KERALA
വിഴിഞ്ഞം പുനരധിവാസത്തിന് ഭൂമി; സർക്കാർ ഭൂമി വിട്ടുനൽകാൻ തീരുമാനം
മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സർക്കാർ നിലപാടിൽ അന്തിമതീരുമാനം ഉണ്ടാകും
വിഴിഞ്ഞം മത്സ്യത്തൊഴിലാളി സമരം ശക്തമാകുന്നതിനിടെ ഒത്തുതീർപ്പിനൊരുങ്ങി സർക്കാർ. ദുരിത ബാധിതരെ പുനരധിവസിപ്പിക്കാൻ മന്ത്രസഭാ ഉപസമിതിയുടെ നിർദേശം. മൂവായിരത്തോളം മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കണമെന്നാണ് കണക്ക്. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സർക്കാർ നിലപാടിൽ അന്തിമതീരുമാനം ഉണ്ടാകും. ഉപസമിതി ചർച്ചയെ സ്വാഗതം ചെയ്ത് ലത്തീൻ സഭ.
പുനരധിവാസത്തിനായി സർക്കാർ ഭൂമി വിട്ടുനൽകാനാണ് തീരുമാനം. മുട്ടത്തറയിലെ മൃഗസംരക്ഷണ വകുപ്പിന്റെ എട്ടേക്കർ വിട്ടു നൽകും. തിരുവനന്തപുരം നഗരസഭയുടെ രണ്ട് ഏക്കറും മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനായി വിട്ടുനൽകും. മൃഗസംരക്ഷണ വകുപ്പിന് ജയിൽ വകുപ്പിന്റെ ഭൂമി പകരം നൽകാനും ധാരണ. ക്യാമ്പുകളിൽ താമസിക്കുന്ന 335 കുടുംബങ്ങൾക്കാകും ആദ്യ പരിഗണന.