പി വി അൻവറിന്റെ പാർക്കിന് ലൈസൻസ് ഇല്ലെന്ന് സർക്കാർ; പിന്നെ എങ്ങനെ പ്രവര്‍ത്തിപ്പിക്കുമെന്ന് ഹൈക്കോടതി

പി വി അൻവറിന്റെ പാർക്കിന് ലൈസൻസ് ഇല്ലെന്ന് സർക്കാർ; പിന്നെ എങ്ങനെ പ്രവര്‍ത്തിപ്പിക്കുമെന്ന് ഹൈക്കോടതി

ലൈസൻസില്ലാതെ പാർക്ക് എങ്ങനെ പ്രവർത്തിപ്പിക്കുമെന്ന് ഹൈക്കോടതി ചോദിച്ചു. ഇക്കാര്യത്തിൽ നാളെ മറുപടി നൽകാനാണ് സർക്കാരിന് ഹൈക്കോടതിയുടെ നിർദേശം
Updated on
1 min read

നിലമ്പൂർ എം എൽ എ പി വി അൻവറിൻ്റെ കക്കാടംപൊയിലിലെ പാർക്കിന് ലൈസൻസില്ലെന്ന് സർക്കാർ. അപേക്ഷയിലെ പിഴവ് കാരണമാണ് ലൈസൻസ് നൽകാത്തതെന്നും ആവശ്യപ്പെട്ട അനുബന്ധ രേഖകൾ അപേക്ഷയ്‌ക്കൊപ്പം ഹാജരാക്കിയിരുന്നില്ലെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ലൈസൻസില്ലാതെ പാർക്ക് എങ്ങനെ പ്രവർത്തിപ്പിക്കുമെന്ന് ആരാഞ്ഞ ഹൈക്കോടതി നാളെ ഇക്കാര്യത്തില്‍ വിശദമായ മറുപടി നല്‍കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കി. അതേസമയം, ലൈസൻസ് ഇല്ലാത്ത പാർക്ക് അടച്ചുപൂട്ടണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു. ഹർജി ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും.

പി വി അൻവറിന്റെ പാർക്കിന് ലൈസൻസ് ഇല്ലെന്ന് സർക്കാർ; പിന്നെ എങ്ങനെ പ്രവര്‍ത്തിപ്പിക്കുമെന്ന് ഹൈക്കോടതി
ഡോ. വന്ദന ദാസ് കൊലപാതകം: സിബിഐ അന്വേഷണമില്ല, പ്രതിയുടെ ജാമ്യാപേക്ഷയും കോടതി തള്ളി

പി വി അൻവർ എംഎൽഎയുടെ കക്കാടംപൊയിലിലെ പാർക്ക് പ്രവർത്തിക്കുന്നത് ലൈസൻസോടെയാണോ എന്ന കാര്യത്തിൽ ഹൈക്കോടതി കൂടരഞ്ഞി പഞ്ചായത്തിന്‍റെ വിശദീകരണം തേടിയിരുന്നു. പഞ്ചായത്തിന്‍റെ ലൈസൻസില്ലാതെയാണ് പാർക്ക് പ്രവർത്തിക്കുന്നതെന്ന വിവരാവകാശ രേഖയുടെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് വിജു എബ്രഹാം ഇക്കാര്യം ആരാഞ്ഞത്. പാർക്ക് നടത്തിപ്പിന് മറ്റ് വകുപ്പുകളുടെ അനുമതി ലഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാനും കോടതി നിർദേശിച്ചു.

ഉരുൾപൊട്ടൽ ഉണ്ടായതിനെ തുടർന്ന് അടച്ച് പൂട്ടിയ 'പിവിആർ നേച്വർ ഒ പാർക്ക്' പഠനം നടത്താതെ തുറക്കാനുള്ള ഉത്തരവ് റദ്ദാക്കണമെന്നും അനധികൃത നിർമാണങ്ങൾ പൊളിച്ചു നീക്കണമെന്നും ആവശ്യപ്പെട്ട് ഹർജി നൽകിയിട്ടുള്ള കേരള നദീ സംരക്ഷണ സമിതി മുൻ ജനറൽ സെക്രട്ടറി ടി വി രാജനാണ് വിവരാവകാശ രേഖ കോടതിയിൽ ഹാജരാക്കിയത്. 2018 ജൂൺ 18ന് ദുരന്ത നിവാരണ നിയമ പ്രകാരം കോഴിക്കോട് കലക്ടറാണ് പാർക്ക് അടച്ചുപൂട്ടാൻ ഉത്തരവിട്ടത്. എന്നാൽ, എംഎൽഎയുടെ രാഷ്ട്രീയ സ്വാധീനത്താൽ പാർക്ക് തുറന്നു നൽകാൻ 2023 ഓഗസ്റ്റ് 21ന് ദുരന്ത നിവാരണ വിഭാഗം പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിട്ടത് നിയമ വിരുദ്ധമാണെന്നാണ് ഹർജിയിലെ ആരോപണം.

logo
The Fourth
www.thefourthnews.in