പ്രതിഷേധം ഉയർത്തി പ്രതിപക്ഷം; ചോദ്യോത്തര വേള ഒഴിവാക്കി, സഭ ഇന്നത്തേക്ക് പിരിഞ്ഞു; കക്ഷിനേതാക്കളുടെ യോഗത്തിലും സമവായമില്ല

പ്രതിഷേധം ഉയർത്തി പ്രതിപക്ഷം; ചോദ്യോത്തര വേള ഒഴിവാക്കി, സഭ ഇന്നത്തേക്ക് പിരിഞ്ഞു; കക്ഷിനേതാക്കളുടെ യോഗത്തിലും സമവായമില്ല

നടപടികളുമായി സഹകരിക്കില്ലെന്ന് നേരത്തെ തന്നെ ഉറപ്പിച്ചാണ് പ്രതിപക്ഷം ഇന്ന് സഭയിൽ എത്തിയത്
Updated on
1 min read

പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചതിനെ തുടര്‍ന്ന് നടപടികള്‍ വേഗത്തിൽ പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു. നടപടികളുമായി സഹകരിക്കില്ലെന്ന് നേരത്തെ തന്നെ ഉറപ്പിച്ചാണ് പ്രതിപക്ഷം ഇന്ന് സഭയിൽ എത്തിയത്. നിയമസഭാ നടപടികൾക്ക് മുന്നോടിയായി സ്പീക്കർ വിളിച്ച കക്ഷിനേതാക്കളുടെ യോഗം ധാരണായാകാതെ പിരിഞ്ഞിരുന്നു. സഭാ നടപടികൾ ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുന്ന തരത്തിലായിരുന്നു സ്പീക്കറുടെ പരാമർശങ്ങൾ. സ്പീക്കർ ഇരിക്കുമ്പോൾ തന്നെ മുഖം മറച്ചു ബാനർ ഉയർത്തിയെന്നും ഓഫീസിന് മുന്നിലെ പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോൺ വഴി പകർത്തി പ്രതിപക്ഷം പുറത്തു വിട്ടെന്നും സ്പീക്കർ കുറ്റപ്പെടുത്തി. പ്രതിപക്ഷത്തിന്റേത് ശരിയായ നടപടിയെല്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സാമാന്തര സഭ ചേരുകയും അതിന്റെ ദൃശ്യങ്ങൾ മൊബൈൽ വഴി പുറത്ത് വിട്ട ഘട്ടത്തിലും താൻ നടപടി എടുത്തിട്ടില്ലെന്നും സ്പീക്കർ ചൂണ്ടിക്കാട്ടി.

പ്രതിഷേധം ഉയർത്തി പ്രതിപക്ഷം; ചോദ്യോത്തര വേള ഒഴിവാക്കി, സഭ ഇന്നത്തേക്ക് പിരിഞ്ഞു; കക്ഷിനേതാക്കളുടെ യോഗത്തിലും സമവായമില്ല
സമവായമാകാതെ പിരിഞ്ഞ് കക്ഷിനേതാക്കളുടെ യോഗം; സഭയില്‍ പ്രതിപക്ഷ ബഹളം, നടപടികൾ വേഗത്തിലാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു

വാച്ച് ആന്റ് വാർഡ് പ്രകോപനമില്ലാതെ പ്രതിപക്ഷ അംഗങ്ങളെ ആക്രമിക്കുകയാണ് ഉണ്ടായതെന്ന് പ്രതിപക്ഷ നേതാവ് സഭ ആരംഭിച്ചപ്പോൾ തന്നെ വ്യക്തമാക്കി. തങ്ങൾ നടത്തിയത് സത്യഗ്രഹ സമരമാണെന്നും വി ഡി സതീശൻ സഭയിൽ പറഞ്ഞു. നിയമസഭയിലെ സ്പീക്കറുടെ ഓഫീസിന് മുന്നിൽ പ്രതിപക്ഷം നടത്തിയത് ഉപരോധ സമരം തന്നെയെന്ന് സ്പീക്കർ എ എൻ ഷംസീർ ചൂണ്ടിക്കാട്ടി. ഇന്നലെ സഭയില്‍ നടന്ന സംഭവങ്ങളും സംഘർഷവും നടക്കാൻ പാടില്ലാത്തതായിരുന്നുവെന്നും നിർഭാഗ്യകരമെന്നും സ്പീക്കർ പറഞ്ഞു. സ്പീക്കറുടെ അഭിപ്രായത്തോട് യോജിക്കുന്ന നിലപാടാണ് ഉള്ളതൊന്നും സംഘർഷത്തിൽ പ്രതിപക്ഷം എംഎൽഎമാരെ ആക്രമിച്ച വാച്ച് ആന്റ് വാർഡിനും ഭരണകക്ഷി എംഎൽഎമാർക്കും എതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രതിഷേധം ഉയർത്തി പ്രതിപക്ഷം; ചോദ്യോത്തര വേള ഒഴിവാക്കി, സഭ ഇന്നത്തേക്ക് പിരിഞ്ഞു; കക്ഷിനേതാക്കളുടെ യോഗത്തിലും സമവായമില്ല
നിയമസഭയില്‍ സംഘര്‍ഷം: എംഎല്‍എമാര്‍ക്കും വാച്ച് ആന്‍ഡ് വാര്‍ഡുമാര്‍ക്കും പരുക്ക്, വാക്പോര്

രാവിലെ ചേർന്ന കക്ഷി നേതാക്കളുടെ യോഗത്തിലും പ്രതിപക്ഷം സമാനമായ ആവശ്യം മുന്നോട്ടുവച്ചിരുന്നു. അതേസമയം പരിശോധിച്ച് നടപടി എടുക്കുമെന്നാണ് സംഘർഷവുമായി ബന്ധപ്പെട്ട് സ്പീക്കറുടെ നിലപാട്. സമാന്തര സഭ ചേർന്നതിൽ നടപടി വേണമെന്ന നിലപാടിൽ ഭരണപക്ഷം ഉറച്ചു നിൽക്കുകയാണ്.

അതിനിടെ സഭാ ടി വി പ്രതിപക്ഷത്തിന് പ്രതിഷേധങ്ങളെ പൂർണമായും മറച്ചുവയ്ക്കുന്നതായി പ്രതിപക്ഷ നേതാവ് തിരിച്ചടിച്ചു. താൻ സഭയിൽ സംസാരിക്കുന്ന ഘട്ടത്തിൽ പോലും ഭരണപക്ഷത്തെയാണ് കാണിക്കുന്നതെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി. സഭാ ടിവിയുടെ സംപ്രേഷണം ഏകപക്ഷീയമായി തുടരുന്ന സാഹചര്യത്തിൽ സഭാ ടിവിയുമായി ബന്ധപ്പെട്ട കമ്മിറ്റിയിൽ നിന്ന് രാജിവയ്ക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ആബിദ് ഹുസൈൻ തങ്ങൾ, എം വിൻസന്റ്, മോൻസ് ജോസഫ്, റോജി എം ജോൺ എന്നിവരാണ് രാജിവയ്ക്കുക.

logo
The Fourth
www.thefourthnews.in