മദ്യ വില വര്‍ധനയ്ക്കുള്ള നികുതി ഭേദഗതി ബില്‍ നിയമസഭ പാസാക്കി; പരമാവധി കൂടുക 20 രൂപ

മദ്യ വില വര്‍ധനയ്ക്കുള്ള നികുതി ഭേദഗതി ബില്‍ നിയമസഭ പാസാക്കി; പരമാവധി കൂടുക 20 രൂപ

വില വർധന നിലവില്‍ വരിക വിജ്ഞാപനം പുറത്തിറങ്ങിയ ശേഷം
Updated on
1 min read

സംസ്ഥാനത്ത് മദ്യത്തിന്റെ വില വര്‍ധിപ്പിക്കുന്നതിനുള്ള നികുതി ഭേദഗതി ബില്‍ നിയമസഭ പാസാക്കി. 247 ശതമാനമായിരുന്ന നികുതി 251 ശതമാനമായിട്ടാണ് വര്‍ധിപ്പിക്കുക. നാല് ശതമാനം നികുതി കൂട്ടിയാലും ഫലത്തില്‍ രണ്ട് ശതമാനമെ വില വര്‍ധിക്കുകയൊള്ളുവെന്ന് ധനവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

ബില്‍ പാസാക്കിയെങ്കിലും വിജ്ഞാപനം പുറത്തിറങ്ങിയ ശേഷം മാത്രമെ വില വര്‍ധന നിലവില്‍ വരിക. പരമാവധി 20 രൂപ വരെയാണ് വില കൂടുക. അത് ഒരിനത്തിന് മാത്രമായിരിക്കും. 8 ഇനങ്ങള്‍ക്ക് 10 രൂപയും വര്‍ധിക്കും. മറ്റ് ബ്രാന്‍ഡുകളുടെ വിലയില്‍ വര്‍ധനവ് ഉണ്ടാകില്ല.

സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി ബില്ലിനെ പ്രതിപക്ഷം സഭയില്‍ എതിര്‍ത്തു. മദ്യത്തിന് 4 ശതമാനം വില വര്‍ധിപ്പിക്കുന്നത് മദ്യ കമ്പനികളെ സഹായിക്കാനാണെന്ന് പി സി വിഷ്ണുനാഥ് എം എല്‍ എ പറഞ്ഞു. കേരളത്തില്‍ ഉത്പാദിപ്പിക്കു്‌നന മദ്യത്തിന് കയറ്റുമതി നികുതി ഈടാക്കുന്നത് എന്തിനാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ചോദിച്ചു. ബജറ്റ് അടക്കം വരുബോള്‍ വിഷയം പരിഗണിക്കാമെന്ന് ധനവകുപ്പ് മന്ത്രി പറഞ്ഞു.

logo
The Fourth
www.thefourthnews.in