ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

'രാഷ്ട്രീയമായി ആക്രമിച്ചാല്‍ രാഷ്ട്രീയമായി തന്നെ നേരിടും'; സ്വജനപക്ഷപാതം വ്യക്തം, നിലപാടിലുറച്ച് ഗവര്‍ണര്‍

നിയമനം സ്വജനപക്ഷപാതമെന്ന് പ്രഥമദൃഷ്ട്ര്യാ വ്യക്തം
Updated on
2 min read

കണ്ണൂര്‍ സര്‍വകലാശാലയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നിലപാടില്‍ ഉറച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പ്രിയാ വര്‍ഗീസിന്റെ നിയമനം മരവിപ്പിച്ച നടപടി ചട്ട പ്രകാരമെന്നെന്ന് ഗവര്‍ണര്‍ ആവര്‍ത്തിച്ചു. കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമന വിവാദത്തിന് അടിസ്ഥാനമായ റാങ്ക് ലിസ്റ്റ് റദ്ദാക്കിയ ഗവര്‍ണറുടെ നടപടിക്ക് എതിരെ നിയമ നടപടികളുമായി മുന്നോട്ട് പോവുമെന്നന്ന് വിസിയും, സിന്‍ഡിക്കേറ്റും അറിയിച്ചതിന് പിന്നാലെയാണ് ആരിഫ് മുഹമ്മദ് ഖാന്‍ നിലപാട് വ്യക്തമാക്കുന്നത്.

നിയമനം സ്വജനപക്ഷപാതമെന്ന് പ്രഥമദൃഷ്ട്യാ തന്നെ വ്യക്തമാണ്. സ്വജനപക്ഷപാതം കൊണ്ട് മാത്രമാണ് ആ നിയമനം റദ്ദാക്കിയത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യയായതു കൊണ്ട് മാത്രമാണ് പ്രിയക്ക് നിയമനം ലഭിച്ചതെന്നും ആരിഫ് മുഹമ്മദ് ഖാന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

കണ്ണൂര്‍ സര്‍വകലാശാല വിസിക്ക് എതിരെയും രൂക്ഷമായ ഭാഷയിലാണ് ഗവര്‍ണറുടെ പ്രതികരിച്ചത്.

കണ്ണൂര്‍ സര്‍വകലാശാല വിസിയ്ക്ക് എതിരെയും രൂക്ഷമായ ഭാഷയിലാണ് ഗവര്‍ണറുടെ പ്രതികരിച്ചത്. വിസി ചട്ടം ലംഘിച്ചെന്നും ഗവര്‍ണര്‍ ആരോപിച്ചു. സര്‍വകലാശാല കോടതിയില്‍ പോയാല്‍ എന്ത് നടപടി വേണമെന്ന് ആലോചിച്ച് തീരുമാനിക്കും. ഗവര്‍ണറായ തനിക്കെതിരെ കോടതിയില്‍ പോകാന്‍ വിസി ഗോപിനാഥ് രവീന്ദ്രന് കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു. തന്നെ രാഷ്ട്രീയമായി ആക്രമിച്ചാല്‍ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

പ്രിയ വര്‍ഗീസിന്റെ നിയമനം മരവിപ്പിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കാന്‍ വ്യാഴാഴ്ച ചേര്‍ന്ന കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കറ്റ് യോഗത്തില്‍ തീരുമാനമായിരുന്നു.

പ്രിയ വര്‍ഗീസിന്റെ നിയമനം മരവിപ്പിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കാന്‍ വ്യാഴാഴ്ച ചേര്‍ന്ന കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കറ്റ് യോഗത്തില്‍ തീരുമാനമായിരുന്നു. ഗവര്‍ണറുടെ തീരുമാനം തല്‍ക്കാലം അംഗീകരിക്കേണ്ടതില്ലെന്നായിരുന്നു അടിയന്തര സിന്‍ഡിക്കറ്റ് യോഗത്തില്‍ ഉണ്ടായ ധാരണ. ഗവർണറുടെ നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കാനും സിന്‍ഡിക്കറ്റ് യോഗം അനുമതി നല്‍കിയിരുന്നു. സര്‍വകലാശാലയുടെ നടപടിക്ക് സര്‍ക്കാരിന്റെയും പരോക്ഷ പിന്തുണ ലഭിക്കാനാണ് സാധ്യത.

