ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു

കേരള ഗവർണറുടെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്
Updated on
1 min read

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഫേസ്ബുക്ക് പേജ് അജ്ഞാതർ ഹാക്ക് ചെയ്തു. കേരള ഗവർണറുടെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. രാജ്ഭവൻ സൈബർ സെല്ലിൽ പരാതി നൽകി.

''ഇന്ന് രാവിലെ മുതൽ എന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടതായി കാണുന്നു. വിഷയം റിപ്പോർട്ട് ചെയ്തിട്ടുണ്ട്, പേജ് വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്''. ഗവർണർ ട്വിറ്ററിൽ കുറിച്ചു.

ശനിയാഴ്ച രാവിലെയാണ് ​​ഗവർണറുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടത്. പേജിൽ രണ്ട് വീഡിയോയും ഹാക്കർമാർ പോസ്റ്റ് ചെയ്തിട്ടുണ്ട്. 2,53,000 ഫോളോവേഴ്സാണ് ഗവർണറുടെ പേജിനുള്ളത്. ആരിഫ് മുഹമ്മദ് ഖാന്റെ വ്യക്തിഗത പേജാണെങ്കിലും ഫേസ്ബുക്ക് ഈ പേജ് വെരിഫൈ ചെയ്തിട്ടില്ല.

logo
The Fourth
www.thefourthnews.in