നിയമനം നടത്തിയത് ചട്ടപ്രകാരം; ഫിഷറീസ് സർവകലാശാല വി സി നിയമനം റദ്ദാക്കിയ നടപടിക്കെതിരെ സർക്കാർ
സുപ്രീംകോടതിയില്‍

നിയമനം നടത്തിയത് ചട്ടപ്രകാരം; ഫിഷറീസ് സർവകലാശാല വി സി നിയമനം റദ്ദാക്കിയ നടപടിക്കെതിരെ സർക്കാർ സുപ്രീംകോടതിയില്‍

യുജിസി ചട്ടങ്ങള്‍ ലംഘിച്ചതായി വിലയിരുത്തിലാണ് ഹൈക്കോടതി കുഫോസ് വി സി നിയനം റദ്ദാക്കിയത്
Updated on
1 min read

ഫിഷറീസ് സര്‍വകലാശാല വി സി നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. മുന്‍ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ നല്‍കിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജി സമര്‍പ്പിച്ചത്. സംസ്ഥാന നിയമങ്ങള്‍ക്ക് യുജിസി നിയമങ്ങളെക്കാല്‍ പ്രാധാന്യമുണ്ടെന്നാണ് ഹർജിയിലെ വാദം. കാര്‍ഷിക വിദ്യാഭ്യാസം സംസ്ഥാന വിഷയമായതിനാല്‍ യുജിസി നിഷ്കര്‍ശിക്കുന്ന മാനദണ്ഡങ്ങള്‍ കുഫോസ് വി സി നിയമനത്തിന് ബാധകമല്ലെന്നാണ് സര്‍ക്കാര്‍ വാദം.

നിയമനം നടത്തിയത് ചട്ടപ്രകാരം; ഫിഷറീസ് സർവകലാശാല വി സി നിയമനം റദ്ദാക്കിയ നടപടിക്കെതിരെ സർക്കാർ
സുപ്രീംകോടതിയില്‍
യുജിസി മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടു; കുഫോസ് വി സി നിയമനം ഹൈക്കോടതി റദ്ദാക്കി

യുജിസി ചട്ടങ്ങള്‍ ലംഘിച്ചതായി വിലയിരുത്തിലാണ് ഹൈക്കോടതി കുഫോസ് വി സി റിജി ജോണിന്റെ നിയനം റദ്ദാക്കിയത്. യുജിസി ചട്ടങ്ങള്‍ പാലിച്ചാകണം പുതിയ വി സിയെ നിമയനമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. യുജിസി മാനദണ്ഡങ്ങള്‍ അനുസരിച്ച് ഒരു സര്‍വകലാശാലയില്‍ പ്രൊഫസറായി പത്തു വര്‍ഷത്തെ പ്രവൃത്തി പരിചയം വേണമെന്നിരിക്കെ റിജി ജോണിന് മതിയായ യോഗ്യതയില്ലെന്നായുന്നു ഹര്‍ജിക്കാരന്റെ പ്രധാനവാദം.

കുഫോസിലേക്ക് ഡീന്‍ ആയി എത്തിയ റിജി ജോണ്‍ പിഎച്ച്ഡി കാലയളവായ മൂന്ന് വര്‍ഷം പ്രവൃത്തി പരിചയത്തിലുള്‍പ്പെടുത്തിയാണ് അപേക്ഷ നല്‍കിയതെന്നും റിജി ജോണിനെ നിര്‍ദ്ദേശിച്ച സെര്‍ച്ച് കമ്മിറ്റിയില്‍ അക്കാദമിക് യോഗ്യതയില്ലാത്തവരുണ്ടെന്നുമുള്ള ഹര്‍ജിക്കാരുടെ വാദം അംഗീകരിച്ചായിരുന്നു നിയമനം റദ്ദാക്കികൊണ്ട് ഹൈക്കോടിതി ഉത്തരവിറക്കിയത്. വി സി നിയമന പട്ടികയില്‍ ഉണ്ടായിരുന്ന എറണാകുളം സ്വദേശി ഡോ കെ കെ വിജയനാണ് കുഫോസ് വി സി ആയി ഡോ. കെ റിജി ജോണിന്റെ നിയമനം ചട്ടവിരുദ്ധമാണെന്ന് കാണിച്ച് ഹൈക്കോടതിയെ സമീപിച്ചത്.

റിജി ജോണിന്റെ നിയമനത്തില്‍ യുജിസി ചട്ടം ലംഘിച്ചെന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു. വിവിധ കാരണങ്ങളാൽ നിയമനം നിലനിൽക്കുന്നതല്ലെന്നും യുജിസി മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടുവെന്നും കോടതി ചൂണ്ടിക്കാട്ടി. പുതിയ വിസിയെ തിരഞ്ഞെടുക്കാന്‍ യുജിസി മാനദണ്ഡം അനുസരിച്ച് പുതിയ സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

2021 ജനുവരി 23നാണ് ഡോ. റിജി ജോണിനെ കുഫോസ് വി സിയായി നിയമിച്ച് ഗവര്‍ണര്‍ ഉത്തരവിറക്കിയത്. എന്നാല്‍, വി സി നിയമനത്തിന് ഒരു സര്‍വകലാശാലയില്‍ പ്രൊഫസറായി പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം വേണമെന്നാണ് യുജിസി ചട്ടം പാലിച്ചിട്ടില്ലെന്നാണ് ഹര്‍ജിക്കാരന്റെ വാദം. തമിഴ്‌നാട് ഫിഷറീസ് സര്‍വകലാശാലയില്‍ നിന്ന് കുഫോസിലേക്ക് ഡീന്‍ ആയി എത്തിയ ഡോ. റിജി പിഎച്ച്ഡി ചെയ്യാന്‍ പോയ മൂന്ന് വര്‍ഷം കൂടി പ്രവൃത്തി പരിചയത്തിലുള്‍പ്പെടുത്തിയാണ് അപേക്ഷ നല്‍കിയത്. 

logo
The Fourth
www.thefourthnews.in