'സിനിമ മേഖലയില്‍ വില്ലന്‍മാര്‍ വേണ്ട, എത്ര ഉന്നതനായാലും സംരക്ഷിക്കില്ല'; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി

'സിനിമ മേഖലയില്‍ വില്ലന്‍മാര്‍ വേണ്ട, എത്ര ഉന്നതനായാലും സംരക്ഷിക്കില്ല'; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി

സിനിമ മേഖലയില്‍ മാനസിക ലൈംഗിക, സാമ്പത്തിക ചൂഷണങ്ങള്‍ അനുവദിക്കില്ല. സര്‍ക്കാര്‍ ചൂഷണം നേരിടുന്നവര്‍ക്കൊപ്പമാണെന്നും മുഖ്യമന്ത്രി
Updated on
3 min read

സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിനിമ മേഖല മൊത്തം കുത്തഴിഞ്ഞതാണെന്ന അഭിപ്രായം സര്‍ക്കാരിനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഭിനേതാക്കള്‍ എല്ലാം അസാന്‍മാര്‍ഗികള്‍ ആണെന്ന അഭിപ്രായം സര്‍ക്കാരിനില്ല. സിനിമ മേഖലയില്‍ മാനസിക ലൈംഗിക, സാമ്പത്തിക ചൂഷണങ്ങള്‍ അനുവദിക്കില്ല. സര്‍ക്കാര്‍ ചൂഷണം നേരിടുന്നവര്‍ക്കൊപ്പമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

സിനിമ മേഖലയിൽ സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും, ഷൂട്ടിങ് സെറ്റുകളിൽ ഇന്റേണൽ കംപ്ലൈന്റ്റ് കമ്മിറ്റികൾ രൂപീകരിക്കണമെന്നും, ലൈംഗികാതിക്രമങ്ങൾ തടയണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. സർക്കാർ റിപ്പോർട്ട് പുറത്തുവിടാതിരുന്നതല്ലെന്നും ജസ്റ്റിസ് ഹേമ 2020ൽ സർക്കാരിന് നൽകിയ കത്തിൽ ആളുകളുടെ സ്വകാര്യത പരിഗണിച്ച് റിപ്പോർട്ട് പുറത്ത് വിടരുതെന്ന് പറഞ്ഞിരുന്നു എന്നും 2024 ല്‍ ഈ ഉത്തരവ് തിരുത്തിയെങ്കിലും പിന്നാലെ നിയമ തടസങ്ങള്‍ ഉണ്ടായി.

'സിനിമ മേഖലയില്‍ വില്ലന്‍മാര്‍ വേണ്ട, എത്ര ഉന്നതനായാലും സംരക്ഷിക്കില്ല'; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിയമനടപടി 'പഠിച്ച' ശേഷമെന്ന നിലപാടിലേക്ക് സർക്കാർ, അന്വേഷണം സാധ്യമെന്ന് വിദഗ്ധർ

ഇവയെല്ലാം പരിഹരിച്ചാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത് എന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. വിവരാവകാശ നിയമ പ്രകാരം അപേക്ഷകള്‍ വന്നപ്പോള്‍ കമ്മിഷണര്‍ ഇടപെട്ടു. ഇതിന് പിന്നാലെ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തരുത് എന്ന് 2020 ല്‍ വിവരാവകാശ കമ്മീഷണര്‍ ഉത്തരവിട്ടു.

സർക്കാരിന് ഇതുവരെ ലഭിച്ച പരാതികളിന്മേൽ കൃത്യമായി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും, ഇനിയും അത് തുടരുമെന്നും പറഞ്ഞ മുഖ്യമന്ത്രി തുല്യവേതനമുൾപ്പെടെയുള്ള കാര്യങ്ങൾ സർക്കാർ പരിഗണിക്കുമെന്നും പറഞ്ഞു. എന്നാൽ കമ്മറ്റി ശുപാർശ ചെയ്ത ട്രിബുണൽ രൂപീകരിക്കുന്നതിന് വലിയ ചിലവുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന് ഒരൊറ്റ നയമേ ഉളളു. ബന്ധപ്പെട്ട മന്ത്രിയടക്കമുളളവര്‍ പലതവണ വ്യക്തമാക്കിയതാണ്. റിപ്പോര്‍ട്ട് പുറത്ത് വരുന്നത് ഒരു തരത്തിലും സര്‍ക്കാരിന് എതിര്‍പ്പ് ഉളള കാര്യമല്ല. റിപ്പോര്‍ട്ടില്‍ പലരുടെയും സ്വകാര്യതയെ ബാധിക്കുന്ന പരാമര്‍ശങ്ങള്‍ ഉള്ളതിനാല്‍ പുറത്ത് വിടാന്‍ പാടില്ല എന്ന് ആവശ്യപ്പെട്ട് കൊണ്ട് അന്നത്തെ സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറിക്ക് ജസ്റ്റിസ് ഹേമ കത്ത് നല്‍കിയിട്ടുണ്ട്. സിനിമാ മേഖലയിലെ ചില വനിതകള്‍ നടത്തിയത് തികച്ചും രഹസ്യാത്മകമായ വെളിപ്പെടുത്തലുകള്‍ ആണ്. ആയതിനാല്‍ യാതൊരു കാരണവശാലും താന്‍ അടങ്ങുന്ന കമ്മറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ട് പുറത്ത് വിടാന്‍ പാടില്ല എന്ന് ജസ്റ്റിസ് ഹേമ കത്തില്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു എന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

