പ്രതിയുടെ ചിത്രം എടുക്കുന്നത് മാധ്യമ പ്രവർത്തകന്റെ ജോലി; പോലീസിനെ വീണ്ടും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

പ്രതിയുടെ ചിത്രം എടുക്കുന്നത് മാധ്യമ പ്രവർത്തകന്റെ ജോലി; പോലീസിനെ വീണ്ടും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

മാധ്യമ പ്രവർത്തകർക്ക് പല വിവരങ്ങളും കിട്ടും അത് കണ്ടെത്താൻ ഫോൺ പിടിച്ചെടുക്കുന്ന പരിപാടി ശരിയല്ലെന്നും കോടതി വ്യക്തമാക്കി
Updated on
1 min read

മാധ്യമ പ്രവർത്തകർ പ്രതികളുടെ ഫോട്ടോ എടുക്കുന്നത് എങ്ങനെ ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തലാകുമെന്ന് ഹൈക്കോടതി. മാധ്യമ പ്രവർത്തകർക്ക് പല വിവരങ്ങളും കിട്ടും അത് കണ്ടെത്താൻ ഫോൺ പിടിച്ചെടുക്കുന്ന പരിപാടി ശരിയല്ല. മാധ്യമ പ്രവർത്തകരുടെ ഫോൺ പിടിച്ചെടുക്കുന്നത് ഫോർത്ത് എസ്റ്റേറ്റ് സങ്കൽപത്തിന് എതിരാണെന്നും കോടതി നിരീക്ഷിച്ചു.

തിരിച്ചറിയൽ പരേഡ് നടത്തണമെങ്കിൽ പ്രതിയുടെ മുഖം മറച്ച് കൊണ്ടുവരണം. പ്രതിയുടെ ചിത്രം എടുക്കുന്നത് മാധ്യമ പ്രവർത്തകന്റെ ജോലിയാണ്. ഇതിന്റെ പേരിൽ മാതൃഭൂമി ന്യൂസിന്റെ ക്യാമറ ഹാജരാക്കാൻ ആവശ്യപ്പെടുന്നത് എന്തിനാണെന്നും ഹൈക്കോടതി ചോദിച്ചു. ട്രെയിൻ തീവയ്പ് കേസ് പ്രതി ഷാരൂഖ് സെയ്ഫിയുടെ ദൃശ്യം എടുത്തതിന് ജാമ്യമില്ല കുറ്റം ചുമത്തി പോലീസ് കേസെടുത്തിരുന്നു. ഇത് ചോദ്യം ചെയ്തുള്ള ഹർജിയിലാണ് കോടതി വിമർശനം.

പ്രതി ചേര്‍ക്കാതെ മാധ്യമ പ്രവർത്തകരെ നിരന്തരം നോട്ടീസ് നൽകി വിളിപ്പിക്കുന്നു. മാതൃഭൂമി നൽകിയ പരാതി ഡിജിപി പരിഗണിക്കണമെന്നും, മാതൃഭൂമി പ്രതിനിധിയെ കേട്ട് ഇതിൽ തീരുമാനം എടുക്കണമെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. കേസ് അന്വേഷണവുമായി മാതൃഭൂമി ന്യൂസ് പ്രതിനിധികൾ സഹകരിക്കണമെന്നും കോടതി നിർദേശിച്ചു.

logo
The Fourth
www.thefourthnews.in