ബ്രഹ്മപുരം മാലിന്യപ്രശ്നം: ജനങ്ങളെ ഇനിയും ബുദ്ധിമുട്ടിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി; 
അമിക്കസ് ക്യൂറിമാരെ നിയമിക്കും

ബ്രഹ്മപുരം മാലിന്യപ്രശ്നം: ജനങ്ങളെ ഇനിയും ബുദ്ധിമുട്ടിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി; അമിക്കസ് ക്യൂറിമാരെ നിയമിക്കും

തീകെടുത്തിയ ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർക്ക് കൃത്യമായ അംഗീകാരവും റിവാർഡും സർക്കാർ ഉറപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി
Updated on
1 min read

മാലിന്യ സംസ്കരണത്തിന്റെ പേരിൽ ജനങ്ങളെ ഇനിയും ബുദ്ധിമുട്ടിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി. ബ്രഹ്മപുരം മാലിന്യ വിഷയം പഠിക്കാൻ ഹൈക്കോടതി മൂന്ന് അമിക്കസ് ക്യൂറിമാരെ നിയമിക്കുമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട വിവരശേഖരണത്തിന് വെബ്സൈറ്റ് ആരംഭിക്കുമെന്ന് സർക്കാർ അറിയിച്ചു.

മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ ശക്തമായ ശിക്ഷാ നടപടിയുണ്ടാകണം. അതുണ്ടാകാത്തതാണ് ഇപ്പോഴത്തെ പ്രശ്നം. ഇപ്പോഴുള്ള സാഹചര്യത്തിന് മാറ്റമുണ്ടാകണമെന്നും ഹൈക്കോടതി വ്യക്തമാക്കി. മാലിന്യ സംസ്കരണത്തിന് കുട്ടികൾക്ക് പരിശീലനം നൽകണമെന്ന് കോടതി ആവശ്യപ്പെട്ടു. കൊച്ചിക്കാരെ മുഴുവൻ ബോധവത്ക്കരിക്കുന്നതിലും നല്ലത് ആയിരം കുട്ടികൾക്ക് പരിശീലനം നൽകുന്നതാണെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടികാട്ടി.

ഉറവിട മാലിന്യ സംസ്കരണം നിരീക്ഷിക്കാൻ ടാസ്ക് ഫോഴ്സ് രൂപീകരിക്കുന്നതിനായി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തണമെന്ന് കളക്ടർക്ക് കോടതിയുടെ നിർദേശം

മൂന്നാർ അടക്കമുളള ഹിൽ സ്റ്റേഷനുകളിൽ പ്ലാസ്റ്റിക് മാലിന്യ സംഭരണത്തിന് സംവിധാനം വേണം. ബ്രഹ്മപുരത്ത് തീപിടിത്തം ഉണ്ടായ സാഹചര്യത്തിൽ കടമ്പ്രയാറിലെ ജലം പരിശോധിക്കണമെന്ന് കോടതി നിർദേശം നൽകി. ഭൂഗർഭജലത്തിന്റെ ഗുണനിലവാരവും പരിശോധിക്കണം. കൂടുതൽ വായു ഗുണനിലവാര പരിശോധന കേന്ദ്രങ്ങൾ ആവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം തീയും പുകയും പൂർണമായി അണച്ചെങ്കിലും ബ്രഹ്മപുരത്ത് ജാഗ്രത തുടരുന്നതായി ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് അറിയിച്ചു. ഫയർ ഫൈറ്റിങ് യൂണിറ്റുകൾ ഇപ്പോഴും അവിടെയുണ്ട്. വായുവിന്റെ നിലവാരവും കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് മെച്ചപ്പെട്ടിട്ടുണ്ടെന്നും കളക്ടർ വിശദീകരിച്ചു.

ബ്രഹ്മപുരം മാലിന്യപ്രശ്നം: ജനങ്ങളെ ഇനിയും ബുദ്ധിമുട്ടിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി; 
അമിക്കസ് ക്യൂറിമാരെ നിയമിക്കും
ബ്രഹ്മപുരത്തെ 'ഫയർഫൈറ്റേഴ്സ്'

ഉറവിട മാലിന്യ സംസ്കരണം നിരീക്ഷിക്കാൻ ടാസ്ക് ഫോഴ്സ് രൂപീകരിക്കുന്നതിനായി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തണമെന്നും കോടതി കളക്ടർക്ക് നിർദേശം നൽകി. കളക്ടർ എന്ന നിലയിൽ മാത്രമല്ല, കൊച്ചി നിവാസി എന്ന നിലയിലും മാലിന്യ പ്രശ്നത്തിൽ പ്രതികരിക്കണമെന്ന് നിർദേശിച്ച കോടതി, വെളളിയാഴ്ച മറുപടി നൽകാൻ ഉത്തരവിട്ടു.

ഏഴ് വർഷത്തിനിടെ 31 കോടി രുപ മാലിന്യ സംസ്കരണത്തിന് ചെലവാക്കിയെന്ന് കൊച്ചി കോർപറേഷൻ വ്യക്തമാക്കി. നവകേരള പരിപാടിയിൽ മാലിന്യ വിഷയം ഉൾപ്പെടുത്തണമെന്നുമായിരുന്നു കോടതി നിർദേശം. സോണ്ടയുടെ പ്രവർത്തനം തൃപ്തികരമല്ലെന്ന് കോർപ്പറേഷൻ സെക്രട്ടറി അറിയിച്ചു. ബ്രഹ്മപുരത്ത് പുതിയ ടെൻഡർ വിളിച്ചതിന്റെ വിശദാംശങ്ങൾ അറിയിക്കാനും കോടതി കോർപറേഷന് നിർദേശം നൽകി.

ബ്രഹ്മപുരം മാലിന്യപ്രശ്നം: ജനങ്ങളെ ഇനിയും ബുദ്ധിമുട്ടിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി; 
അമിക്കസ് ക്യൂറിമാരെ നിയമിക്കും
റോഡുകളിലും വീടുകളിലും മാലിന്യം; ചീഞ്ഞ് നാറി കൊച്ചി

ഫയർഫോഴ്‌സിനെയും തീ അണക്കുന്നതിനായി പരിശ്രമിച്ച മുഴുവൻ ആളുകളെയും ഹൈക്കോടതി പ്രശംസിച്ചു. തീകെടുത്തിയ ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർക്ക് കൃത്യമായ അംഗീകാരവും റിവാർഡും സർക്കാർ ഉറപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി. ഹർജികൾ വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി.

logo
The Fourth
www.thefourthnews.in