'പറഞ്ഞകാര്യങ്ങള്‍ ചെയ്യുന്ന സര്‍ക്കാര്‍, ലക്ഷ്യം അഴിമതിയില്ലാത്ത കേരളം': ലോക കേരള സഭാ മേഖലാ സമ്മേളനത്തില്‍ മുഖ്യമന്ത്രി

'പറഞ്ഞകാര്യങ്ങള്‍ ചെയ്യുന്ന സര്‍ക്കാര്‍, ലക്ഷ്യം അഴിമതിയില്ലാത്ത കേരളം': ലോക കേരള സഭാ മേഖലാ സമ്മേളനത്തില്‍ മുഖ്യമന്ത്രി

ന്യൂയോർക്ക് ടൈംസ് സക്വയറിൽ സംഘടിപ്പിച്ച പ്രവാസി സംഗമത്തില്‍ വന്‍ ജന പങ്കാളിത്തം
Updated on
1 min read

കേരളത്തിന്റെ വികസന മുന്നേറ്റ പ്രവര്‍ത്തനങ്ങള്‍ എണ്ണിപ്പറഞ്ഞും, വിവാദങ്ങളെ തള്ളിയും ലോക കേരള സഭ പ്രവാസി സംഗമത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. 2016 മുതൽ കേരളത്തിലുള്ളത് മാതൃകാ ഭരണമാണ്. പറഞ്ഞതെല്ലാം പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ് സംസ്ഥാനത്തേത് എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗത്തില്‍ വ്യക്തമാക്കി. ന്യൂയോർക്ക് ടൈംസ് സക്വയറിൽ സംഘടിപ്പിച്ച പ്രവാസി സംഗമത്തില്‍ വന്‍ ജന പങ്കാളിത്തമായിരുന്നു ഉണ്ടായിരുന്നത്. ജനസാന്നിധ്യത്തിന് നന്ദി പറഞ്ഞുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ ചടങ്ങില്‍ സംസാരിച്ചത്.

'പറഞ്ഞകാര്യങ്ങള്‍ ചെയ്യുന്ന സര്‍ക്കാര്‍, ലക്ഷ്യം അഴിമതിയില്ലാത്ത കേരളം': ലോക കേരള സഭാ മേഖലാ സമ്മേളനത്തില്‍ മുഖ്യമന്ത്രി
'ആ താരിഫിൽ ഒരു ഡോളര്‍ പോലും പിരിച്ചിട്ടില്ല', വിവാദത്തിനുപിന്നില്‍ കോണ്‍ഗ്രസ് ബന്ധമുള്ളവരെന്നും ലോക കേരള സഭ സംഘാടകര്‍

ജനം തുടർഭരണം നൽകിയത് വാഗ്ദാനങ്ങൾ പാലിക്കാനാണ്. നമ്മുടെ നാട്ടിൽ നടക്കില്ലെന്ന് കരുതിയ പല വികസനങ്ങളും 2016ന് ശേഷം നടന്നു കഴിഞ്ഞു. ഗൈൽ പൈപ്പ്‌ലൈൻ പദ്ധതി പൂർത്തിയായി. ഇടമൺ-കൊച്ചി പവർ ഹൈവേയിലൂടെ വൈദ്യുതിയും പ്രവഹിക്കുകയാണ്. ഇന്ന് കേരളത്തിലെ ആളുകൾക്ക് പ്രത്യാശയും പ്രതീക്ഷയുമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

പരിപാടിയുടെ ഭാഗമായി അമേരിക്കയിലെ മലയാളികൾ, ഐ ടി വിദഗ്ധർ, വിദ്യാർഥികളുൾ എന്നിവരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. ഇന്നലെ യുഎസ് സമയം വൈകിട്ട് 6 മുതൽ 7.30 വരെ നടന്ന പ്രവാസി സംഗമത്തിൽ മുഖ്യമന്ത്രിക്കു പുറമേ, സ്‌പീക്കർ എ എൻ ഷംസീർ, ഡയമണ്ട് സ്‌പോൺസറും ഫൊക്കാന പ്രസിഡന്റുമായ ഡോ. ബാബു സ്റ്റീഫൻ, നോർക്ക റൂട്‌സ് ഡയറക്ടറും മേഖലാ സമ്മേളനത്തിന്റെ ചീഫ് കോഓർഡിനേറ്ററുമായ ഡോ. എം അനിരുദ്ധൻ തുടങ്ങിയവർ പങ്കെടുത്തു.

വിവിധ രാജ്യങ്ങളിൽനിന്നുള്ള 250 പേരാണ് സമ്മേളന പ്രതിനിധികളാകുന്നത്. ലോക കേരള സഭാ സമ്മേളനത്തിനു ശേഷം മുഖ്യമന്ത്രി വാഷിങ്ടൻ ഡിസി സന്ദർശിക്കും. തുടർന്ന് ക്യൂബ സന്ദർശിച്ച ശേഷമാണ് കേരളത്തിലേക്ക് മടങ്ങുക.

logo
The Fourth
www.thefourthnews.in