കംപ്യൂട്ടര്‍ പരിജ്ഞാനമുള്ള ഒരു സ്റ്റെനോഗ്രാഫറുടെ സഹായം പോലും ഇല്ലാതെയാണ് ഹേമ കമ്മിറ്റി ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത് എന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. സാക്ഷികള്‍ കമ്മറ്റിക്ക് മുമ്പാകെ പറഞ്ഞ പല കാര്യങ്ങളും അതീവ രഹസ്യസ്വഭാവമുള്ളവയാണ്. ആ വിശദാംശങ്ങള്‍ കമ്മിറ്റിയുമായി പങ്കുവെച്ചത് സാക്ഷികള്‍ തങ്ങളില്‍ അര്‍പ്പിച്ച വിശ്വാസംകൊണ്ടാണെന്നും കമ്മിറ്റി വ്യക്തമാക്കുന്നു. ആ വിശ്വാസം കാത്തുസൂക്ഷിക്കാനാണ് പ്രൊഫഷണല്‍ ടൈപ്പിംഗ് അറിയാഞ്ഞിട്ടും കമ്മിറ്റി അംഗങ്ങള്‍ സ്വന്തമായി തന്നെ ടൈപ്പ് ചെയ്തത് എന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. വ്യക്തികള്‍ കമ്മിറ്റിക്ക് മുന്‍പാകെ വെളിപ്പെടുത്തിയ ഏതെങ്കിലും വിവരങ്ങള്‍ ചോര്‍ന്ന് വിവാദമാകുന്നത് തടയേണ്ടതിന്റെ അനിവാര്യത റിപ്പോര്‍ട്ടില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

'സിനിമ മേഖലയില്‍ വില്ലന്‍മാര്‍ വേണ്ട, എത്ര ഉന്നതനായാലും സംരക്ഷിക്കില്ല'; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി
'മോളേ എന്ന് വിളിച്ച പ്രമുഖ നടൻ മോശമായി പെരുമാറി, സമയമാവട്ടെ, പേര് വെളിപ്പെടുത്തും'; തിലകന്റെ മകൾ സോണിയ തിലകൻ

സിനിമയില്‍ നിന്നുള്ള നിരവധി വ്യക്തികള്‍ കമ്മിറ്റിക്ക് മുമ്പാകെ ഉന്നയിച്ച വിവിധ ആരോപണങ്ങളുടെ സെന്‍സിറ്റീവ് സ്വഭാവവും അവ പരസ്യമായാല്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വന്നേക്കാവുന്ന പ്രത്യാഘാതങ്ങളും കണക്കിലെടുത്ത് സാക്ഷികളുടെ മൊഴികള്‍ക്ക് പരിപൂര്‍ണമായും രഹസ്യാത്മകത ഉറപ്പുവരുത്താന്‍ കമ്മിറ്റി ശ്രമിച്ചതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇതൊക്കെ വസ്തുതയായിരിക്കെ, സര്‍ക്കാര്‍ പൂഴ്ത്തിവെച്ചു എന്ന് പറയുന്നതില്‍ എന്താണര്‍ത്ഥമെന്നും മുഖ്യമന്ത്രി ചോദിച്ചു.

സിനിമ മേഖലയിലെ മോശം പ്രവണതകള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ട്. അത്തരം നടപടികള്‍ തുടരും.

ചലച്ചിത്ര മേഖലയിലെ എല്ലാത്തരം നിയമ വിരുദ്ധ - സ്ത്രീ വിരുദ്ധ പ്രവണതകളെയും ശക്തമായി തന്നെ നേരിടും. അതിനുള്ള നിശ്ചയ ദാര്‍ഢ്യം തെളിയിച്ച സര്‍ക്കാരാണ് ഇപ്പോഴുള്ളത്. പോലീസ് നടപടി എടുത്തില്ലെ എന്നതും വസ്തുതകളെ വളച്ചൊടിച്ച നടത്തുന്ന പ്രചാരണമാണ്. വനിതാ കമ്മീഷന്റെ ഒരു കത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സാംസ്‌കാരിക വകുപ്പിനോട് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടത്. ആ കത്തിന് നല്‍കിയ മറുപടിയില്‍ ''ഈ റിപ്പോര്‍ട്ടിലെ ഉള്ളടക്കം രഹസ്യമായി സൂക്ഷിക്കേണ്ടതിലെ ആവശ്യകത സംബന്ധിച്ച് ജസ്റ്റിസ് ഹേമ നല്‍കിയ സൂചന 2 കത്തിന്റെ പകര്‍പ്പും, ഈ റിപ്പോര്‍ട്ട് വിവരാവകാശ നിയമ പ്രകാരം ലഭ്യമാക്കേണ്ടതില്ല എന്ന് വ്യക്തമാക്കി മുഖ്യ വിവരാവകാശ കമ്മീഷണര്‍ പുറപ്പെടുവിച്ച സൂചന 3 ഉത്തരവിന്റെ പകര്‍പ്പും കൂടി ഇതോടൊന്നിച്ചുണ്ട്. ഈ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കംകോണ്‍ഫിഡന്‍ഷ്യല്‍ ആയി സൂക്ഷിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.'' എന്ന് സാംസ്‌കാരിക വകുപ്പ് അഡീഷണല്‍ സെക്രട്ടറി രേഖപ്പെടുത്തിയിരുന്നു. രഹസ്യമായി സൂക്ഷിക്കണം എന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്ന ഒരു രേഖയാണ് പോലീസിനും ലഭിച്ചത് എന്നാണ് ഇതിലൂടെ അര്‍ഥമാക്കുന്നത്.

