പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ പി വി അന്‍വര്‍, സിപിഎമ്മിനോടും പ്രതിബദ്ധതയില്ലെന്ന് കെടി ജലീല്‍; രാഷ്ട്രീയ കാര്‍മേഘം ഉരുണ്ടുകൂടുന്ന മലപ്പുറം

പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ പി വി അന്‍വര്‍, സിപിഎമ്മിനോടും പ്രതിബദ്ധതയില്ലെന്ന് കെടി ജലീല്‍; രാഷ്ട്രീയ കാര്‍മേഘം ഉരുണ്ടുകൂടുന്ന മലപ്പുറം

മുഖ്യമന്ത്രിയുടേതായി ദ ഹിന്ദു ദിനപത്രത്തില്‍ വന്ന അഭിമുഖത്തില്‍ മലപ്പുറം ജില്ലയെ കുറുച്ചുള്ള പരാമര്‍ശത്തില്‍ ആരംഭിച്ച വിവാദവും പുതിയ തലത്തിലേക്ക്
Updated on
1 min read

പോലീസിലെ പുഴുക്കുത്തില്‍ തുടങ്ങി മുഖ്യമന്ത്രിയുടെ അഭിമുഖത്തില്‍ എത്തിനില്‍ക്കുന്ന മലപ്പുറത്തെ രാഷ്ട്രീയ വിവാദത്തില്‍ പിരിമുറുക്കങ്ങള്‍ ശക്തമാകുന്നു. സിപിഎമ്മിനെ തിരുത്താന്‍ ശ്രമിച്ച് മുന്നണിയില്‍ നിന്നും പുറത്തുപോകേണ്ടി വന്ന പി വി അന്‍വര്‍ ഇനി രാഷ്ട്രീയ പോരാട്ടമാണെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നാണ് പി വി അന്‍വറിന്റെ ഏറ്റവും പുതിയ പ്രതികരണം.

മത നിരപേക്ഷത ഉയര്‍ത്തിപ്പിടിച്ച് സമാന ചിന്താഗതിയുള്ളവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും എന്നാണ് അന്‍വറിന്റെ പ്രതികരണം. മഞ്ചേരിയില്‍ ഒരു ലക്ഷം പേരെ അണിനിരത്തി പൊതുയോഗം നടത്തും. യുവാക്കളുടെ പിന്തുണയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും മലപ്പുറത്തെ വസതിയില്‍ മാധ്യമങ്ങളെ കണ്ട അന്‍വര്‍ പ്രതികരിച്ചു. രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തോടെ തുറന്ന പോരാട്ടത്തില്‍ നിന്ന് രാഷ്ട്രീയ പോരാട്ടത്തിലേക്ക് അന്‍വര്‍ തിരിയുന്നു എന്ന് സൂചന നല്‍കുമ്പോള്‍ നിലമ്പൂര്‍ എംഎല്‍എ നിര്‍ത്തിയ സ്ഥലത്ത് നിന്നും തുടങ്ങുന്നു എന്ന സൂചന നല്‍കുകയാണ് തവനൂര്‍ എംഎല്‍എ കെ ടി ജലീല്‍ നല്‍കുന്നത്.

പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ പി വി അന്‍വര്‍, സിപിഎമ്മിനോടും പ്രതിബദ്ധതയില്ലെന്ന് കെടി ജലീല്‍; രാഷ്ട്രീയ കാര്‍മേഘം ഉരുണ്ടുകൂടുന്ന മലപ്പുറം
വെല്ലുവിളി തുടര്‍ന്ന് അന്‍വര്‍, അഭിമുഖ വിവാദത്തില്‍ മുഖ്യമന്ത്രിക്ക് പ്രതിരോധം തീര്‍ത്ത് മന്ത്രിമാര്‍; പി ആറിന്റെ ആവശ്യമില്ലെന്ന് റിയാസ്‌

സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുന്ന എന്ന സൂചന നിരന്തരം നല്‍കുന്ന കെ ടി ജലീല്‍ ചിലത് തുറന്നു പറയാമുണ്ടെന്ന നിലയില്‍ പ്രതികരിച്ചതാണ് രാഷ്ട്രീയ അന്തരീക്ഷത്തെ കലുഷിതമാക്കുന്നത്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കാനാണ് തീരുമാനിച്ചത്. എന്നാല്‍ പൊതു പ്രവര്‍ത്തനത്തില്‍ തുടരും. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലാണ് പല വിട്ടുവീഴ്ചകള്‍ക്കും തയ്യാറാകും.

അന്‍വര്‍ പറഞ്ഞ ചില കാര്യങ്ങളോട് യോജിപ്പുണ്ട്. അതെന്താണ്, എവിടെയാണ് അന്‍വറിനോട് വിയോജിപ്പ് അതെല്ലാം വൈകുന്നേരം തുറന്നുപറയുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു

പൊതു പ്രവര്‍ത്തനത്തില്‍ ആരെയും പ്രീതിപ്പെടുത്തേണ്ടകാര്യമല്ല. അതില്‍ സിപിഎമ്മും, ഇടതുപക്ഷവും മുഖ്യമന്ത്രിയും ഉള്‍പ്പെടുന്നു. ഒരു ബോര്‍ഡിന്റെ ചെയര്‍മാന്‍ സ്ഥാനം പോലും പ്രതീക്ഷിക്കാത്ത ഒരാള്‍ എന്ന നിലയില്‍ ആരെയും പേടിയില്ല. അതിനാല്‍ താല്‍പര്യങ്ങള്‍ ആകില്ല തന്റെ നിലപാട്. അതായിരിക്കും വൈകുന്നേരം പറയുക. അതൃപ്തിയുണ്ടോ, ഇല്ലായിരുന്നോ എന്ന കാര്യങ്ങള്‍ വരും നാലരയ്ക്ക് തുറന്നുപറയും. അന്‍വര്‍ പറഞ്ഞ ചില കാര്യങ്ങളോട് യോജിപ്പുണ്ട്. അതെന്താണ്, എവിടെയാണ് അന്‍വറിനോട് വിയോജിപ്പ് അതെല്ലാം വൈകുന്നേരം തുറന്നുപറയുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം, മുഖ്യമന്ത്രിയുടേതായി ദ ഹിന്ദു ദിനപത്രത്തില്‍ വന്ന അഭിമുഖത്തില്‍ മലപ്പുറം ജില്ലയെ കുറുച്ചുള്ള പരാമര്‍ശത്തില്‍ ആരംഭിച്ച വിവാദവും പുതിയ തലത്തിലേക്ക് കടക്കുകയാണ്. ദ ഹിന്ദു അഭിമുഖത്തില്‍ വന്ന മലപ്പുറം വിരുദ്ധ പരാമര്‍ശം പി.ആര്‍. ഏജന്‍സിയുടെ ഭാഗത്തുനിന്നുണ്ടായതാണെന്ന വാദമാണ് ഇപ്പോളത്തെ വാക്ക്‌പോരുകളുടെ പശ്ചാത്തലം. അഭിമുഖത്തിന് എതിരെ ഒരു ദിവസം വൈകി മുഖ്യമന്ത്രിയുടെ ഓഫിസ് രംഗത്തെത്തിയതും പിന്നാലെ വന്ന പത്രത്തിന്റെ ന്യായീകരവും നാടകമാണെന്ന് ആരോപിക്കുകയാണ് പി വി അന്‍വര്‍ ചെയ്യുന്നത്. ദ ഹിന്ദുവിന്റെ പ്രതികരണത്തോടെ മുസ്ലീം സംഘടനകളില്‍ നിന്നുള്‍പ്പെടെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയായിരുന്നു പ്രതികരണവും തിരുത്തും പുറത്തുവന്നത്.

logo
The Fourth
www.thefourthnews.in