ആളൂരിനെതിരായ ലൈംഗികാതിക്രമണ ആരോപണം: മുൻകൂർ നോട്ടീസ് നല്‍കാതെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

ആളൂരിനെതിരായ ലൈംഗികാതിക്രമണ ആരോപണം: മുൻകൂർ നോട്ടീസ് നല്‍കാതെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

ആഴ്ചയിൽ രണ്ട് ഡയാലിസിസ് നടത്തുന്ന രോഗിയാണ് താനെന്ന് ആളൂർ മുൻകൂർ ജാമ്യഹർജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Updated on
1 min read

ഓഫീസിലെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ പ്രതിചേർക്കപ്പെട്ട അഭിഭാഷകൻ ബി എ ആളൂരിനെ മുൻകൂർ നോട്ടീസ് നൽകാതെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. ഓഫീസിലെത്തിയ യുവതിയെ കടന്നുപിടിച്ചെന്നും അപമര്യാദയായി പെരുമാറിയെന്നും ആരോപിച്ച് യുവതി നൽകിയ പരാതിയിൽ എറണാകുളം സെൻട്രൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജസ്റ്റിസ് പി ജി അജിത്കുമാറിന്‍റെ ഉത്തരവ്.

കോടതി നടപടികൾക്ക് ഹാജരാകുന്നതിൽ മുടക്കം വരുത്തിയ കക്ഷിയോട് വക്കാലത്തൊഴിയുമെന്ന് അറിയിച്ചതാണ് പ്രകോപനമെന്നാണ് ആളൂർ നൽകിയ മുൻകൂർ ജാമ്യ ഹർജിയിൽ പറയുന്നത്. ആഴ്ചയിൽ രണ്ട് ഡയാലിസിസ് നടത്തുന്ന രോഗിയാണ് താനെന്നും ആളൂർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജാമ്യം കിട്ടുന്ന വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് സർക്കാർ അറിയിച്ചു. എന്നാൽ, മറ്റ് വകുപ്പുകൾ കൂട്ടിച്ചേർത്ത് തനിക്ക് ജാമ്യം നിഷേധിക്കാനുള്ള സാധ്യതയുണ്ടെന്ന് ഹർജിക്കാരൻ കോടതിയെ അറിയിച്ചു.

ആളൂരിനെതിരായ ലൈംഗികാതിക്രമണ ആരോപണം: മുൻകൂർ നോട്ടീസ് നല്‍കാതെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി
അഡ്വ. ആളൂരിനെതിരെ ലൈംഗികാതിക്രമ ആരോപണം; പോലീസിലും ബാര്‍ കൗണ്‍സിലിലും പരാതി നല്‍കി അതിജീവിത

'എന്റെ ഒട്ടുമിക്ക ക്ലൈന്റുകളും കോംപ്രമൈസ് ചെയ്യാറുണ്ട്. അങ്ങനെയാണെങ്കില്‍ കാശ് വാങ്ങിക്കാതെ ഞാന്‍ കേസ് വാദിക്കും എന്ന് പറഞ്ഞ് അയാള്‍ ശരീരത്തില്‍ കയറിപ്പിടിക്കുകയായിരുന്നു.' എന്നായിരുന്നു സംഭവത്തെക്കുറിച്ച് അതിജീവിത ദ ഫോര്‍ത്തിനോട് പ്രതികരിച്ചത്.

അതിജീവിതയായ യുവതി ബാര്‍ കൗണ്‍സിലിലും പരാതി നല്‍കിയിട്ടുണ്ട്. കേസില്‍ നിന്ന് ഒരു കാരണവശാലും പിന്നോട്ടില്ലെന്നും തനിക്ക് നീതി വേണമെന്നും യുവതി ഫോര്‍ത്തിനോട് പറഞ്ഞിരുന്നു.

logo
The Fourth
www.thefourthnews.in