ബോട്ടുകളില്‍ ഓവര്‍ ലോഡിങ് പാടില്ല; ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദേശങ്ങളുമായി ഹൈക്കോടതി

ബോട്ടുകളില്‍ ഓവര്‍ ലോഡിങ് പാടില്ല; ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദേശങ്ങളുമായി ഹൈക്കോടതി

ജീവൻരക്ഷാ ഉപകരണങ്ങൾ എല്ലാ ബോട്ടിലുമുണ്ടാകണമെന്ന് ഹൈക്കോടതി
Updated on
1 min read

താനൂര്‍ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തില്‍ ഭാവിയിൽ ബോട്ട് ദുരന്തങ്ങൾ ഒഴിവാക്കാൻ നിർദേശങ്ങളുമായി ഹൈക്കോടതി. ജീവൻരക്ഷാ ഉപകരണങ്ങൾ എല്ലാ ബോട്ടിലുമുണ്ടാകണമെന്ന് കോടതി നിര്‍ദേശിച്ചു. ലൈഫ് ജാക്കറ്റ് ഉപയോഗിക്കാതെ യാത്ര അനുവദിക്കരുത്. യാത്രക്കാർക്ക് കാണാനാകുന്ന വിധം ബോട്ടിൽ ഉൾക്കൊള്ളാവുന്ന ആളുകളുടെ എണ്ണം എഴുതണമെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.

താനൂർ ബോട്ടപകടം സംബന്ധിച്ച് പഠിക്കാൻ അഡ്വ. ശ്യാംകുമാറിനെ അമിക്കസ് ക്യൂറിയായി ഹൈക്കോടതി നിയോഗിച്ചു.

ബോട്ടുകളില്‍ ഓവര്‍ ലോഡിങ് പാടില്ല; ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദേശങ്ങളുമായി ഹൈക്കോടതി
താനൂര്‍ ബോട്ടപകടം: സ്രാങ്ക് ദിനേശന്‍ പിടിയില്‍

പരമാവധി യാത്രക്കാരുടെ എണ്ണമെഴുതിയ ബോർഡുകൾ ഇംഗ്ലീഷിലും മലയാളത്തിലും ബോട്ടുകളിൽ സ്ഥാപിക്കണമെന്നാണ് നിര്‍ദേശം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി DTPC അടക്കമുള്ള എതിർ കക്ഷികൾക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു.

ബോട്ടുകളില്‍ ഓവര്‍ ലോഡിങ് പാടില്ല; ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദേശങ്ങളുമായി ഹൈക്കോടതി
താനൂർ ബോട്ട് അപകടം: ബോട്ടുടമ നാസറിനെ കോടതി 14 ദിവസം റിമാൻഡ് ചെയ്തു

താനൂര്‍ ബോട്ടപകടവുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലാ കളക്ടർ കോടതിയില്‍ റിപ്പോർട്ട് സമർപ്പിച്ചു. ഭാവിയിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള കാര്യങ്ങളാണ് കോടതിയുടെ പരിഗണനയിലെന്നും സർക്കാർ കോടതിയുടെ ഒപ്പമുണ്ടായേ തീരൂവെന്നും ഹൈക്കോടതി വ്യക്തമാക്കി.

ബോട്ടുകളില്‍ ഓവര്‍ ലോഡിങ് പാടില്ല; ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദേശങ്ങളുമായി ഹൈക്കോടതി
'കണ്ണടച്ചിരിക്കാനാകില്ല'; താനൂർ ദുരന്തത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

അപകടത്തില്‍ മരിച്ച കുട്ടിയുടെ അമ്മ കക്ഷിചേരാനായി നല്‍കിയ അപേക്ഷയിൽ സർക്കാർ എതിര്‍പ്പ് അറിയിച്ചു. പോലീസ് അന്വേഷണം നടക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സര്‍ക്കാര്‍ നിലപാട്. എന്തിനാണ് കക്ഷിചേരാനുള്ള അപേക്ഷയെ എതിര്‍ക്കുന്നതെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചു. താനൂർ അപകടവുമായി ബന്ധപ്പെട്ട് കോടതി സ്വമേധയാ എടുത്ത കേസ് ജൂൺ അഞ്ചിന് പരിഗണിക്കാൻ മാറ്റി.

logo
The Fourth
www.thefourthnews.in