നിയമബിരുദ സർട്ടിഫിക്കറ്റ് പരിശോധനയ്‌ക്ക് സമർപ്പിക്കാത്ത അഭിഭാഷകർ പ്രാക്ടീസ് ചെയ്യേണ്ട: കേരള ബാർ കൗൺസിൽ

നിയമബിരുദ സർട്ടിഫിക്കറ്റ് പരിശോധനയ്‌ക്ക് സമർപ്പിക്കാത്ത അഭിഭാഷകർ പ്രാക്ടീസ് ചെയ്യേണ്ട: കേരള ബാർ കൗൺസിൽ

സർട്ടിഫിക്കറ്റുകൾ പരിശോധിക്കാൻ സുപ്രീം കോടതി നൽകിയ സമയം ജൂൺ 30ന് അവസാനിച്ചിരുന്നു
Updated on
1 min read

നിയമബിരുദ സർട്ടിഫിക്കറ്റ് പരിശോധനയ്‌ക്ക് സമർപ്പിക്കാത്ത അഭിഭാഷകരെ പ്രാക്ടീസ് ചെയ്യുന്നതിൽ നിന്ന് ഒഴിവാക്കുമെന്ന് കേരള ബാർ കൗൺസിൽ. ബാർ കൗൺസിലിന്റെ റോളിൽ 60,000 ത്തോളം അഭിഭാഷകരുണ്ട്. ഇതുവരെ ലഭിച്ച 24,550 സർട്ടിഫിക്കറ്റുകൾ വിവിധ സർവകലാശാലകളുടെ പരിശോധനയ്‌‌ക്ക് അയച്ചുകൊടുത്തിട്ടുണ്ട്. അവയിൽ ഒരു സർട്ടിഫിക്കറ്റിന്റെ കാര്യത്തിൽ മാത്രമാണ് സംശയം പ്രകടിപ്പിച്ചതെന്നും കേരള ബാർ കൗൺസിൽ ചെയർമാൻ അഡ്വ. കെ എൻ അനിൽകുമാർ വ്യക്തമാക്കി.

നിയമബിരുദ സർട്ടിഫിക്കറ്റ് പരിശോധനയ്‌ക്ക് സമർപ്പിക്കാത്ത അഭിഭാഷകർ പ്രാക്ടീസ് ചെയ്യേണ്ട: കേരള ബാർ കൗൺസിൽ
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി: ഹര്‍ജികള്‍ സുപ്രീംകോടതി 11-ന് പരിഗണിക്കും, പുതിയ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചു

ബാർ കൗൺസിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളെത്തുടർന്ന് സർട്ടിഫിക്കറ്റുകൾ പരിശോധിക്കാൻ സുപ്രീം കോടതി നൽകിയ സമയം ജൂൺ 30 ന് അവസാനിച്ചിരുന്നു. വ്യാജ ബിരുദമുള്ള അഭിഭാഷകർ സംസ്ഥാനത്തെ വിവിധ കോടതികളിൽ പ്രാക്ടീസ് ചെയ്യുന്നുണ്ടെന്ന പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ രണ്ട് അഭിഭാഷകരുടെ എൻറോൾമെന്റ് ക്രമവിരുദ്ധമാണെന്ന് കണ്ടെത്തിയിരുന്നു. ഇതിലൊരു അഭിഭാഷകന്റെ ബിരുദ സർട്ടിഫിക്കറ്റിൽ അപാകത കണ്ടെത്തിയതിനെത്തുടർന്ന് സബ് കമ്മിറ്റി മുഖേന തെളിവെടുപ്പ് നടത്തി പ്രാക്ടീസ് സസ്പെൻഡ് ചെയ്തിട്ടുണ്ടെന്നും അഡ്വ. അനിൽ കുമാർ വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in