ബജറ്റിലെ നികുതി വർധന: സർക്കാർ ഇളവ് വരുത്തുമോ എന്ന് ഇന്നറിയാം

ബജറ്റിലെ നികുതി വർധന: സർക്കാർ ഇളവ് വരുത്തുമോ എന്ന് ഇന്നറിയാം

ഇന്ധന വിലയിലെ സെസ് അടക്കം നിർദേശിക്കപ്പെട്ട പ്രധാന നികുതികൾ ഒഴിവാക്കാൻ കഴിയില്ല എന്ന നിലപാടിലാണ് ധനമന്ത്രി
Updated on
1 min read

ബജറ്റ് പ്രസംഗത്തിലെ നികുതി നിർദേശങ്ങളിൽ ഇളവ് വരുത്താൻ സർക്കാർ തയ്യാറാകുമോയെന്ന് ഇന്നറിയാം. ബജറ്റിന്റെ പൊതു ചർച്ചയ്ക്ക് വൈകിട്ട് നിയമസഭയിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ മറുപടി പറയും. ഇന്ധന വിലയിലെ സെസ് അടക്കം നിർദേശിക്കപ്പെട്ട പ്രധാന നികുതികൾ ഒഴിവാക്കാൻ കഴിയില്ല എന്ന നിലപാടിലാണ് ധനമന്ത്രി. ഭൂമിയുടെ ന്യായവിലയിൽ 20 ശതമാനം വർധന വരുത്തിയതും അടച്ചിട്ട വീടുകൾക്കുള്ള പ്രത്യേക നികുതിയും ഒഴിവാക്കണമെന്ന ആവശ്യവും ശക്തമാണ്.

ബജറ്റിലെ നികുതി വർധന: സർക്കാർ ഇളവ് വരുത്തുമോ എന്ന് ഇന്നറിയാം
'ജനങ്ങൾക്ക് ബോധ്യപ്പെടും, ഇന്ധന സെസും, മദ്യ വില കൂട്ടിയതും പർവതീകരിച്ചു' ; നികുതി വർധന ന്യായീകരിച്ച് ധനമന്ത്രി

ഇതിനിടെ നികുതി നിർദേശങ്ങൾക്കെതിരെ പ്രതിപക്ഷ എംഎൽഎമാരുടെ സത്യഗ്രഹ സമരം ഇന്ന് മൂന്നാം ദിവസത്തിലേക്ക് കടക്കും. നികുതി നിർദേശങ്ങളിൽ നിന്ന് സർക്കാർ പിന്നോട്ട് പോയില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ചും യുഡിഎഫ് ആലോചിക്കുന്നുണ്ട്. ലൈഫ് ഭവന പദ്ധതി പ്രവർത്തനം സ്തംഭിച്ചെന്ന് ആരോപിച്ച് അടിയന്തര പ്രമേയത്തിന് അവതരണ അനുമതി തേടാനും പ്രതിപക്ഷ നീക്കമുണ്ട്.

ബജറ്റിലെ നികുതി വർധന: സർക്കാർ ഇളവ് വരുത്തുമോ എന്ന് ഇന്നറിയാം
ബജറ്റ്: തള്ളാനും കൊള്ളാനുമാകാതെ ഇടത് നേതാക്കള്‍; വ്യാപക വിമര്‍ശനം ഉയര്‍ത്തി പ്രതിപക്ഷം

പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ട് രൂപയാണ് സാമൂഹിക സുരക്ഷ സെസ് ഇനത്തില്‍ ബജറ്റില്‍ വര്‍ധിപ്പിച്ചത്. മദ്യത്തിനും വിലവര്‍ധിക്കും പുതുതായി വാങ്ങുന്ന മോട്ടോര്‍ കാറുകളുടെയും സ്വകാര്യ ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന പ്രൈവറ്റ് സര്‍വീസ് വാഹനങ്ങളുടെയും നികുതി കൂട്ടി. കെട്ടിട നികുതിയും സര്‍ക്കാര്‍സേവനങ്ങള്‍ക്കുള്ള ഫീസും വര്‍ധിപ്പിച്ചവയില്‍ പെടും. എല്ലാ മേഖലയിലും ജീവിതചെലവ് കൂട്ടുന്ന ബജറ്റിനെതിരെ പ്രതിപക്ഷം പ്രത്യക്ഷ സമരത്തിലാണ്. ഇന്ധന സെസിനെതിരെ ഇടതു സംഘടനകള്‍ തന്നെ രംഗത്തെത്തിയ പശ്ചാത്തലത്തില്‍ സെസ് കുറച്ചേക്കുമെന്ന വാര്‍ത്തകളുണ്ടായികുന്നു.

logo
The Fourth
www.thefourthnews.in