'സിനിമ മേഖലയില്‍ വില്ലന്‍മാര്‍ വേണ്ട, എത്ര ഉന്നതനായാലും സംരക്ഷിക്കില്ല'; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി
മന്ത്രിയും മുൻ മന്ത്രിയും പറഞ്ഞതല്ല ശരി, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ ഒഴിവാക്കിയ 61 പേജുകളല്ലാതെ ഒന്നുമില്ലെന്ന വാദം കള്ളം; രേഖകൾ ദ ഫോർത്തിന്

ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ മതിയായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇതിലെ ഏതെങ്കിലും വിഷയം കേസെടുത്ത് അന്വേഷിക്കണമെന്ന ശുപാര്‍ശ ഹേമ കമ്മിറ്റി വെച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. വാഹനത്തില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ കേരളാ പോലീസ് എടുത്ത നിലപാടും മു്ഖ്യമന്ത്രി എടുത്തുപറഞ്ഞു. പീഡന പരാതികളില്‍ നടിമാര്‍ നല്‍കുന്ന പരാതികളില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ പോലീസ് ഒരു ഘട്ടത്തിലും വിട്ടുവീഴ്ച ചെയ്തിട്ടില്ല. സിനിമയില്‍ അവസരം നല്‍കാം എന്ന് വാഗ്ദാനം ചെയ്ത് ഒരു സംവിധായകന്‍ പീഡിപ്പിച്ചു എന്ന് ഒരു സ്ത്രീ കഴിഞ്ഞ വര്‍ഷം പരാതി നല്‍കി. ഉടനടി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിനിമയില്‍ അഭിനയിപ്പിക്കാം എന്ന് വാഗ്ദാനംചെയ്ത് പീഡനം നടത്തിയ പ്രമുഖ നടനെതിരെ കേസെടുത്തു. നടിയോട് ലൈംഗിക താല്‍പ്പര്യത്തോടെ സമ്മര്‍ദ്ദം ചെലുത്തിയ മറ്റൊരു നടനെതിരെയും കേസെടുത്തു. പോക്‌സോ കേസില്‍ മറ്റൊരു നടനെതിരെയും,പീഡന പരാതിയില്‍ മറ്റൊരു സംവിധായകനെതിരെയും കേസെടുത്തത് സമീപ കാലത്താണ്.

ഇത് മാത്രമല്ല സിനിമക്കുള്ളിലെ സാമ്പത്തിക വഞ്ചന, പകര്‍പ്പവകാശ ലംഘനം സൈബര്‍ അധിക്ഷേപം തുടങ്ങിയ പല വിധ പരാതികളില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോലീസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രശസ്ത ഡബ്ബിങ് ആര്‍ട്ടിസ്റ്റ് നല്‍കിയ പരാതിയില്‍ പഴയൊരു സംവിധാകനെതിരെ ഐടി ആക്റ്റ് പ്രകാരവും, ജീവന് ഭീഷണി ഉണ്ടെന്ന് കാട്ടി പ്രമുഖയായ നടി നല്‍കിയ പരാതിയില്‍ പ്രസിദ്ധനായ മറ്റൊരു പരസ്യ സംവിധായനെതിരെയും കേസെടുത്തു. നടിയെ ഫോണിലൂടെ തുടര്‍ച്ചയായി ശല്യം ചെയ്ത സംഭവത്തില്‍ വേറൊരു സംവിധായനെതിരെ കേസെടുത്തു. ഇങ്ങനെ പരാതി ലഭിച്ച എല്ലാകേസിലും മുഖം നോക്കാതെയുള്ള നടപടിയാണ് പോലീസ് സ്വീകരിച്ചിട്ടുള്ളത്. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് മൊഴി നല്‍കിയ ഏതെങ്കിലും വനിത പരാതി നല്‍കാന്‍ തയാറായി മുന്നോട്ടു വന്നാല്‍ സര്‍ക്കാരില്‍ നിന്ന് ഉചിതമായ ഇടപെടലുണ്ടാകും. കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ എത്ര ഉന്നതനായാലും നിയമത്തിനു മുന്നിലെത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

logo
The Fourth
www.thefourthnews.in