എഡിജിപി അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടതെന്തിന്? ഒടുവിൽ  അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ, ഉത്തരവിറങ്ങി

എഡിജിപി അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടതെന്തിന്? ഒടുവിൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ, ഉത്തരവിറങ്ങി

ആരോപണമുയർന്ന് 20 ദിവസങ്ങൾക്ക് ശേഷമാണ് എൽഡിഎഫ് സർക്കാർ നടപടി
Updated on
1 min read

ആർഎസ്എസ് നേതാക്കളുമായി ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആർ അജിത്കുമാർ നടത്തിയ കൂടിക്കാഴ്ചയിൽ അന്വേഷണം പ്രഖ്യാപിച്ചു. ആരോപണമുയർന്ന് 20 ദിവസങ്ങൾക്ക് ശേഷമാണ് എൽഡിഎഫ് സർക്കാർ നടപടി. എ ഡി ജി പി അജിത്കുമാർ ആർ എസ് എസ് ജനറൽ സെക്രട്ടറി ദത്തത്രേയ ഹൊസബലയെ കണ്ടതായി പ്രതിപക്ഷനേതാവ് വി ഡി സതീശനായിരുന്നു ആദ്യം ആരോപണം ഉയർത്തിയത്. പിന്നാലെ മുഖ്യമന്ത്രിക്ക് നൽകിയ വിശദീകരണത്തിൽ അജിത്കുമാർ ഇക്കാര്യം സമ്മതിക്കുകയും ചെയ്തിരുന്നു.

ദത്തത്രേയ ഹൊസബല
ദത്തത്രേയ ഹൊസബല

എഡിജിപിയുടെ കൂടിക്കാഴ്ചയ്ക്ക് ഇടനില വഹിച്ച ആർ എസ് എസ് നേതാവ് ജയകുമാറിന് മൊഴി നൽകാൻ നോട്ടീസ് നൽകിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതല വഹിക്കുന്ന എഡിജിപി ആർ എസ് എസ് നേതാക്കളെ കണ്ടതിൽ ഒരുനടപടിയും സ്വീകരിക്കാത്തതിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. എൽ ഡി എഫ് പ്രധാന ഘടകകഷി സിപിഐ ഉൾപ്പെടെയുള്ളവർ അജിത്കുമാറിനെ സർവീസിൽ തുടരാൻ അനുവദിക്കുന്നതിൽ കടുത്ത വിയോജിപ്പും പ്രകടിപ്പിച്ചിരുന്നു. നിയമസഭ സമ്മേളനം ആരംഭിക്കും മുൻപ് അന്വേഷണം പ്രഖ്യാപിച്ച് തലയൂരാനുള്ള ശ്രമമാണ് സർക്കാരിൽ നിന്നുണ്ടായതെന്ന് ആരോപണമുയർന്നിട്ടുണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിലെ വിജയത്തിന് മുഖ്യമന്ത്രി ബിജെപിയെ സഹായിച്ചു എന്നരോപിച്ചു കൊണ്ടായിരുന്നു ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെ എഡിജിപി എം ആർ അജിത്ത് കുമാർ കൂടിക്കാഴ്ചാ വിഷയം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉന്നയിച്ചത്. ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെ കാണാൻ അജിത് കുമാറിനെ മുഖ്യമന്ത്രി അയച്ചു എന്നായിരുന്നു പ്രതിപക്ഷ നേതാവിൻ്റെ ആരോപണം.

എഡിജിപി അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടതെന്തിന്? ഒടുവിൽ  അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ, ഉത്തരവിറങ്ങി
ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

എന്നാൽ, പ്രതിപക്ഷത്തിന്റെ ആരോപണം മുഖ്യമന്ത്രി പിണറായി വിജയൻ നിഷേധിച്ചു. എന്നിരുന്നാലും അജിത്കുമാറിനെതിരെ നടപടിയെന്തുകൊണ്ട് സ്വീകരിക്കുന്നില്ല എന്ന ചോദ്യം അവശേഷിച്ചിരുന്നു. എ ഡി ജി പി വ്യക്തിപരമായ ആവശ്യത്തിനാണ് ആർ എസ് എസ് നേതാക്കളെ കണ്ടതെന്നായിരുന്നു തുടക്കം മുതലുള്ള സിപിഎം ന്യായീകരണം.

2023 മേയിൽ 22 ന് പാറമേക്കാവ് വിദ്യാമന്തിർ സ്‌കൂളിൽ ആർഎസ്എസ് ക്യാംപിനിടെയാണ് ആർഎസ്എസ് ദേശീയ ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെയുമായി അജിത്കുമാർ കൂടിക്കാഴ്ച നടത്തിയത്. അതിന് പിന്നാലെ കോവളത്തെ സ്വകാര്യ ഹോട്ടലിലായിരുന്നു എഡിജിപി ആർഎസ്എസ് നേതാവ് റാം മാധവിനെ സന്ദർശിച്ചത്.

logo
The Fourth
www.thefourthnews.in