പ്രിയ വര്‍ഗീസിന്റെ നിയമനം മരവിപ്പിച്ച ഗവര്‍ണറുടെ ഉത്തരവ് നിയമപരമായി നിലനില്‍ക്കില്ലെന്ന നിയമോപദേശവും വിസി ഗോപിനാഥ് രവീന്ദ്രന് ലഭിച്ചിരുന്നു. വിസിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാതെയാണ് ഗര്‍വണര്‍ ഉത്തരവിറക്കിയതെന്നും അതിനാല്‍ തന്നെ ഗവര്‍ണറുടെ ഉത്തരവ് നിലനില്‍ക്കില്ലെന്നും നിയമോപദേശത്തില്‍ വ്യക്തമാക്കുന്നു.

ഗവര്‍ണറുടെ നടപടി ചട്ട ലംഘമാണെന്ന് സിന്‍ഡിക്കേറ്റ് വിലയിരുത്തല്‍. കണ്ണൂര്‍ സര്‍വകലാശാല നിയമത്തിലെ 7(3) വകുപ്പിന്റെ ലംഘനമാണ് ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ നടത്തിയിരിക്കുന്നത്. 7(3) വകുപ്പ് അനുസരിച്ച് സര്‍വകലാശാലയുടെ ഏതെങ്കിലും നടപടികളെ അസാധുവാക്കുന്നതിന് ചാന്‍സിലര്‍ക്ക് അധികാരമില്ല. അതിനാല്‍ തന്നെ ഗവര്‍ണറുടെ നടപടി സര്‍വകലാശാലയുടെ സ്വയം ഭരണത്തിനു മുകളിലുള്ള കടന്നു കയറ്റമാണ് എന്നും നിയമോപദേശം ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ ദിവസമാണ് വിസി നല്‍കിയ വിശദീകരണം തള്ളി, പ്രിയ വര്‍ഗീസിന്റെ നിയമനം തടഞ്ഞ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉത്തരവിറക്കിയത്. 1996 ലെ കണ്ണൂര്‍ സര്‍വകലാശാല ചട്ടത്തിലെ സെക്ഷന്‍ 7(3) പ്രകാരമായിരുന്നു ഗവര്‍ണറുടെ നടപടി. മലയാളം അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗീസിന് ഒന്നാം റാങ്ക് നല്‍കി കണ്ണൂര്‍ സര്‍വകലാശാല ജൂലൈ 27 ന് ഇറക്കിയ വിജ്ഞാപനമാണ് ഗവര്‍ണര്‍ മരവിപ്പിച്ചത്. വിസി ഗോപിനാഥ് രവീന്ദ്രനോട് ഗവര്‍ണര്‍ വിശദീകരണവും ആവശ്യപ്പെട്ടിട്ടുണ്ട്.

നിയമനവുമായി മുന്നോട്ട് പോകുമെന്ന് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു നിയമനം തടഞ്ഞ് കൊണ്ടുള്ള ഗവര്‍ണറുടെ ഉത്തരവ്. കണ്ണൂര്‍ സര്‍വകലാശാലയില്‍ സ്വജന പക്ഷപാതം, നിയമലംഘനം, ക്രമക്കേട് എന്നിവ നടന്നുവെന്നത് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടെന്ന് കഴിഞ്ഞ ദിവസം ഗവര്‍ണര്‍ പറഞ്ഞിരുന്നു.

logo
The Fourth
www.thefourthnews.in