സുപ്രീംകോടതി
സുപ്രീംകോടതി

വിചാരണ അട്ടിമറിക്കപ്പെടുമെന്നത് സാങ്കല്‍പ്പിക ആശങ്ക; സ്വര്‍ണക്കടത്ത് കേസില്‍ ഇഡി നീക്കത്തിനെതിരെ കേരളം സുപ്രീംകോടതിയില്‍

സ്വര്‍ണക്കടത്ത് കേസ് വിചാരണ ബെംഗളൂരുവിലേക്ക് മാറ്റാനുള്ള ഇഡി നീക്കത്തിനെതിരെ സംസ്ഥാനം സുപ്രീംകോടതിയില്‍
Updated on
1 min read

സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ കേരളം സുപ്രീംകോടതിയില്‍. കേസിന്റെ വിചാരണ കര്‍ണാടകയിലേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെയാണ് സംസ്ഥാനം സുപ്രീംകോടതിയെ സമീപിച്ചത്. വിചാരണ നടപടികള്‍ അട്ടിമറിക്കപ്പെടുമെന്ന സാങ്കല്‍പ്പികമായ ആശങ്കയാണ് ഇഡിയുടേതെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി വേണു സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത അപേക്ഷയില്‍ പറയുന്നു. സംസ്ഥാനത്തിന്റെ വാദം കേള്‍ക്കാതെ വിചാരണ മാറ്റാന്‍ ഉത്തരവിടരുതെന്നും കേരളം ആവശ്യപ്പെട്ടു. കേസില്‍ കക്ഷിയാകാതെയാണ് ഉന്നത രാഷ്ട്രീയ പദവികള്‍ വഹിക്കുന്നവര്‍ക്കെതിരെ ഇഡി ആരോപണം ഉന്നയിക്കുന്നതെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.

നയതന്ത്ര പാഴ്സല്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എം ശിവശങ്കര്‍ ഉള്‍പ്പെട്ട കേസ് കേരളത്തിന് പുറത്തുള്ള കോടതിയിലേക്ക് മാറ്റാന്‍ ജൂലൈയിലാണ് ഇഡി സുപ്രീം കോടതിയെ സമീപിച്ചത്. ഡല്‍ഹിയില്‍ നടന്ന ഉന്നതതല കൂടിയാലോചനകള്‍ക്ക് ശേഷമാണ് ഇഡി ട്രാന്‍സ്ഫര്‍ ഹര്‍ജി സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്തത്. ഈ കേസില്‍ സരിത്ത്, സ്വപ്ന സുരേഷ്, സന്ദീപ് നായര്‍, എം ശിവശങ്കര്‍ എന്നിങ്ങനെ നാല് പ്രതികളാണുള്ളത്.

logo
The Fourth
www.thefourthnews.in