അംഗീകാരമില്ലാത്ത അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്ക് എതിരെ സര്‍ക്കാര്‍ നടപടിക്ക്

അംഗീകാരമില്ലാത്ത അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്ക് എതിരെ സര്‍ക്കാര്‍ നടപടിക്ക്

വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കും
Updated on
1 min read

സംസ്ഥാനത്ത് അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടിയാണ് അംഗീകാരം ഇല്ലാതെ പ്രവര്‍ത്തിക്കുന്ന അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയത്. ഇത്തരം സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് അംഗീകാരമുളള സ്‌കൂളുകളില്‍ പ്രവേശനം നേടാന്‍ ടി സി നിര്‍ബന്ധമില്ലെന്നും പൊതു വിഭ്യാഭ്യാസ വകുപ്പ് അറിയിച്ചു.

കുട്ടികള്‍ക്ക് അംഗീകാരമുളള സ്‌കൂളുകളില്‍ പ്രവേശനം നേടാന്‍ ടി സി നിര്‍ബന്ധമല്ല

അംഗീകാരമില്ലാത്ത സ്‌കൂളുകളില്‍ ഒന്നു മുതല്‍ 9 വരെ ക്ലാസ്സുകളില്‍ പഠിച്ചിരുന്ന കുട്ടികള്‍ക്ക് ടി സി ലഭ്യമാകാത്ത സാഹചര്യമുണ്ടെങ്കില്‍ അംഗീകാരമുള്ള സ്‌കൂളുകളില്‍ രണ്ടു മുതല്‍ 8 വരെ ക്ലാസ്സുകളില്‍ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം വയസ് അടിസ്ഥാനത്തില്‍ പ്രവേശനം സാധിക്കും. 9, 10 ക്ലാസ്സുകളില്‍ വയസിന്റെയും ഒരു പ്രവേശന പരീക്ഷയുടെയും അടിസ്ഥാനത്തിലും പ്രവേശനം നല്‍കാനാണ് സര്‍ക്കാര്‍ നിര്‍ദേശം.

അതേസമയം, വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കും. 47 ലക്ഷം കുട്ടികള്‍ ഈ വര്‍ഷം പൊതുവിദ്യാലയങ്ങളിലെത്തും എന്നാണ് കണക്ക്. ഇത്തവണത്തെ പ്രവേശനോത്സവത്തിന്റെ സംസ്ഥാന ഉദ്ഘാടനം തിരുവനന്തപുരം മലയിന്‍കീഴ് ഗവ. ബോയ്സ് എല്‍പിഎസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കൈറ്റ് വിക്ടേഴ്സ് ചാനല്‍വഴി എല്ലാസ്‌കൂളിലും ഉദ്ഘാടനച്ചടങ്ങ് തത്സമയം പ്രദര്‍ശിപ്പിക്കും.

logo
The Fourth
www.thefourthnews.in