അരിക്കൊമ്പനെ ചിന്നക്കനാലിൽനിന്ന്  പറമ്പിക്കുളത്തേക്ക് മാറ്റാന്‍ ഹൈക്കോടതി തീരുമാനം

അരിക്കൊമ്പനെ ചിന്നക്കനാലിൽനിന്ന് പറമ്പിക്കുളത്തേക്ക് മാറ്റാന്‍ ഹൈക്കോടതി തീരുമാനം

പറമ്പിക്കുളം മുതുവരച്ചാൽ ഒരുകൊമ്പൻ എന്ന സ്ഥലത്തേയ്ക്കാണ് അരിക്കൊമ്പനെ മാറ്റുക
Updated on
1 min read

അരിക്കൊമ്പനെ പിടികൂടി പറമ്പിക്കുളത്തേക്ക് മാറ്റാന്‍ ഹൈക്കോടതി നിര്‍ദേശം. അരിക്കൊമ്പനെ മാറ്റുന്നത് സംബന്ധിച്ച് പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ടിലെ നിര്‍ദേശങ്ങൾ പരിഗണിച്ചാണ് കോടതി തീരുമാനം. പറമ്പിക്കുളം മുതുവരച്ചാൽ ഒരുകൊമ്പൻ എന്ന സ്ഥലത്തേയ്ക്കാണ് അരിക്കൊമ്പനെ മാറ്റുക.

സോഷ്യൽ മീഡിയ ആഘോഷങ്ങൾ വേണ്ടെന്നു കോടതി അഭിപ്രായപ്പെട്ടു. റവന്യൂ, പൊലീസ്, അഗ്നിരക്ഷ വിഭാഗങ്ങൾ , മോട്ടോര്‍ വാഹന വകുപ്പ് എന്നിവയുടെ ആവശ്യമായ സേവനങ്ങള്‍ ഉപയോഗപ്പെടുത്തിയായിരിക്കണം അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് എത്തിക്കേണ്ടത്.

അരിക്കൊമ്പനെ ചിന്നക്കനാലിൽനിന്ന്  പറമ്പിക്കുളത്തേക്ക് മാറ്റാന്‍ ഹൈക്കോടതി തീരുമാനം
അരിക്കൊമ്പന്‍: ഹൈക്കോടതി ഇന്ന് അന്തിമ നിലപാട് എടുത്തേക്കും; വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും

എപ്പോഴാണ് അരിക്കൊമ്പനെ സ്ഥലം മാറ്റേണ്ടതെന്ന കാര്യങ്ങള്‍ വനം വകുപ്പിന്റെ ചീഫ് വെറ്റിനറി ഡോക്ടര്‍ അരുണ്‍ സക്കറിയ ഉൾപ്പെട്ട സംഘത്തിന് തീരുമാനിക്കാം. ആനയെ ചിന്നക്കനാലിൽനിന്ന് പറമ്പിക്കുളത്തേക്ക് എത്തിക്കാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനുള്ള അനുമതിയും കോടതി നല്‍കി.

അരിക്കൊമ്പനെ ചിന്നക്കനാലിൽനിന്ന്  പറമ്പിക്കുളത്തേക്ക് മാറ്റാന്‍ ഹൈക്കോടതി തീരുമാനം
മിഷൻ അരിക്കൊമ്പന് അനുമതിയില്ല; സർക്കാർ വാദം ഫലം കണ്ടില്ല, കോടതി പറഞ്ഞത് എന്തൊക്കെ?

മദപ്പാടുള്ള ആനയെ ഇത്തരത്തില്‍ സ്ഥലം മാറ്റുന്നതില്‍ എന്തെങ്കിലും പ്രശ്നമുണ്ടോയെന്ന സംശയം കോടതി ഉന്നയിച്ചിരുന്നു. സ്ഥലം മാറ്റുന്നതില്‍ പ്രശ്നമില്ലെന്നും എന്നാല്‍ ജാഗ്രത പുലര്‍ത്തണമെന്നുമായിരുന്നു വെറ്റിനറി ഡോക്ടര്‍ അരുണ്‍ സക്കറിയയുടെ അഭിപ്രായം. ഇദ്ദേഹം നേരിട്ട് കോടതിയില്‍ ഹാജരായാണ് കോടതിയെ കാര്യങ്ങൾ ധരിപ്പിച്ചത്.

ആനയെ പിടികൂടുന്നതിനു പകരം മറ്റ് മാര്‍ഗങ്ങളിലൂടെ പ്രശ്‌നം പരിഹരിക്കാനാവുമോയെന്ന് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ഹൈക്കോടതി അഞ്ചംഗ വിദഗ്ധ സമിതിക്ക് രൂപം നല്‍കിയത്. സമിതി കഴിഞ്ഞ ദിവസം ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലകളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. പ്രദേശവാസികളുമായും ജനപ്രതിനിധികളുമായും സമിതി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

വിദഗ്ധ സമിതി റിപ്പോര്‍ട്ടിനു ശേഷം ആനയെ മാറ്റിപ്പാര്‍പ്പിക്കുന്നതില്‍ തീരുമാനം എടുക്കാമെന്ന നിലപാടിലായിരുന്നു കോടതി. എന്നാല്‍ അരിക്കൊമ്പനെ പിടികൂടുകയല്ലാതെ മറ്റ് വഴികളില്ലെന്ന് ഹൈക്കോടതിയെ ബോധ്യപ്പെടുത്താനായിരുന്നു വനം വകുപ്പും സര്‍ക്കാരും ശ്രമിച്ചത്.

logo
The Fourth
www.thefourthnews.in