ആരിഫ് മുഹമ്മദ് ഖാൻ, നിയമസഭ
ആരിഫ് മുഹമ്മദ് ഖാൻ, നിയമസഭ

സർക്കാർ - ​ഗവർണർ പോര് മുറുകുന്നതിനിടെ നിയമസഭാ സമ്മേളനം നാളെ തുടങ്ങും

ഓർഡിനൻസുകളിൽ ഒപ്പിടാതെ ​ഗവർണർ അസാധുവാക്കിയ സാഹചര്യത്തിലാണ് നീക്കം
Updated on
2 min read

പതിനഞ്ചാം കേരള നിയമസഭയുടെ ആറാം സമ്മേളനത്തിന് നാളെ തുടക്കമാകും. ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സർക്കാരും തമ്മിലുള്ള പോര് രൂക്ഷമായിരിക്കെയാണ് പത്ത് ദിവസം നീളുന്ന സഭാ സമ്മേളനത്തിന് നാളെ തുടക്കമാകുന്നത്. കാലാവധി പൂർത്തിയായ ഓർഡിനൻസുകളുടെ സ്ഥാനത്ത് പുതിയ നിയമം കൊണ്ടുവരാനാണ് അടിയന്തരമായി സഭ ചേരുന്നത്.

ഓർഡിനൻസുകൾ കാലാവധി അവസാനിച്ചിട്ടും പുതുക്കാൻ ഒപ്പിടാൻ ഗവർണർ തയ്യാറായിരുന്നില്ല. ഇതോടെ ഓർഡിനൻസുകൾ അസാധുവായി. ഈ സാഹചര്യത്തിലാണ് സമ്പൂർണ ബജറ്റ് സമ്മേളനം കഴിഞ്ഞ് കഷ്ടിച്ച് ഒരു മാസം തികയുമ്പോൾ വീണ്ടും സഭാ സമ്മേളനം ചേരുന്നത്. ഗവർണർ ഉടക്കി നിൽക്കുന്ന സാഹചര്യത്തിൽ സഭ വിളിച്ചു ചേർത്ത് ബിൽ പാസാക്കുകയല്ലാതെ സർക്കാരിന് വേറെ വഴിയില്ലാതായി.

റദ്ദായ ഓർഡിനൻസുകൾ

1) 2022ലെ കേരള ആഭരണ തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ഓര്‍ഡിനന്‍സ് (2022ലെ 04-ാംനം. ഓര്‍ഡിനന്‍സ്)

2) 2022-ലെ കേരള തദ്ദേശസ്വയംഭരണ പൊതുസര്‍വ്വീസ് ഓര്‍ഡിനന്‍സ്

(2022ലെ 05-ാംനം. ഓര്‍ഡിനന്‍സ്)

3) 2022-ലെ കേരള വ്യവസായ ഏകജാലക ക്ലിയറന്‍സ് ബോര്‍ഡുകളും വ്യവസായ നഗരപ്രദേശ വികസനവും (ഭേദഗതി) ഓര്‍ഡിനന്‍സ്

(2022ലെ 06-ാംനം. ഓര്‍ഡിനന്‍സ്)

4) ദി കേരള പ്രൈവറ്റ് ഫോറസ്റ്റ്സ് (വെസ്റ്റിങ്ങ് ആന്റ് അസൈന്‍മെന്റ് )

അമെന്റ്മെന്റ് ഓര്‍ഡിനന്‍സ് (2022ലെ 07-ാംനം. ഓര്‍ഡിനന്‍സ്)

5) ദി കേരള ലോക് ആയുക്ത (അമെന്റ്മെന്റ് ) ഓര്‍ഡിനന്‍സ്, 2022

(2022ലെ 08-ാംനം. ഓര്‍ഡിനന്‍സ്)

6) 2022-ലെ കേരള മാരിടൈം ബോര്‍ഡ് (ഭേദഗതി) ഓര്‍ഡിനന്‍സ്

(2022ലെ 09-ാംനം. ഓര്‍ഡിനന്‍സ്)

7) 2022ലെ കേരള കന്നുകാലിത്തീറ്റ, കോഴിത്തീറ്റ, ധാതുലവണമിശ്രിതം (ഉല്‍പാദനവും വില്‍പനയും നിയന്ത്രിക്കല്‍) ഓര്‍ഡിനന്‍സ്

(2022ലെ 10-ാംനം. ഓര്‍ഡിനന്‍സ്)

8) 2022ലെ കേരള സഹകരണസംഘ (രണ്ടാം ഭേദഗതി) ഓര്‍ഡിനന്‍സ് (2022ലെ 11-ാംനം. ഓര്‍ഡിനന്‍സ്)

9) ദി കേരള പബ്ലിക് ഹെല്‍ത്ത് ഓര്‍ഡിനന്‍സ്, 2022

(2022ലെ 12-ാംനം. ഓര്‍ഡിനന്‍സ്)

10) ദി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (അഡീഷണല്‍ ഫങ്ഷന്‍സ് ആസ് റെസ്പെക്റ്റ്സ് സെര്‍ട്ടന്‍ കോര്‍പ്പറേഷന്‍സ് ആന്റ് കമ്പനീസ്) അമെന്റ്മെന്റ് ഓര്‍ഡിനന്‍സ്, 2022 (2022ലെ 13-ാംനം. ഓര്‍ഡിനന്‍സ്)

11) ദി കേരള പബ്ലിക് എന്റര്‍പ്രൈസസ് സെലക്ഷന്‍ ആന്റ് റിക്രൂട്ട്മെന്റ് ബോര്‍ഡ് ഓര്‍ഡിനന്‍സ്, 2022 (2022ലെ 14-ാംനം. ഓര്‍ഡിനന്‍സ്)

സമ്മേളനത്തിന്റെ ആദ്യ ദിനം ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ അനുസ്മരിച്ചുകൊണ്ടുള്ള പ്രത്യേക യോഗം നടക്കും. ബുധനാഴ്ചയാണ് ലോകായുക്ത നിയമഭേ​ദ​ഗതി ബിൽ നിയമസഭയുടെ പരിഗണയ്ക്ക് വരുന്നത്. തുടക്കം മുതൽ ലോകായുക്ത നിയമഭേദഗതിക്കെതിരെ നിലകൊള്ളുന്ന പ്രതിപക്ഷം ബില്ലിനെ ശക്തമായി തന്നെ എതിർക്കും.

