്പാക്കിയതിനാൽ ഉപഹർജി നിലനിൽക്കില്ലെന്ന് ദിലീപിന്റെ അഭിഭാഷകൻ വാദിച്ചു. ഹർജിയെ ശക്തമായി എതിർത്തു പ്രതിഭാഗം തങ്ങളുടെ എതിർപ്പ് രേഖപെടുത്തണമെന്നും ആവശ്യപ്പെട്ടു. റിപോർട്ടിലെ വിവരങ്ങൾ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു, ഹർജിയുടെ ഉദ്ദേശശുദ്ധി സംശയാസ്പദമാണെന്നും ദിലീപിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.

മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മറിയെന്ന ഫോറൻസിക് ലാബ് റിപ്പോർട്ടിനെ തുടർന്ന് അതിജീവത നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതി വസ്തുതാന്വേഷണത്തിന് നേരത്തെ ഉത്തരവിട്ടത്. ജില്ല സെഷൻസ് ജഡ്ജി അന്വേഷിക്കണമെന്നായിരുന്നു ഉത്തരവ്. എന്നാൽ ഇത് മറി കടന്ന് നടിയെ ആക്രമിച്ച കേസിലെ വിചാരണ ജഡ്ജികൂടിയായ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി തന്നെ വസ്തുതാന്വേഷണം നടത്തുകയായിരുന്നു.

logo
The Fourth
www.thefourthnews.in