നയതന്ത്ര ചാനൽ വഴി കടത്തിയ സ്വർണം കണ്ടെത്തി; മലപ്പുറത്തെ റെയ്ഡിൽ പിടിച്ചെടുത്തത് 6 കിലോ സ്വർണം
നയതന്ത്ര ചാനല്‍ വഴികടത്തിയ സ്വര്‍ണം കണ്ടെത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മലപ്പുറത്ത് കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിൽ കണ്ടെടുത്ത സ്വർണം നയതന്ത്ര സ്വർണക്കടത്തിൽ ഉൾപ്പെട്ടതാണെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറിയിച്ചു. അബൂബക്കർ പഴേടത്ത് എന്നയാളുടെ നാല് ജ്വല്ലറികളിലും വീട്ടിലുമായാണ് ഇ ഡി റെയ്ഡ് നടത്തിയത്. അഞ്ച് കിലോ സ്വർണ്ണമാണ് അബുബക്കറിന് പങ്കാളിത്തമുള്ള സ്ഥാപനങ്ങളിൽ നിന്ന് കഴിഞ്ഞ ദിവസം കണ്ടെടുത്തത്. 05.07.2020ന് കസ്റ്റംസ് പിടികൂടിയ കള്ളക്കടത്ത് സ്വർണത്തിൽ മൂന്ന് കിലോ സ്വർണം അബൂബക്കർ പഴേടത്തിന്റേതാണ്. അബൂബക്കര്‍ പഴേടത്തിന്റെ വീട്ടിലും പരിശോധന നടക്കുകയാണ്.
സ്വര്‍ണകടത്ത് സംഘത്തിലെ കണ്ണിയാണ് അബൂബക്കര്‍ പഴേടമെന്ന് കണ്ടെത്തിയിരുന്നു. ഇതേതുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കോണ്‍സുലേറ്റ് വഴി കടത്തിയ സ്വര്‍ണത്തില്‍ മൂന്ന് കിലോ സ്വര്‍ണം തന്‍റേതാണെന്ന് അബൂബക്കര്‍ സമ്മതിച്ചത്. പിന്നീട് നടന്ന ചോദ്യം ചെയ്യലില്‍ നേരത്തെ 6 കിലോ സ്വര്‍ണ്ണം കോണ്‍സുലേറ്റ് വഴി കടത്തിയിരുന്നതായും മൊഴി നല്‍കി. ഈ പശ്ചാത്തലത്തിലാണ് ഇയാളുടെ വീട്ടിലും ജ്വല്ലറികളിലും റെയ്ഡ് നടത്തിയത്. റെയ്ഡില്‍ മൂന്ന് കിലോ സ്വര്‍ണം കണ്ടെടുത്തു. ജ്വല്ലറികളില്‍ രഹസ്യ അറകള്‍ ഉണ്ടാക്കിയാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. രഹസ്യ അറയിൽ നിന്ന് സ്വർണത്തിന് പുറമേ 3.79 ലക്ഷം രൂപയും കണ്ടെടുത്തിരുന്നു.
സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന സ്വര്‍ണക്കടത്ത് സംഘത്തിന്റെ ഭാഗമാണ് മലപ്പുറം സ്വദേശിയായ അബൂബക്കര്‍ പഴേടത്ത് എന്നാണ് അന്വേഷണത്തില്‍ ഇ ഡി കണ്ടെത്തിയത്. ഇയാളുടെ സ്ഥാപനങ്ങളിലും വീട്ടിലും നടത്തിയ പരിശോധനയില്‍ 2.51 കോടി രൂപ വിലമതിക്കുന്ന 5.058 കിലോഗ്രാം സ്വര്‍ണമാണ് കണ്ടെടുത്തത്.