ആരിഫ് മുഹമ്മദ് ഖാൻ, നിയമസഭ
ലോകായുക്ത നിയമ ഭേദഗതി ബില്‍ ബുധനാഴ്ച നിയമസഭയില്‍; എതിര്‍ക്കുമെന്ന് പ്രതിപക്ഷം

ചാൻസലർ എന്ന നിലയിൽ ​ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ബിൽ ​ഗവർണറും സർക്കാരും തമ്മിലുള്ള പോര് രൂക്ഷമായിരിക്കെ സഭയിൽ വരാനുള്ള സാധ്യത കുറവാണ്. സർക്കാരിനെ വെല്ലുവിളിക്കുന്ന ​ഗവർണറെ തത്ക്കാലം പ്രകോപിപ്പിക്കേണ്ടെന്ന നിലപാടിലാണ് സർക്കാരുള്ളത്. ​സ്പീക്കർ എം ബി രാജേഷ് വിവരിച്ച ആറ് ബില്ലുകളുടെ പട്ടികയിൽ ഈ ബില്ലിനെക്കുറിച്ചുള്ള സൂചനകളൊന്നും തന്നെയില്ല.

പരിഗണിക്കുന്ന പ്രധാന ബില്ലുകൾ

1) 2022ലെ കേരള സഹകരണസംഘ (രണ്ടാം ഭേദഗതി) ബില്‍

(2022ലെ 11-ാംനം. ഓര്‍ഡിനന്‍സ്)

2) 2022-ലെ കേരള മാരിടൈം ബോര്‍ഡ് (ഭേദഗതി) ബില്‍

(2022ലെ 09-ാംനം. ഓര്‍ഡിനന്‍സ്)

3) 2021-ലെ കേരള റദ്ദാക്കലും ഒഴിവാക്കലും ബില്‍

4) ദി കേരള ലോകാ7യുക്ത (അമെന്റ്മെന്റ് ) ബില്‍, 2022

(2022ലെ 08-ാംനം. ഓര്‍ഡിനന്‍സ്)

5) ദി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (അഡീഷണല്‍ ഫങ്ഷന്‍സ്

ആസ് റെസ്പെക്റ്റ്സ് സെര്‍ട്ടന്‍ കോര്‍പ്പറേഷന്‍സ് ആന്റ് കമ്പനീസ്)

അമെന്റ്മെന്റ് ബില്‍, 2022 (2022ലെ 13-ാംനം. ഓര്‍ഡിനന്‍സ്)

6) 2022ലെ കേരള ആഭരണ തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ബില്‍

(2022ലെ 04-ാംനം. ഓര്‍ഡിനന്‍സ്)

നിയമസഭ പാസാക്കുന്ന ബില്ലുകൾ ​ഗവർണർ ഒപ്പിട്ടാലാണ് നിയമമാവുക. ഗവർണർ ഇതിൽ കടുംപിടുത്തം പിടിക്കുമോ എന്ന് സർക്കാരിന് ആശങ്കയുണ്ട്. ബില്ലുകൾ അംഗീകാരത്തിനായി എത്തിച്ചേരേണ്ടത് ​ഗവർണറുടെ പക്കലാകുമ്പോൾ പിന്നീടുള്ള ശ്രദ്ധാകേന്ദ്രം രാജ്ഭവനാണ്. കണ്ണൂർ സർവകലാശാലയിൽ പ്രിയാ വർ​ഗീസിനെ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കാനുള്ള തീരുമാനം ബന്ധു നിയമനമാണെന്ന് ആവർത്തിച്ച് വ്യക്തമാക്കിയ ​ഗവർണർ തനിക്കെതിരായ നീക്കത്തെ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും വെല്ലുവിളിച്ചിരുന്നു. ഇത് സഭയിൽ പ്രതിപക്ഷം ആയുധമാക്കാനുള്ള സാധ്യതയും ഏറെയാണ്.

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകനെതിരെ കാപ്പ ചുമത്തിയതും വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളി സമരവുമെല്ലാം പ്രതിപക്ഷം സഭയിൽ ഉന്നയിക്കാൻ സാധ്യതയുണ്ട്. റോഡുകളുടെ ശോച്യാവസ്ഥയും ജെൻഡർ ന്യൂട്രാലിറ്റിയുമാടക്കം വിവാദവിഷയങ്ങൾ സഭാ സമ്മേളനം പ്രക്ഷുബ്ധമാക്കും. വയനാട് രാഹുൽ ഗാന്ധിയുടെ എം പി ഓഫീസിലെ ഗാന്ധി ചിത്രം നിലത്തിട്ടതിന് കോൺഗ്രസുകാർ തന്നെ അറസ്റ്റിലായതു ഉയർത്തിക്കാട്ടിയായിരിക്കും ഭരണപക്ഷം ഇതിനെ പ്രതിരോധിക്കുക.

logo
The Fourth
www.thefourthnews.in