'എന്റെ ഭൂമി' പദ്ധതി; സംസ്ഥാനത്ത് ഡിജിറ്റല്‍ റീസര്‍വേ

'എന്റെ ഭൂമി' പദ്ധതി; സംസ്ഥാനത്ത് ഡിജിറ്റല്‍ റീസര്‍വേ

നാല് വര്‍ഷം കൊണ്ട് ഡിജിറ്റല്‍ റീ സര്‍വേ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്
Updated on
1 min read

സംസ്ഥാനത്ത് 'എന്റെ ഭൂമി' പദ്ധതിയുടെ ഭാഗമായി ഡിജിറ്റല്‍ റീസര്‍വേയ്ക്ക് ഇന്ന് തുടക്കമാകും. ആദ്യഘട്ടത്തില്‍ 200 വില്ലേജുകളിലാണ് സര്‍വേ നടപ്പാക്കുന്നത്. നാല് വര്‍ഷം കൊണ്ട് ഡിജിറ്റല്‍ റീ സര്‍വേ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. തിരുവനന്തപുരം-22, കൊല്ലം-12, പത്തനംതിട്ട-12 കോട്ടയം-9, ആലപ്പുഴ-8, ഇടുക്കി-13, എറണാകുളം-13, തൃശൂര്‍-23, പാലക്കാട്-14, മലപ്പുറം-18, കോഴിക്കോട് -16, വയനാട് - 8, കണ്ണൂര്‍- 14, കാസര്‍കോട്-18 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള വില്ലേജുകളുടെ എണ്ണം. . 'എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്' എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.

ആദ്യത്തെ മൂന്ന് വര്‍ഷം 400 വില്ലേജുകള്‍ വീതവും അവസാന വര്‍ഷം 350 വില്ലേജുകളും സര്‍വേ ചെയ്ത് പൂര്‍ത്തിയാക്കാനാണ് പദ്ധതിയിടുന്നത്. സര്‍വേ നടപടികള്‍ക്കായി കരാര്‍ അടിസ്ഥാനത്തില്‍ എംപ്ലോയ്‌മെന്‌റ് എക്‌സ്‌ചേഞ്ച് മുഖേന സര്‍വേയര്‍മാരെയും ഹെല്‍പര്‍മാരെയും നിയമിക്കാനുള്ള നടപടികളും സര്‍ക്കാര്‍ പൂര്‍ത്തിയാക്കി.

ആകെ 858.42 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ പദ്ധതി നടത്തിപ്പിനായി ആദ്യഘട്ടത്തിന് 438.46 കോടി രൂപ റീബില്‍ഡ് കേരള ഇനീഷിയേറ്റീവില്‍ നിന്നും അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്ത് റീസര്‍വേ നടപടികള്‍ 1966ല്‍ ആരംഭിച്ചെങ്കിലും സാങ്കേതിക പരിമിതകള്‍ കാരണം പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല.

logo
The Fourth
www.thefourthnews.in