കേരള ഹൈക്കോടതി
കേരള ഹൈക്കോടതി

'ഷാജന്‍ സ്‌കറിയയെ പിടികൂടാനാവാത്തത് വീഴ്ച, അതിന്റെ പേരിൽ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കരുത്'; പോലീസിനെതിരെ ഹൈക്കോടതി

പ്രതിയല്ലാത്തയാളുടെ ഫോണ്‍ എങ്ങനെ പിടിച്ചെടുക്കുമെന്ന് കോടതി
Updated on
1 min read

ഷാജന്‍ സ്‌കറിയക്കെതിരായ അന്വേഷണത്തിന്റെ ഭാഗമായുള്ള പോലീസ് നടപടിയെ വിമര്‍ശിച്ച് ഹൈക്കോടതി. ഷാജന്‍ സ്‌കറിയയെ പിടികൂടാനാവാത്തത് പോലീസിന്റെ വീഴ്ചയാണെന്നും അതിന്റെ പേരില്‍ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കരുതെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

കേരള ഹൈക്കോടതി
അപകീര്‍ത്തി കേസ്: ഷാജന്‍ സ്‌കറിയക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്, ഓഫീസിലും ജീവനക്കാരുടെ വീടുകളിലും റെയ്ഡ്

പ്രതി അല്ലാത്തയാളുടെ മൊബൈല്‍ ഫോണ്‍ എങ്ങനെ പിടിച്ചെടുക്കുമെന്ന് കോടതി ചോദിച്ചു. പത്തനംതിട്ട സ്വദേശിയായ മാധ്യമപ്രവര്‍ത്തകന്‍ വിശാഖന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍.

കേരള ഹൈക്കോടതി
'കേട്ടുകേള്‍വിയില്ലാത്ത നടപടി'; മറുനാടന്‍ ജീവനക്കാരുടെ വീടുകളിലെ റെയ്ഡിനെതിരെ പത്രപ്രവര്‍ത്തക യൂണിയന്‍

ഹര്‍ജിക്കാരന്‍ ഒരു മാധ്യമപ്രവര്‍ത്തകനാണ്. ക്രിമിനല്‍ കേസില്‍ പ്രതിയാണെങ്കില്‍ കോടതിക്ക് മനസിലായേനെ. ഹര്‍ജിക്കാരന്റെ അടിസ്ഥാന അവകാശം ലംഘിക്കപ്പെട്ടുവെന്നും കോടതി പറഞ്ഞു.

അന്വേഷണം നടത്താം. എന്നാല്‍ പ്രതിയല്ലാത്ത ഒരാളെ കസ്റ്റഡിയിലെടുക്കാന്‍ എങ്ങനെ സാധിക്കും? മാധ്യമപ്രവര്‍ത്തകര്‍ ജനാധിപത്യത്തിന്റെ നാലാം തൂണാണ്. നടപടികള്‍ പാലിക്കാതെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുക്കരുത്. എല്ലാ മാധ്യമപ്രവര്‍ത്തകരുടെയും ഫോണുകള്‍ പിടിച്ചെടുക്കുമോയെന്നും കോടതി ചോദിച്ചു.

കേരള ഹൈക്കോടതി
മറുനാടന്‍ മലയാളി ഓഫീസ് 'പൂട്ടിച്ച്' പോലീസ്; 29 കമ്പ്യൂട്ടറും ലാപ്‌ടോപ്പുകളും മുഴുവന്‍ ക്യാമറയും കസ്റ്റഡിയിലെടുത്തു

അപകീര്‍ത്തി കേസില്‍ ഷാജന്‍ സ്‌കറിയയുടെ മുന്‍കൂര്‍ ജാമ്യം തള്ളിയതിന് പിന്നാലെ കഴിഞ്ഞയാഴ്ചയാണ് മറുനാടന്‍ മലയാളിയുടെ ഓഫീസുകളിലും ജീവനക്കാരുടെ വീടുകളിലും പോലീസ് പരിശോധന നടത്തിയത്. പരിശോധനയില്‍ ജീവനക്കാരുടെ മൊബൈല്‍ ഫോണുകളും ലാപ്‌ടോപും ക്യാമറ അടക്കമുള്ള വസ്തുക്കളും പോലീസ് പിടിച്ചെടുക്കുകയായിരുന്നു.

പോലീസ് നടപടിക്കെതിരെ വ്യാപക വിമര്‍ശനമുയരുകയും റെയ്ഡിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ രംഗത്ത് എത്തുകയും ചെയ്തിരുന്നു. അന്വേഷിക്കുന്ന പ്രതിയെ കിട്ടിയില്ലെങ്കില്‍ മാധ്യമപ്രവര്‍ത്തകരുടെ വീടുകളിലും ബന്ധു വീടുകളിലും റെയ്ഡ് നടത്തുന്നത് കേരളത്തില്‍ കേട്ടു കേള്‍വിയില്ലാത്ത സംഭവമാണെന്ന് യൂണിയന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

logo
The Fourth
www.thefourthnews.in