പാട്ടക്കാലാവധി കഴിഞ്ഞിട്ടും വനഭൂമി തിരിച്ചു പിടിക്കാതെ സര്‍ക്കാര്‍; സ്വകാര്യ വ്യക്തികളുടെ കൈവശമുള്ളത് 1462.86 ഏക്കര്‍

പാട്ടക്കാലാവധി കഴിഞ്ഞിട്ടും വനഭൂമി തിരിച്ചു പിടിക്കാതെ സര്‍ക്കാര്‍; സ്വകാര്യ വ്യക്തികളുടെ കൈവശമുള്ളത് 1462.86 ഏക്കര്‍

ഇടുക്കിയില്‍ 216 ഏക്കര്‍ വനഭൂമി തിരിച്ചെടുത്തതു മാത്രമാണ് ഈ വിഷയത്തില്‍ നടന്ന ഏകനടപടി.
Updated on
1 min read

പാട്ടക്കാലാവധി കഴിഞ്ഞശേഷവും സ്വകാര്യ വ്യക്തികള്‍ കൈവശം വച്ചിരിക്കുന്ന വനഭൂമി തിരിച്ചു പിടിക്കാതെ സര്‍ക്കാര്‍. വിവിധ ജില്ലകളിലായി 1462.86 ഏക്കര്‍ വനഭൂമിയാണ് സ്വകാര്യ വ്യക്തികള്‍ അനധികൃതമായി കൈവശം വച്ചിരിക്കുന്നത്. കൈയ്യേറ്റ വനംഭൂമിയില്‍ കഴിഞ്ഞ ഏഴുവര്‍ഷം കൊണ്ട് വനംവകുപ്പ് തിരിച്ചുപിടിച്ചത് 2.2 ശതമാനം മാത്രമാണ്.

കൈയ്യേറ്റ വനംഭൂമിയില്‍ കഴിഞ്ഞ ഏഴുവര്‍ഷം കൊണ്ട് വനംവകുപ്പ് തിരിച്ചുപിടിച്ചത് 2.2 ശതമാനം മാത്രം

ഇടുക്കിയില്‍ 216 ഏക്കര്‍ വനഭൂമി തിരിച്ചെടുത്തതു മാത്രമാണ് ഈ വിഷയത്തില്‍ നടന്ന ഏകനടപടി. മൂന്നാര്‍ ഫോറസ്റ്റ് ഡിവിഷന്റെ കീഴിലുള്ള, ദേവികുളം താലൂക്കില്‍ കുഞ്ഞിത്തണ്ണി വില്ലേജിലെ ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റിന് (എച്ച്എന്‍എല്‍) നല്‍കിയ ഭൂമിയാണ് വനനിയമ പ്രകാരം തിരിച്ചെടുത്ത് ചെങ്കുളം സംരക്ഷിത വനപ്രദേശമായി പ്രഖ്യാപിച്ചത്. 1993 ലാണ് ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റിന് വനഭൂമി കൈമാറിയത്. വനഭൂമിയില്‍ 1994 ലും 1999 ലും എച്ച്എന്‍എല്‍ ഇവിടെ യൂക്കാലിമരങ്ങള്‍ നട്ടുപിടിപ്പിച്ചു. പാട്ടക്കാലാവധി കഴിഞ്ഞതോടെ 2020 ല്‍ ഭൂമി സര്‍ക്കാര്‍ തിരിച്ചെടുക്കുകയായിരുന്നു.

പാട്ടക്കാലാവധി കഴിഞ്ഞിട്ടും വനഭൂമി തിരിച്ചു പിടിക്കാതെ സര്‍ക്കാര്‍; സ്വകാര്യ വ്യക്തികളുടെ കൈവശമുള്ളത് 1462.86 ഏക്കര്‍
ആഗോള തിളപ്പ്, എല്‍നിനോ; മണ്‍സൂണിലും വെയിലേറ്റ് പൊള്ളി കേരളം

സംസ്ഥാനത്ത് പാട്ടവ്യവസ്ഥയില്‍ 9079.48 ഏക്കര്‍ വനഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് നല്‍കിയിട്ടുണ്ട്. കൊല്ലം- ഒരേക്കര്‍, തൃശൂര്‍- 201.85 ഏക്കര്‍, പാലക്കാട് ഈസ്‌റ്റേണ്‍ സര്‍ക്കിള്‍- 7598.28 ഏക്കര്‍, പാലക്കാട്- 789.66 ഏക്കര്‍, കണ്ണൂര്‍- 489.55 ഏക്കര്‍ എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകള്‍. പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം സ്വകാര്യ വ്യക്തികള്‍ക്ക് പാട്ടവ്യവസ്ഥയില്‍ വനഭൂമി കൈമാറിയിട്ടില്ല.

പാട്ടക്കാലാവധി കഴിഞ്ഞിട്ടും വനഭൂമി തിരിച്ചു പിടിക്കാതെ സര്‍ക്കാര്‍; സ്വകാര്യ വ്യക്തികളുടെ കൈവശമുള്ളത് 1462.86 ഏക്കര്‍
അഗളിയിലെ 500 ഏക്കര്‍ വനഭൂമി; സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറരുത്: ഹൈക്കോടതി

കേരളത്തില്‍ 11,521.993 ചതുരശ്ര കിലോമീറ്റര്‍ വനപ്രദേശമാണുള്ളത്. ഇതില്‍ 9,195.735 ചതുരശ്ര കിലോമീറ്റര്‍ സംരക്ഷിത വനമാണ്. 291.575 ചതുരശ്ര കിലോമീറ്റര്‍ നിര്‍ദ്ദിഷ്ട സംരക്ഷിത വനവും 1,905.476 ചതുരശ്ര കിലോമീറ്റര്‍ പരിസ്ഥിതി ദുര്‍ബല മേഖലയുമാണ്. സംസ്ഥാനത്തെ വനപ്രദേശം ദേശീയ ശരാശരിയായ 6.06 ശതമാനത്തേക്കാള്‍ കൂടുതലാണ്.

logo
The Fourth
www.thefourthnews.in