ഏഷ്യാനെറ്റിനോട് നമസ്തേ പറഞ്ഞ് ബിജെപി; രണ്ട് വര്‍ഷമായുള്ള നിസ്സഹകരണം അവസാനിപ്പിച്ചു

ഏഷ്യാനെറ്റിനോട് നമസ്തേ പറഞ്ഞ് ബിജെപി; രണ്ട് വര്‍ഷമായുള്ള നിസ്സഹകരണം അവസാനിപ്പിച്ചു

കേരളത്തിൽ ഇടത് സർക്കാർ നടത്തുന്ന മാധ്യമവേട്ടയുടെ പശ്ചാത്തലത്തിൽ മാധ്യമങ്ങൾക്കൊപ്പം നിൽക്കാൻ ബാധ്യസ്ഥരാണെന്ന് ബിജെപി തേതൃത്വം
Updated on
1 min read

ഏഷ്യാനെറ്റ് ന്യൂസിനെ ബഹിഷ്‌കരിക്കാനുള്ള തീരുമാനം പിന്‍വലിച്ച് ബിജെപി. രണ്ട് വർഷമായി തുടര്‍ന്നു വന്നിരുന്ന ഏഷ്യാനെറ്റ് ന്യൂസുമായുള്ള നിസഹകരണം അവസാനിപ്പിക്കാനാണ് ബിജെപി കേരളഘടകത്തിന്റെ തീരുമാനം. സമകാലീന കേരളത്തിൽ ഇടത് സർക്കാർ നടത്തുന്ന മാധ്യമവേട്ടയുടെ പശ്ചാത്തലത്തിൽ ഭരണകൂട ഭീകരതയ്ക്ക് ഇരയാവുന്ന മാധ്യമങ്ങൾക്കൊപ്പം നിൽക്കാൻ ബാധ്യസ്ഥരാണെന്ന് ചൂണ്ടിക്കാട്ടിയാണ് പാര്‍ട്ടിയുടെ പുതിയ തീരുമാനം.  

ഏഷ്യാനെറ്റിനോട് നമസ്തേ പറഞ്ഞ് ബിജെപി; രണ്ട് വര്‍ഷമായുള്ള നിസ്സഹകരണം അവസാനിപ്പിച്ചു
അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ആറു കോണ്‍ഗ്രസ്സ് എംപിമാര്‍ തന്നോട് പറഞ്ഞു; സിപിഎം മുഖ്യശത്രു: കെ സുരേന്ദ്രന്‍

ബിജെപി സംസ്ഥാന അധ്യക്ഷന്‍ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ബഹിഷ്കരണം പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചത്. ഏഷ്യാനെറ്റ് ന്യൂസിനെതിരെയും മാധ്യമപ്രവർത്തകർക്കെതിരെയും സിപിഎം സ്വീകരിക്കുന്ന ഫാസിസ്റ്റ് സമീപനം ജനാധിപത്യ കേരളത്തിന് അംഗീകരിക്കാന്‍ കഴിയില്ല. ജനാധിപത്യത്തിന്റെ നാലാംതൂണായ മാധ്യമങ്ങളെ അടിച്ചമർത്താന്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാര്‍ ശ്രമിക്കുന്നു. ഇതിനെതിരെ ശക്തമായ ജനകീയ പ്രതിഷേധത്തിന് പാര്‍ട്ടി നേതൃത്വം നൽകുമെന്നും ബിജെപി സംസ്ഥാന നേതൃത്വം പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

നിരന്തരമായി ദേശവിരുദ്ധ സമീപനം സ്വീകരിക്കുന്നു എന്ന് ആരോപിച്ചായിരുന്നു ഏഷ്യാനെറ്റ് ന്യൂസിനെ പൂര്‍ണമായും ബഹിഷ്‌കരിക്കാന്‍ ബിജെപി തീരുമാനിച്ചത്. 2021 മേയിലായിരുന്നു പ്രഖ്യാപനം. ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിക്കുന്ന ചര്‍ച്ചകളിലും ചാനല്‍ തേടുന്ന പ്രതികരണങ്ങളിലും ബിജെപി നേതാക്കള്‍ പങ്കെടുക്കേണ്ടതില്ല എന്നായിരുന്നു ബിജെപിയും സംസ്ഥാന കമ്മറ്റിയുടെ അന്നത്തെ തീരുമാനം.

logo
The Fourth
www.thefourthnews.in