കടലില്‍ മുക്കിയ മയക്കുമരുന്ന് ആന്‍ഡമാൻ തീരത്തടിഞ്ഞു; 
ദ്വീപിലെത്തി കേരള എക്സൈസ് സംഘം നശിപ്പിച്ചത് 100 കോടിയുടെ ലഹരി

കടലില്‍ മുക്കിയ മയക്കുമരുന്ന് ആന്‍ഡമാൻ തീരത്തടിഞ്ഞു; ദ്വീപിലെത്തി കേരള എക്സൈസ് സംഘം നശിപ്പിച്ചത് 100 കോടിയുടെ ലഹരി

2019 ൽ കടലിൽ മുക്കിയ മ്യാൻമർ കപ്പലില്‍ നിന്നുള്ള 100 കോടി വിലവരുന്ന മയക്കുമരുന്നാണ് എക്സൈസ് സംഘം നശിപ്പിച്ചത്
Updated on
1 min read

ആൻഡമാൻ ദ്വീപിൽ നിന്ന് കണ്ടെടുത്ത 100 കോടി വിലവരുന്ന മയക്കുമരുന്ന് കേരള എക്സൈസ് -കസ്റ്റംസ് സംഘം നശിപ്പിച്ചു. 2019 ൽ കടലിൽ മുക്കിയ മ്യാൻമർ കപ്പലില്‍ നിന്നുള്ള മെതാംഫെറ്റാമിൻ മയക്കുമരുന്നാണ് എക്സൈസ് നശിപ്പിച്ചത്. കേരളത്തിൽ പഠിച്ച ആൻഡമാനിലെ ഒരു ആദിവാസി യുവാവിന്റെ സഹായത്തോടെയാണ് ഉദ്യോഗസ്ഥർ ദ്വീപിൽ നിന്ന് മെതാംഫെറ്റാമിൻ കണ്ടെത്തിയത്.

2019ലാണ് മ്യാൻമർ കപ്പലിൽ 300 കോടിയുടെ രാസലഹരി പിടികൂടിയത്. അന്ന് ഒപ്പമുണ്ടായിരുന്ന മറ്റൊരു കപ്പൽ മയക്കുമരുന്ന് ഉൾപ്പെടെ മുക്കി. പിന്നീട് ഇത് ആൻർമാൻ ദ്വീപിൽ എത്തിയതായി കണ്ടെത്തുകയും ചെയ്തു. രണ്ട് മാസങ്ങൾക്ക് മുൻപ് മലപ്പുറത്തുനിന്നും മയക്കുമരുന്നുമായി പിടികൂടിയവരെ ചോദ്യം ചെയതപ്പോഴാണ് ആൻഡമാനിൽ നിന്നാണ് ലഹരിയെത്തിയതെന്ന് കണ്ടെത്തിയത്. തുടർന്നുള്ള അന്വേഷണത്തിലാണ് ആൻഡമാൻ സ്വദേശിയായ ആദിവാസി യുവാവ് ദ്വീപിലടിഞ്ഞ മെതാംഫെറ്റാമിൻ സംബന്ധിച്ച് വിവരം നൽകിയത്.

മന്ത്രി എം ബി രാജേഷിന്റെ ഇടപടെലിനെ തുടർന്നാണ് അന്വേഷണ സംഘം ആൻഡമാനിലെത്തിയത്. നിക്കോബാറിലെ മലാക്കയിൽ സർക്കാർ അതിഥി മന്ദിരത്തിന് പിന്നിലായി ജാപ്പനീസ് ബങ്കറിലാണ് ഇത് സൂക്ഷിച്ചിരുന്നു. ഉദ്യോഗസ്ഥർ എത്തുമ്പോൾ ബങ്കർ വെള്ളത്തിനടിയിലായിരുന്നു. ഇത് ഉള്‍പ്പെടെയാണ് നശിപ്പിച്ചത്.

കടലില്‍ മുക്കിയ മയക്കുമരുന്ന് ആന്‍ഡമാൻ തീരത്തടിഞ്ഞു; 
ദ്വീപിലെത്തി കേരള എക്സൈസ് സംഘം നശിപ്പിച്ചത് 100 കോടിയുടെ ലഹരി
ഒരാൾക്ക് കൂടി നിപ സ്ഥിരീകരിച്ചു; ആക്ടീവ് കേസുകളുടെ എണ്ണം നാലായി, മലപ്പുറത്തെ സാംപിള്‍ നെഗറ്റീവ്

മലയാളിയായ ആൻഡമാൻ ദ്വീപിലെ കളക്ടറുടെ സഹകരണത്തോടെയാണ് അന്വേഷണ സംഘം എത്തിയത്. കസ്റ്റംസ് പ്രിവന്റീവ് സുപ്രണ്ട് വി വിവേക്, ഇൻസ്പെക്ടമാരായ ഷിനുമോൻ അഗസ്റ്റിൻ, വിനീത് ആന്റണി, റമീസ് റഹിം, എക്സൈസ് ഉദ്യോഗസ്ഥരായ ആൻ എൻ ബൈജു, ടി ഷിജുമോൻ, കെ സുധീർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

logo
The Fourth
www.thefourthnews.in