വിഴിഞ്ഞം സമരപ്പന്തല്‍
വിഴിഞ്ഞം സമരപ്പന്തല്‍ഫയല്‍

വിഴിഞ്ഞം തുറമുഖ നിർമാണത്തിന് തടസമായതെല്ലാം നീക്കണം: ഹൈക്കോടതി

നിർമാണപ്രദേശത്ത് സഞ്ചാരം തടസപ്പെടുത്തരുതെന്ന് കോടതിയുടെ കർശന നിർദേശം
Updated on
1 min read

വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് തടസമായതെല്ലാം ഒരാഴ്‌ചയ്ക്കകം നീക്കണമെന്ന് ഹൈക്കോടതി. ഉത്തരവ് പാലിച്ചില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി. നിർമാണപ്രദേശത്ത് സഞ്ചാരം തടസപ്പെടുത്തരുതെന്നും കോടതിയുടെ കർശന നിർദേശം. അദാനി ഗ്രൂപ്പ് നല്‍കിയ ഹര്‍ജി പരിഗണിക്കവെയായിരുന്നു ജസ്റ്റിസ് അനു ശിവറാമിന്റെ ഉത്തരവ്. വെള്ളിയാഴ്ച ഹർജി വീണ്ടും പരിഗണിക്കും.

വിഴിഞ്ഞത്തെ സമരപന്തൽ പൊളിച്ച് മാറ്റണമെന്ന് അദാനി ഗ്രൂപ്പ് കോടതിയില്‍ ആവശ്യപ്പെട്ടു. നിര്‍മാണ പ്രവര്‍ത്തനത്തിന് നേരിടുന്ന തടസം ചൂണ്ടിക്കാട്ടിയായിരുന്നു അദാനി ഗ്രൂപ്പ് നിലപാടെടുത്തത്.

വിഴിഞ്ഞം തുറമുഖത്തിനെതിരെ നടക്കുന്നത് ബഹുജന പ്രക്ഷോഭമാണെന്നാണ് സമരക്കാര്‍ കോടതിയെ അറിയിച്ചത്. രണ്ടോ മൂന്നോ ദിവസത്തെ സാവകാശം വേണമെന്നും ചർച്ചകളിന്മേൽ തീരുമാനമുണ്ടാകുമെന്നും സമരക്കാര്‍ അറിയിച്ചു. വഴി തടസപ്പെടുത്തില്ലെന്ന് ഉറപ്പു നൽകാനാകുമോയെന്ന് സമരക്കാരോട് കോടതി ചോദിച്ചു. വഴി തടയില്ലെന്ന ഉറപ്പാണ് സമരക്കാരുടെ അഭിഭാഷകന്‍ കോടതിക്ക് നല്‍കിയത്.

logo
The Fourth
www.thefourthnews.in