പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചരിത്രം കുറിച്ച് കേരളം; ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് നഴ്‌സിങ് മേഖലയില്‍ സംവരണം

ഇന്ത്യയിൽ ആദ്യമായാണ് ട്രാൻസ്ജെൻഡർ വിഭാഗത്തിന് നഴ്സിംഗ് മേഖലയിൽ സംവരണം ഏർപ്പെടുത്തുന്നത്
Updated on
1 min read

ചരിത്രത്തില്‍ ആദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിനായി നഴ്‌സിങ് മേഖലയില്‍ സംവരണം ഏര്‍പ്പെടുത്തി സംസ്ഥാന സർക്കാർ. ബിഎസ്‍സി നഴ്‌സിങ് കോഴ്‌സില്‍ ഒരു സീറ്റും ജനറല്‍ നഴ്‌സിങ് കോഴ്‌സില്‍ ഒരു സീറ്റുമാണ് സംവരണം അനുവദിച്ചത്. ആരോഗ്യമന്ത്രി വീണാ ജോർജ് ആണ് ഇക്കാര്യം അറിയിച്ചത്.

പ്രതീകാത്മക ചിത്രം
'ഒന്നാംപ്രതി മൈക്ക്, രണ്ടാംപ്രതി ആംപ്ലിഫയർ'; മൈക്ക് വിവാദത്തിൽ പരിഹാസവുമായി കോൺഗ്രസ്

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്റെ ഉന്നമനത്തിനായി ഈ സര്‍ക്കാര്‍ വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. അതിന്റെ തുടര്‍ച്ചയായാണ് ആരോഗ്യ രംഗത്ത് കൂടി ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്റെ പ്രാതിനിധ്യം ഉറപ്പാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

പ്രതീകാത്മക ചിത്രം
'അഹമ്മദിയ സമുദായം അമുസ്ലീംങ്ങള്‍'; ആന്ധ്രാപ്രദേശ് വഖഫ് ബോര്‍ഡിനെ പിന്തുണച്ച് ജംഇയ്യത്തുല്‍ ഉലമ-ഇ- ഹിന്ദ്

അതിനിടെ, 2023-24 അധ്യയന വര്‍ഷം മുതല്‍ തിരുവനന്തപുരം, ആലപ്പുഴ സര്‍ക്കാര്‍ നഴ്‌സിങ് കോളേജുകളില്‍ പുതിയ പിജി കോഴ്‌സുകള്‍ ആരംഭിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കിയതായും ആരോഗ്യമന്ത്രി അറിയിച്ചു. എംഎസ്‍സി മെന്റല്‍ ഹെല്‍ത്ത് നഴ്‌സിങ് കോഴ്‌സ് ആരംഭിക്കാനാണ് അനുമതി നല്‍കിയത്. ഓരോ നഴ്‌സിങ് കോളേജിനും 8 വീതം സീറ്റുകളാണ് അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം സര്‍ക്കാര്‍ മേഖലയില്‍ 212 നഴ്‌സിങ് സീറ്റുകളാണ് വര്‍ധിപ്പിച്ചത്. ഈ വര്‍ഷവും പരമാവധി സീറ്റ് വര്‍ധിപ്പിക്കാനാണ് സർക്കാർ തീരുമാനം.

സര്‍ക്കാര്‍ തലത്തിലും സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സിമെറ്റിന് കീഴിലും കൂടുതല്‍ നഴ്‌സിങ് കോളേജുകള്‍ പുതുതായി ആരംഭിക്കാന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം തത്വത്തില്‍ അംഗീകാരം നല്‍കി. ഇതോടൊപ്പം നിലവിലെ നഴ്‌സിങ് സ്‌കൂളുകളിലും കോളേജുകളിലും സൗകര്യമൊരുക്കി സീറ്റ് വര്‍ധിപ്പിക്കാനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്.

logo
The Fourth
www.thefourthnews.in