പരിഷ്കാരങ്ങളോട് ജീവനക്കാര്‍ക്ക് എതിർപ്പ്; കെഎസ്ആർടിസിയില്‍  ശമ്പളം നൽകാൻ ബാധ്യതയില്ലെന്ന് ആവര്‍ത്തിച്ച് സര്‍ക്കാര്‍

പരിഷ്കാരങ്ങളോട് ജീവനക്കാര്‍ക്ക് എതിർപ്പ്; കെഎസ്ആർടിസിയില്‍ ശമ്പളം നൽകാൻ ബാധ്യതയില്ലെന്ന് ആവര്‍ത്തിച്ച് സര്‍ക്കാര്‍

2023 ഫെബ്രുവരി 22 വരെയുള്ള കണക്ക് പ്രകാരം 1315.005 കോടി രൂപ ഈ സാമ്പത്തിക വർഷം കെഎസ്ആർടിസിക്ക് സഹായം നൽകിയിട്ടുണ്ട്.
Updated on
1 min read

കെഎസ്ആർടിസിയിലെ ജീവനക്കാർക്ക് ശമ്പളം നൽകാൻ സർക്കാറിന് ബാധ്യതയില്ലെന്ന് ആവര്‍ത്തിച്ച് കേരള സര്‍ക്കാര്‍. ഹൈക്കോടതിയിൽ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. സർക്കാർ ശ്രമങ്ങളോടെല്ലാം എതിർപ്പു പ്രകടിപ്പിക്കുന്ന നിലപാടാണ് ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത് എന്നും സത്യവാങ്മൂലം കുറ്റപ്പെടുത്തുന്നു.

2023 ഫെബ്രുവരി 22 വരെയുള്ള കണക്ക് പ്രകാരം 1315.005 കോടി രൂപ ഈ സാമ്പത്തിക വർഷം കെഎസ്ആർടിസിക്ക് സഹായം നൽകിയി

ശമ്പള പരിഷ്കരണത്തിന് മുന്നോടിയായി വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് ജീവനക്കാരുമായി കരാർ ഒപ്പിട്ടിരുന്നു. 14 മാസം കഴിഞ്ഞിട്ടും ഇതു നടപ്പാക്കാനായില്ല. കെഎസ്ആർടിസിയിലെ 17.5 ശതമാനം ബസുകളും സർവീസ് നടത്തുന്നില്ല. പ്രായോഗികമല്ലാത്തതും പഴയതുമായ ഡ്യൂട്ടി പാറ്റേൺ സംവിധാനമാണ് നിലവിലുള്ളത്. വർക്ക് ഷോപ്പുകളിലും കാലഹരണപ്പെട്ട രീതികളാണ് തുടരുന്നത്. ജീവനക്കാർ നേരിട്ടും കോടതി മുഖേനയും പരിഷ്കാരങ്ങളെ എതിർക്കുകയാണന്നും ധനകാര്യ അഡി. ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.

സഹായം നൽകണമോയെന്നത് സർക്കാറിന്റെ നയപരമായ കാര്യം, കോടതിയുടെ പരിഗണനയിൽ വരുന്നതല്ല

2023 ഫെബ്രുവരി 22 വരെയുള്ള കണക്ക് പ്രകാരം 1315.005 കോടി രൂപ ഈ സാമ്പത്തിക വർഷം കെഎസ്ആർടിസിക്ക് സഹായം നൽകിയിട്ടുണ്ട്. 50 കോടി രൂപ ശമ്പളമുൾപ്പെടെയുള്ളവ നൽകാനായി പ്രതിമാസം നൽകുന്നുണ്ട്. 62.67 കോടി രൂപ പെൻഷൻ നൽകാനായി ഈ മാസം അനുവദിക്കുന്നുണ്ട്. 1739.81 കോടി രൂപ 2020 -2021 സാമ്പത്തിക വർഷം നൽകി. 6731.90 കോടി രൂപ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ സഹായമായി നൽകി.

എന്നാല്‍, സഹായം നൽകണമോയെന്നത് സർക്കാറിന്റെ നയപരമായ കാര്യമായതിനാൽ കോടതിയുടെ പരിഗണനയിൽ വരുന്നതല്ല. കോവിഡ് കാലത്ത് നൽകിയ സഹായം തുടരണമെന്ന് ആവശ്യപ്പെടാനാവില്ല. സർക്കാറിന്‍റെ സാമ്പത്തിക നയങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കോടതി ഇടപെടരുതെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിയുള്ളതായും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.

logo
The Fourth
www.thefourthnews.in