പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തളിപ്പറമ്പില്‍ സൂ സഫാരി പാർക്ക്; 256 ഏക്കർ ഭൂമി കൃഷിവകുപ്പ് വിട്ടുനല്‍കും

കൂടുകളിൽ അല്ലാതെ സ്വഭാവിക വനാന്തരീക്ഷത്തിൽ മ്യഗങ്ങൾക്കും പക്ഷികൾക്കും വിഹരിക്കാൻ കഴിയുന്ന തരത്തിലാണ് പാർക്ക് രൂപകൽപ്പന ചെയ്തിരിക്കുന്നത്
Updated on
1 min read

കണ്ണൂർ തളിപ്പറമ്പിൽ സൂ സഫാരി പാർക്ക് ആരംഭിക്കാൻ സംസ്ഥാന സർക്കാർ. പാർക്ക് ആരംഭിക്കാനുള്ള നടപടിക്രമങ്ങള്‍ തയാറായതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഫേസ്‌ബുക്ക് കുറിപ്പിലൂടെയായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. തളിപ്പറമ്പ് - ആലക്കോട് സംസ്ഥാന പാതയുടെ വശത്തായി സ്ഥിതി ചെയ്യുന്ന പ്ലാന്റേഷൻ കോർപ്പറേഷന്റെ കൈവശമുള്ള ഭൂമിയിലാണ് നിർദ്ദിഷ്ട പാർക്ക് സ്ഥാപിക്കുക.

256 ഏക്കർ ഭൂമി ഈ ആവശ്യത്തിന് വിട്ടുനൽകാൻ കൃഷി വകുപ്പ് തീരുമാനിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. നാടുകാണി ഡിവിഷനിലെ പ്ലാന്റേഷൻ കോർപ്പറേഷന്റെ കൈവശമുള്ള ഭൂമി റവന്യൂ വകുപ്പിന് വിട്ടു നൽകാനുള്ള നിരാക്ഷേപ പത്രമാണ് നൽകിയത്. റവന്യൂ വകുപ്പ് നടപടിക്രമങ്ങൾ പൂർത്തിയാക്കി പത്ത് ദിവസത്തിനകം ഉത്തരവ് പുറപ്പെടുവിക്കുമെന്നും ഫേസ്‍ബുക്ക് കുറിപ്പില്‍ പറയുന്നു.

പ്രതീകാത്മക ചിത്രം
പ്രഥമ പ്രധാനമന്ത്രി സത്യപ്രതിജ്ഞ ചെയ്ത ദര്‍ബാര്‍ ഹാള്‍, ചരിത്രമുറങ്ങുന്ന അശോകാ ഹാള്‍; രാഷ്ട്രപതി ഭവനിലെ പേരുമാറ്റങ്ങളില്‍ മറയുന്നവ

കൂടുകളിൽ അല്ലാതെ സ്വഭാവിക വനാന്തരീക്ഷത്തിൽ മ്യഗങ്ങൾക്കും പക്ഷികൾക്കും വിഹരിക്കാൻ കഴിയുന്ന തരത്തിലാണ് പാർക്ക് രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിലവിലുള്ള പ്രകൃതി അതേ പോലെ നിലനിർത്തി സ്വഭാവികവനവൽക്കരണം നടത്തിയാണ് പാർക്കിന്റെ രൂപകൽപ്പന. സഞ്ചാരികളെ കവചിത വാഹനങ്ങളിലാണ് പാർക്കിലൂടെ യാത്ര ചെയ്യിപ്പിക്കുക.

പാർക്കിനോട് അനുബന്ധമായി ബൊട്ടാണിക്കൽ ഗാർഡൻ, മഴവെള്ള സംഭരണി, നാച്വറൽ ഹിസ്റ്ററി മ്യൂസിയം എന്നിവയും ഉണ്ടാവും. പ്ലാന്റേഷൻ കോർപ്പറേഷനിലെ ജീവനക്കാരെ നിർദിഷ്ട പാർക്കിന്റെ ഭാഗമാകും. കണ്ണൂരിൽ ഈ സൂ സഫാരി പാർക്ക് യാഥാർത്ഥ്യമാകുന്നതോടെ വടക്കൻ കേരളത്തിന്റെ വിനോദ സഞ്ചാര മേഖലക്ക് പുത്തൻ ഉണർവേകും.

logo
The Fourth
www.thefourthnews.in