തിരുവനന്തപുരം മേയർക്ക് ആശ്വാസം; കത്ത് വിവാദത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

തിരുവനന്തപുരം മേയർക്ക് ആശ്വാസം; കത്ത് വിവാദത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

നിലവില്‍ അന്വേഷണം നടക്കുന്നതായുള്ള സര്‍ക്കാര്‍ വിശദീകരണത്തെ തുടര്‍ന്നാണ് നടപടി
Updated on
1 min read

തിരുവനന്തപുരം കോര്‍പറേഷനിലെ കത്ത് വിവാദത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. നിലവില്‍ അന്വേഷണം നടക്കുന്നതായുള്ള സര്‍ക്കാര്‍ വിശദീകരണത്തെ തുടര്‍ന്നാണ് നടപടി. കോര്‍പറേഷനിലെ ഒഴിവുകള്‍ നികത്താന്‍ പാര്‍ട്ടി അംഗങ്ങളുടെ പേര് നല്‍കാന്‍ ആവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറിക്ക് മേയറുടെ ലെറ്റര്‍പാഡില്‍ കത്തയച്ച സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട് മുന്‍ കൗണ്‍സിലര്‍ ജി എസ് ശ്രീകുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് കെ ബാബു വിധി പറഞ്ഞത്. സംഭവത്തില്‍ എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ഡി ആര്‍ അനിലിനോടും സര്‍ക്കാരിനോടും സിബിഐയോടും കോടതി വിശദീകരണം തേടിയിരുന്നു.

തിരുവനന്തപുരം മേയർക്ക് ആശ്വാസം; കത്ത് വിവാദത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി
കത്ത് വിവാദം; ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണെന്ന് സർക്കാർ ഹൈക്കോടതിയിൽ

അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സിന് പരാതി നല്‍കിയിട്ടുണ്ടെങ്കിലും രാഷ്ട്രീയ സ്വാധീനം മൂലം അന്വേഷണം നടക്കാനിടയില്ലെന്നും സിബിഐ അന്വേഷണം സാധ്യമല്ലെങ്കില്‍ സിറ്റിങ് ജഡ്ജിയുടെ നേതൃത്വത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടണമെന്നുമടക്കം ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. ഈ വിഷയത്തില്‍ കേസെടുത്തിട്ടുണ്ടോയെന്ന് കോടതി ചോദിച്ചിരുന്നു. നിലവിലുള്ളത് ആരോപണം മാത്രമാണെന്നും വിഷയത്തില്‍ പരിശോധനകള്‍ നടക്കുന്നുണ്ടെന്നുമായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം.

തിരുവനന്തപുരം മേയർക്ക് ആശ്വാസം; കത്ത് വിവാദത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി
കത്ത് വിവാദം; മേയര്‍ക്ക് പറയാനുള്ളത് കേള്‍ക്കണമെന്ന് ഹൈക്കോടതി, തലസ്ഥാനത്ത് പ്രതിഷേധം അക്രമാസക്തമായി

നഗരസഭ ആരോഗ്യ വിഭാഗത്തിലെ ഒഴിവുകളിലേക്കാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ പട്ടിക തേടി കത്തയച്ചതെന്നാണ് ഹര്‍ജിയിലെ ആരോപണം. കൗണ്‍സിലര്‍ എന്ന നിലയിലെ സത്യപ്രതിജ്ഞാ ലംഘനമാണെന്നും വിശദമായ അന്വേഷണം ആവശ്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് അന്വേഷണത്തിന് ആവശ്യമുന്നയിച്ചിരുന്നത്. കൂടാതെ കോര്‍പറേഷനിലെ ക്രമക്കേട് സംബന്ധിച്ച മറ്റൊരു ഹര്‍ജിയും കോടതിയുടെ പരിഗണനയിലുണ്ട്.

logo
The Fourth
www.thefourthnews.in