കാലാനുസൃതമായി മാറണം, ഉന്നതവിദ്യാഭ്യാസ മേഖല ഉടച്ചുവാർക്കുമെന്ന് മുഖ്യമന്ത്രി

കാലാനുസൃതമായി മാറണം, ഉന്നതവിദ്യാഭ്യാസ മേഖല ഉടച്ചുവാർക്കുമെന്ന് മുഖ്യമന്ത്രി

നവകേരള സദസിന്റെ തുടര്‍ച്ചയായി കോഴിക്കോട് വിദ്യാര്‍ഥികളുമായി സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം
Updated on
1 min read

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖല ഉടച്ചുവാര്‍ക്കുകയാണ് സര്‍ക്കാരിന്റെ നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരള സദസിന്റെ തുടര്‍ച്ചയായി കോഴിക്കോട് വിദ്യാര്‍ഥികളുമായി സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

ഭാവി കേരളത്തെ നൂതന സമൂഹമാക്കി രൂപപ്പെടുത്താനുള്ള നിര്‍ദേശം വിവിധ മേഖലയില്‍ നിന്ന് സ്വീകരിക്കുകയാണ് മുഖാമുഖം പരിപാടിയുടെ ലക്ഷ്യമെന്നും മുഖ്യമന്ത്രി

സംസ്ഥാനത്തിന്റെ വികസന പദ്ധതികളും ക്ഷേമപദ്ധതികളും ഒരുമിച്ചുചേര്‍ത്ത് നവകേരളം സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് പ്രഖ്യാപിച്ച് കൊണ്ടായിരുന്നു ഉന്നതവിദ്യാഭ്യാസ മേഖലയെ കാലാനുസൃതമായി ഉടച്ചു വാര്‍ക്കുക ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞത്. പൊതുവിദ്യാഭ്യാസത്തിന്റെ നേട്ടങ്ങളുടെ തുടര്‍ച്ച ഉന്നത വിദ്യാഭ്യാസ രംഗത്തും ഉണ്ടാകണം. അതിനായി പദ്ധതികള്‍ സമഗ്രമായി നടപ്പാക്കേണ്ടതുണ്ട്. അതിനുള്ള ശ്രമങ്ങള്‍ നടക്കുന്നു. ഇത്തരം കാഴ്ചപാടോടെ ഭാവി കേരളത്തെ നൂതന സമൂഹമാക്കി രൂപപ്പെടുത്താനുള്ള നിര്‍ദേശം വിവിധ മേഖലയില്‍ നിന്ന് സ്വീകരിക്കുകയാണ് മുഖാമുഖം പരിപാടിയുടെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

കാലാനുസൃതമായി മാറണം, ഉന്നതവിദ്യാഭ്യാസ മേഖല ഉടച്ചുവാർക്കുമെന്ന് മുഖ്യമന്ത്രി
ജനങ്ങളെ 'മുഖാമുഖം' കാണാൻ വീണ്ടും മുഖ്യമന്ത്രി എത്തുന്നു; പര്യടനം 18 മുതൽ

സംസ്ഥാനത്ത് പ്രതിഭയുള്ള വിദ്യാര്‍ഥികളില്‍ പലരും വിദേശത്തേക്ക് ചേക്കേറുന്ന പ്രവണത വര്‍ധിച്ചിട്ടുണ്ട്. ഇവരെ തിരിച്ചെത്തിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും മുഖ്യമന്ത്രി ചടങ്ങില്‍ പറഞ്ഞു. കേരളത്തിന്റെ ഭാവി ഭാഗദേയം നിര്‍ണയിക്കുന്നത് പുതുതലമുറയുടെ പങ്ക് പ്രധാനമാണ്.അതിന് ആദ്യ പരിഗണന എന്ന നിലയിലാണ് ആദ്യ ദിനം തന്നെ മുഖാമുഖം സംഘടിപ്പിച്ചത്. മുഖാമുഖം പരിപാടിയില്‍ 10 വ്യത്യസ്ഥ മേഖലയിലെ പ്രതിനിധികളുമായുള്ള സംവാദമാണ് നടക്കുന്നത്. വിദ്യാര്‍ഥികളുടെ ആശയങ്ങള്‍ ഒരു മറച്ചുവെക്കലും ഇല്ലാതെ അവതരിപ്പിക്കാം. ഉന്നത വിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ചക്ക് മനസ്സില്‍ കരുതിയ ആശയങ്ങള്‍ 'മുഖാമുഖം' പരിപാടിയില്‍ പങ്കുവെക്കാം. ഭാവിയില്‍ നടപ്പാക്കേണ്ട കാര്യങ്ങള്‍ എന്തും പറയാം. പ്രായോഗികത നടപ്പാക്കുന്നവര്‍ നിശ്ചയിക്കട്ടെ. അത് ഉന്നത വിദ്യാഭ്യാസമേഖലയുടെ ശാക്തീകരണത്തിന് വഴിവെക്കുമെന്നും അത് പരിഗണിക്കപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

logo
The Fourth
www.thefourthnews.in