സാമ്പത്തിക പ്രതിസന്ധി; സർവത്ര കുടിശ്ശിക

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട ക്ഷേമപെൻഷൻ ഉൾപ്പെടെയുള്ള പല സാമൂഹ്യ ഇടപെടലുകളും സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങളും ഉൾപ്പെടെ എങ്ങനെ കൊടുത്തു തീർക്കുമെന്നതാണ് സർക്കാരിന് മുന്നിലെ വെല്ലുവിളി

രണ്ടാം പിണറായി സർക്കാർ സമീപ കാലത്തെ ഏറ്റവും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട ക്ഷേമപെൻഷൻ ഉൾപ്പെടെയുള്ള പല സാമൂഹ്യ ഇടപെടലുകളും സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങളും ഉൾപ്പെടെ എങ്ങനെ കൊടുത്തു തീർക്കുമെന്നതാണ് സർക്കാരിന് മുന്നിലെ വെല്ലുവിളി. 

ക്ഷേമപെൻഷൻ, ക്ഷാമബത്ത, കെഎസ്ആർടിസി, വിദ്യാഭ്യാസം, കൃഷി, ആരോഗ്യം തുടങ്ങി അടിസ്ഥാന മേഖലകളിൽ എല്ലാം കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് സംസ്ഥാനം നേരിടുന്നത്. 20,000 കോടി രൂപയാണ് സർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയ്ക്ക് മാത്രമായി കണ്ടെത്തേണ്ടുന്നത്. അഞ്ച് ഗഡുക്കൾ കുടിശ്ശികയാണ്. 3000 മുതൽ 15,000 രൂപ വരെയാണ് ഓരോ ജീവനക്കാരനും മാസം നഷ്ടമാകുന്നത്.

സാമ്പത്തിക പ്രതിസന്ധി; സർവത്ര കുടിശ്ശിക
കെഎസ്ആർടിസി: കട്ടപ്പുറത്ത് ആയിരത്തിലധികം ബസുകൾ, മാസം 16 ഡ്യൂട്ടി പോലും ചെയ്യാത്ത 1243 പേർ; തുറന്നടിച്ച് ബിജു പ്രഭാകർ

ഇടതു സർക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട ജനക്ഷേമ പ്രവർത്തനങ്ങളിൽ ഒന്നായി ഉയർത്തിക്കാട്ടുന്ന ക്ഷേമപെൻഷൻ പദ്ധതിയും സാമ്പത്തിക പ്രതിസന്ധിയിലാണ്. മെയ്, ജൂൺ, ജൂലൈ മാസങ്ങളിലെ പെൻഷൻ വിതരണം ചെയ്യാനുണ്ട്. ഓണത്തിന് മുമ്പായി പെൻഷൻ വിതരണം പൂർത്തിയാക്കുക എന്നത് സർക്കാരിന് മുന്നിൽ കടമ്പയാണ്. ഏപ്രിൽ മാസത്തെ പെൻഷൻ വിതരണം തുടങ്ങിയിട്ടുണ്ട്. 874 കോടി രൂപയാണ് ഇതിനായി അനുവദിച്ചത്.

സാമ്പത്തിക പ്രതിസന്ധി; സർവത്ര കുടിശ്ശിക
കേരളത്തെ കാത്തിരിക്കുന്നത് വൻ പ്രതിസന്ധി; ശമ്പളവും പെൻഷനും കണ്ടെത്താൻ ബുദ്ധിമുട്ടും; ക്ഷേമ പദ്ധതികളും അവതാളത്തിലേക്ക്

സംസ്ഥാനത്തിന്റെ വായ്പാ പരിധി കേന്ദ്രം വെട്ടിക്കുറച്ചതും കടം സംബന്ധിച്ച മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയതും അടക്കമുള്ള നടപടികളാണ് ഇന്ന് നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നാണ് സംസ്ഥാന സർക്കാർ വ്യക്തമാക്കുന്നത്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in