'സ്വകാര്യതയുടെ ലംഘനം'; ദത്ത് നൽകിയ കുട്ടികളുടെ ഡിഎൻഎ പരിശോധനയ്ക്ക് രക്തസാംപിൾ ശേഖരിക്കുന്നത് വിലക്കി ഹൈക്കോടതി

'സ്വകാര്യതയുടെ ലംഘനം'; ദത്ത് നൽകിയ കുട്ടികളുടെ ഡിഎൻഎ പരിശോധനയ്ക്ക് രക്തസാംപിൾ ശേഖരിക്കുന്നത് വിലക്കി ഹൈക്കോടതി

ഇത് കുട്ടികളുടെ സ്വകാര്യതയെ ബാധിക്കുമെന്ന കേരള സ്‌റ്റേറ്റ് ലീഗൽ സർവീസ് അതോറിറ്റിയുടെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി
Updated on
1 min read

പീഡന കേസിലെ ഇരക്ക് ജനിച്ച കുട്ടിയെ ദത്ത് നൽകിയതിന് ശേഷം കേസുമായി ബന്ധപ്പെട്ട് ഡിഎൻഎ പരിശോധനക്കായി രക്തം ശേഖരിക്കുന്നതിന് ഹൈക്കോടതിയുടെ വിലക്ക്. ഇത് കുട്ടികളുടെ സ്വകാര്യതയെ ബാധിക്കുമെന്ന കേരള സ്‌റ്റേറ്റ് ലീഗൽ സർവീസ് അതോറിറ്റിയുടെ (കെൽസ) വിക്‌ടിംസ് റൈറ്റ്സ് സെന്റിന്ർറെ റിപോർട്ടിനെ തുടർന്നാണ് നടപടി. പീഡനക്കുറ്റം തെളിയിക്കാൻ ഇരയ്ക്കുണ്ടാവുന്ന കുട്ടിയുടെ ഡിഎൻഎ പരിശോധന അനിവാര്യമല്ലെന്ന് സുപ്രിം കോടതി നേരത്തെ വ്യക്തമാക്കിയിട്ടുള്ളതായും റിപോർട്ടിൽ പറയുന്നു. തുടർന്ന് ദത്ത് നൽകിയ കുട്ടികളുടെ ഡിഎൻഎ പരിശോധന നടത്താൻ രക്തസാമ്പിളുകൾ ശേഖരിക്കുന്നതിന് അനുമതി നൽകിയ കീഴ് കോടതി ഉത്തരവുകൾ ഹൈക്കോടതി സ്‌റ്റേ ചെയ്തു.

ദത്ത് നൽകിയ കുട്ടികളുടെ ഡിഎൻഎ പരിശോധന നടത്താൻ രക്തസാമ്പിളുകൾ ശേഖരിക്കുന്നതിന് അനുമതി നൽകിയ കീഴ് കോടതി ഉത്തരവുകൾ ഹൈക്കോടതി സ്‌റ്റേ ചെയ്തു

2022 ലെ ദത്തെടുക്കൽ റെഗുലേഷൻസ് സെക്ഷൻ 48 പ്രകാരം ദത്തെടുക്കൽ രേഖകൾ രഹസ്യമായി സൂക്ഷിക്കണം. കുട്ടികളുടെ രക്തസാമ്പിൾ പരിശോധിക്കാനുള്ള കോടതിയുത്തരവുകൾ ഈ നിയമത്തിന്റെ ലംഘനമാണ്. വിവാഹമോചനക്കേസുകളിലും ജീവനാംശം തേടിയുള്ള കേസുകളിലുമാണ് ഡിഎൻഎ പരിശോധന അനിവാര്യം. ദത്തെടുക്കൽ റെഗുലേഷൻസ് സെക്ഷൻ 39 പ്രകാരം ഇത്തരം കുട്ടികളെ ദത്തു നൽകുന്നതിന് മുന്‍പ് രക്തസാമ്പിൾ എടുത്തു സൂക്ഷിക്കാൻ ശിശുക്ഷേമ സമിതിക്ക് അധികാരമുണ്ട്.

'സ്വകാര്യതയുടെ ലംഘനം'; ദത്ത് നൽകിയ കുട്ടികളുടെ ഡിഎൻഎ പരിശോധനയ്ക്ക് രക്തസാംപിൾ ശേഖരിക്കുന്നത് വിലക്കി ഹൈക്കോടതി
ടെട്രാപോഡില്ലാതെ ദുരിതമനുഭവിക്കുന്ന നായരമ്പലം നിവാസികൾ

ദത്തെടുക്കുന്ന കുടുംബത്തിനുണ്ടാകാവുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാനാണിതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. മഞ്ചേരി ഫാസ്റ്റ് ട്രാക്ക് കോടതി, കട്ടപ്പന പോക്സോ കോടതി, രാമങ്കരി ജുഡി. ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി, കൊല്ലം അഡി. സെഷൻസ് കോടതി, ദേവികുളം പോക്സോ കോടതി തുടങ്ങിയ കോടതികൾ ഇത്തരം കുട്ടികളുടെ രക്തസാമ്പിൾ പരിശോധിക്കാൻ നൽകിയ ഉത്തരവുകളും റിപോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. അഡ്വക്കേറ്റ് ജനറൽ മുഖേന നൽകിയ റിപ്പോർട്ടു ഹൈക്കോടതി ഹർജിയായി പരിഗണിക്കാൻ തീരുമാനിക്കുകയായിരുന്നു.തുടർന്ന് കെൽസയോടും സർക്കാരിനോടും വിശദമായ റിപ്പോർട്ടും കോടതി ആവശ്യപ്പെട്ടു.

logo
The Fourth
www.thefourthnews.in