കേരള ഹൈക്കോടതി
കേരള ഹൈക്കോടതി

റോഡപകടം: സഹായിക്കുന്നവരെ പ്രതിചേർക്കുന്ന സ്ഥിതിയുണ്ടാകരുതെന്ന് ഹൈക്കോടതി

സഹായിക്കുന്നവരെ പ്രതിചേർത്താല്‍ അപകടത്തില്‍ പെടുന്നവരെ ആശുപത്രിയിലെത്തിക്കാന്‍ ജനങ്ങൾ രണ്ട് വട്ടം ആലോചിക്കും
Updated on
1 min read

റോഡപകടങ്ങളിൽ പരുക്കേറ്റയാളുകളെ ആശുപത്രിയിലെത്തിക്കുന്നവരെ കേസിൽ പ്രതിയാക്കിയാൽ പരുക്കേറ്റവർ റോഡിൽ രക്തം വാർന്നു മരിക്കുന്ന ദുഃസ്ഥിതിയുണ്ടാകുമെന്ന് ഹൈക്കോടതി. ഇങ്ങനെ സംഭവിച്ചാൽ സഹായിക്കുന്നതിന് ജനങ്ങൾ രണ്ട് വട്ടം ആലോചിക്കും. കോട്ടയം അതിരമ്പുഴ സ്വദേശിയായ അലക്‌സാണ്ടർ കുര്യൻ ബൈക്കപകടത്തിൽ മരിച്ച സംഭവത്തിൽ കോട്ടയം എംഎസിടി നഷ്ടപരിഹാരം നിഷേധിച്ചതിനെതിരെ അദ്ദേഹത്തിന്റെ അമ്മയും ഭാര്യയും നൽകിയ ഹർജിയിൽ ജസ്റ്റിസ് സോഫി തോമസിൻ്റേതാണ് പരാമർശം.

ആശുപത്രിയിലെത്തിക്കുന്നവരെ കേസിൽ പ്രതിയാക്കിയാൽ പരുക്കേറ്റവർ റോഡിൽ രക്തം വാർന്നു മരിക്കുന്ന ദുഃസ്ഥിതിയുണ്ടാകുമെന്ന് ഹൈക്കോടതി

2010 ൽ കടുത്തുരുത്തിക്ക് സമീപം വെച്ച് അലക്‌സാണ്ടറുടെ ബൈക്ക് എതിരെവന്ന ഓട്ടോയിലിടിച്ചാണ് അപകടമുണ്ടായതെന്നും ഇൻഷ്വറൻസ് കമ്പനി 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ് ബന്ധുക്കൾ ട്രൈബ്യൂണലിൽ ആവശ്യപ്പെട്ടത്. എന്നാൽ തന്റെ ഓട്ടോയിലിടിച്ചല്ല അപകടമുണ്ടായതെന്നും പരുക്കേറ്റ അലക്‌സാണ്ടറിനെ ആശുപത്രിയിൽ എത്തിച്ച തന്നെ പേലീസ് അന്യായമായി പ്രതി ചേർത്തതാണെന്നും ഓട്ടോഡ്രൈവറായ കടുത്തുരുത്തി സ്വദേശി ബാബു ജോസഫ് വ്യക്തമാക്കി. കേസിലെ മറ്റു വസ്തുതകൾ കൂടി കണക്കിലെടുത്ത എംഎസിടി നഷ്ടപരിഹാരം നിഷേധിച്ചു.

കേരള ഹൈക്കോടതി
വാതില്‍ പൂട്ടിയില്ല, വളര്‍ത്തുനായ നഷ്ടപ്പെട്ടു; വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണമെന്ന് ഹൈക്കോടതി ജഡ്ജി

ഓട്ടോഡ്രൈവറെ പോലീസ് പ്രതിചേർത്തെങ്കിലും പിന്നീട് ഇയാൾ നൽകിയ പരാതിയിൽ തുടർ അന്വേഷണം നടത്തി കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയിരുന്നു. മാത്രമല്ല, ശാസ്ത്രീയ പരിശോധനയിൽ ബൈക്ക് ഓട്ടോയിലിടിച്ച് അപകടമുണ്ടായിട്ടില്ലെന്നും വ്യക്തമായി. അലക്‌സാണ്ടർ ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് തെന്നി വീണാണ് അപകടമുണ്ടായതെന്നും കണ്ടെത്തി. ഈ സാഹചര്യത്തിൽ നഷ്ടപരിഹാരം നിഷേധിച്ച ട്രൈബ്യൂണൽ ഉത്തരവിൽ അപാകതയില്ലെന്ന് വിലയിരുത്തി ഹൈക്കോടതി ഹർജി തള്ളി.

logo
The Fourth
www.thefourthnews.in