കത്ത് വിവാദം; ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണെന്ന് സർക്കാർ ഹൈക്കോടതിയിൽ

കത്ത് വിവാദം; ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണെന്ന് സർക്കാർ ഹൈക്കോടതിയിൽ

കത്ത് തന്റേതല്ലെന്ന് മേയർ മൊഴി നൽകിയതായി സർക്കാർ
Updated on
1 min read

തിരുവനന്തപുരം കോർപറേഷനിലെ കത്ത് വിവാദത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണെന്ന് സർക്കാർ ഹൈക്കോടതിയില്‍ . കത്ത് തന്റെതല്ലെന്ന് മേയർ മൊഴി നൽകിയിട്ടുണ്ടെന്നും സർക്കാർ അഭിഭാഷകൻ വ്യക്തമാക്കി. കോർപ്പറേഷനിലെ മുൻ കൗൺസിലർ ജി എസ് ശ്രീകുമാർ നൽകിയ ഹർജിയിലായിരുന്നു സർക്കാർ കോടതിയെ നിലപാട് അറിയിച്ചത്.

പാർട്ടി പരിഗണന നൽകുന്ന നിയമനങ്ങൾ ഇല്ലാതാക്കണം. മേയർ നൽകിയ കത്ത് ദൃശ്യമാധ്യമങ്ങളിൽ വന്നതാണ്. ഇത് ആര് നൽകിയെന്ന് അന്വേഷിക്കണമെന്നുമായിരുന്നു കൗൺസിലർ നൽകിയ ഹർജിയിലെ ആവശ്യം. അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസിന് പരാതി നൽകിയിട്ടുണ്ടെങ്കിലും രാഷ്ട്രീയ സ്വാധീനം മൂലം അന്വേഷണം നടക്കാനിടയില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. സിബിഐ അന്വേഷണം സാധ്യമല്ലെങ്കിൽ സിറ്റിങ് ജഡ്ജിയുടെ നേതൃത്വത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

കത്ത് വിവാദം; ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണെന്ന് സർക്കാർ ഹൈക്കോടതിയിൽ
കത്ത് വ്യാജമെന്ന് ആവര്‍ത്തിച്ച് മേയര്‍, കേസ് രജിസ്റ്റർ ചെയ്തതായി സർക്കാർ; പ്രതിഷേധം ഒഴിയാതെ നഗരസഭ

ഈ വിഷയത്തിൽ കേസെടുത്തിട്ടുണ്ടോയെന്ന ചോദ്യത്തിന് നിലവിലുള്ളത് ആരോപണം മാത്രമാണെന്നും വിഷയത്തിൽ പരിശോധനകൾ നടക്കുന്നുണ്ടെന്നുമായിരുന്നു സർക്കാരിന്റെ വിശദീകരണം. ജസ്റ്റിസ് കെ. ബാബുവാണ് ഹർ​ജി പരി​ഗണിച്ചത്. ഹര്‍ജിയിൽ വാദം പൂർത്തിയായി. ഹൈക്കോടതി വിധി പറയാൻ മാറ്റി.

കത്ത് വിവാദം; ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണെന്ന് സർക്കാർ ഹൈക്കോടതിയിൽ
കത്ത് വിവാദം; മേയര്‍ക്ക് പറയാനുള്ളത് കേള്‍ക്കണമെന്ന് ഹൈക്കോടതി, തലസ്ഥാനത്ത് പ്രതിഷേധം അക്രമാസക്തമായി

നേരത്തെ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി മേയര്‍ക്ക് പറയാനുള്ളത് കേള്‍ക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഹൈക്കോടതി നോട്ടീസിന് മറുപടിയായി കത്ത് വ്യാജമാണെന്ന വാദമാണ് മേയര്‍ കോടതിയിലും അറിയിച്ചത്. കേസ് രജിസ്റ്റര്‍ ചെയ്തതായി സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. അതുകൊണ്ടുതന്നെ ഹര്‍ജി അപ്രസക്തമാണെന്നാണ് സര്‍ക്കാരിന്റെ വാദം.

logo
The Fourth
www.thefourthnews.in