എം എൽ എ ആയി തുടരും; നജീബ് കാന്തപുരത്തിനെതിരായ എൽ ഡി എഫ് ഹർജി ഹൈക്കോടതി തള്ളി

എം എൽ എ ആയി തുടരും; നജീബ് കാന്തപുരത്തിനെതിരായ എൽ ഡി എഫ് ഹർജി ഹൈക്കോടതി തള്ളി

2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 38 വോട്ടുകൾക്കായിരുന്നു നജീബ് കാന്തപുരം ജയിച്ചത്
Updated on
1 min read

പെരിന്തൽമണ്ണ മണ്ഡലത്തിലെ മുസ്ലിം ലീഗ് സ്ഥാനാർഥി നജീബ് കാന്തപുരത്തിന്റെ വിജയം ചോദ്യം ചെയ്തുള്ള ഹർജി കേരള ഹൈക്കോടതി തള്ളി. എതിർ സ്ഥാനാർത്ഥിയായിരുന്നു സിപിഎം സ്വതന്ത്രൻ കെ പി മുഹമ്മദ് മുസ്‌തഫയായിരുന്നു ഹർജിക്കാരൻ. തുച്ഛമായ വോട്ടുകൾക്ക് നജീബ് കാന്തപുരം ജയിക്കാൻ കാരണം, 340 പോസ്റ്റൽ വോട്ടുകൾ സാങ്കേതിക കാരണം പറഞ്ഞ് എണ്ണാത്തതാണെന്നായിരുന്നു ഹർജിക്കാരൻ്റെ വാദം.

2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 38 വോട്ടുകൾക്കായിരുന്നു നജീബ് കാന്തപുരം ജയിച്ചത്. കേസ് നടക്കുന്നതിനിടെ തിരഞ്ഞെടുപ്പ് രേഖകൾ അടങ്ങിയ ബാലറ്റ് പെട്ടി കാണാതെ പോയതൊക്കെ വലിയ ചർച്ചയായിരുന്നു. മലപ്പുറം സഹകരണസംഘം ജോയിന്റ് രജിസ്ട്രാറുടെ ഓഫീസിൽ നിന്നാണ് പിന്നീട് ഇത് കണ്ടെത്തിയത്. നജീബ് കാന്തപുരം നൽകിയ തടസ ഹർജി കോടതി നേരത്തെ തള്ളിയിരുന്നു

logo
The Fourth
www.thefourthnews.in