റോഡപകടങ്ങളിൽ അടിയന്തര ഇടപെടലുമായി ഹൈക്കോടതി; കുഴികളടയ്ക്കാന്‍ നിർദേശം; ടോൾ പിരിവ് നിർത്തണമെന്ന് പ്രതിപക്ഷം
നെടുമ്പാശ്ശേരിയില്‍ റോഡിലെ കുഴിയില്‍ വീണ് യാത്രികന്‍ മരിച്ച സംഭവത്തില്‍ ഹൈക്കോടതി ഇടപെടല്‍. ദേശീയപാതയിലെ കുഴികളടയ്ക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കി ഹൈക്കോടതി. ദേശീയ പാത അതോറിറ്റി റീജിയണല്‍ ഓഫീസര്‍ക്കും പ്രൊജക്ട് ഡയറക്ടര്‍ക്കുമാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. അമിക്കസ്‌ക്യൂറി വഴി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ആണ് നിര്‍ദേശം നല്‍കിയത്. റോഡിലെ കുഴികള്‍ സംബന്ധിച്ച കേസുകള്‍ കോടതി തിങ്കളാഴ്ച പരിഗണിക്കും.
റോഡപകടങ്ങളില്‍ മരണങ്ങള്‍ തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ കൂടിയാണ് ഹൈക്കോടതിയുടെ നിര്‍ണായക ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. സംഭവ സ്ഥലത്ത് നേരത്തെയും ഇത്തരത്തിലുള്ള അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ടാറിങ് പൂര്‍ത്തിയാക്കി മാസങ്ങള്‍ക്കുള്ളില്‍ തന്നെ റോഡുകള്‍ പൊട്ടിപ്പൊളിയുന്ന കാഴ്ചകളാണ് പലയിടങ്ങളിലും.
കുഴിയിലെ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ ടോള്‍ പിരിവ് നിര്‍ത്തി വെയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍
ഇതിനിടെ സംഭവത്തിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്ത് എത്തി. കുഴിയിലെ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ ടോള്‍ പിരിവ് നിര്‍ത്തി വെയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. യാത്ര ചെയ്യുന്നതിന് വേണ്ടി പ്രത്യേക സൗകര്യങ്ങള്‍ക്കായാണ് ടോള്‍ നല്‍കുന്നത്. കുഴി നിറഞ്ഞ റോഡുകള്‍ നന്നാക്കാതെ ഇനി ടോള്‍ പിരിവ് പാടില്ലെന്ന് വി ഡി സതീശന്‍ പറഞ്ഞു.
കുഴിയടക്കേണ്ടത് സര്‍ക്കാരാണ്. എന്നാല്‍ അത് കൃത്യമായി ചെയ്യുന്നില്ല. ഇക്കാര്യം നിയമസഭയില്‍ അടിയന്തര പ്രമേയമായി കൊണ്ടു വന്നിട്ടും നടപടിയുണ്ടായില്ലെന്നും വിഡി സതീന്‍ ആരോപിച്ചു. അതേസമയം ദേശീയപാതാ അറ്റകുറ്റപ്പണിയുടെ ചുമതല കേന്ദ്രത്തിനാണെന്നാണ് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ വിശദീകരണം.
ടോള്‍ പിരിവ് പെട്ടെന്ന് നിര്‍ത്തലാക്കാന്‍ സാധിക്കില്ലെന്നാണ് ധനമന്ത്രി പി രാജീവ്
എന്നാൽ ടോള്‍ പിരിവ് പെട്ടെന്ന് നിര്‍ത്തലാക്കാന്‍ സാധിക്കില്ലെന്നാണ് ധനമന്ത്രി പി രാജീവ് പറഞ്ഞു. ദുരന്തനിവാരണത്തിന്റെ ഭാഗമായി റോഡിലെ കുഴികളടയ്ക്കാന്‍ കളക്ടര്‍മാർക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.