ആദായ നികുതി നോട്ടീസിനെതിരായ ബിനോയ് കോടിയേരിയുടെ ഹര്‍ജി: കേന്ദ്ര സര്‍ക്കാറിന്റെ വിശദീകരണം തേടി ഹൈക്കോടതി

ആദായ നികുതി നോട്ടീസിനെതിരായ ബിനോയ് കോടിയേരിയുടെ ഹര്‍ജി: കേന്ദ്ര സര്‍ക്കാറിന്റെ വിശദീകരണം തേടി ഹൈക്കോടതി

ഉന്നതനായ രാഷ്ട്രീയനേതാവിന്റെ മകനെന്ന നിലയിൽ താനും കുടുംബവും നിരന്തരം വേട്ടയാടപ്പെടുകയണെന്ന് ബിനോയ് ഹർജിയിൽ പറയുന്നു.
Updated on
1 min read

ആദായനികുതി വകുപ്പിന്റെ തുടർച്ചയായ നോട്ടീസുകൾക്കെതിരെ ബിനോയ് കോടിയേരി നല്‍കിയ ഹർജിയിൽ കേന്ദ്ര സർക്കാറിന്‍റെ വിശദീകരണം തേടി ഹൈക്കോടതി. ഉന്നതനായ രാഷ്ട്രീയനേതാവിന്റെ മകനെന്ന നിലയിൽ താനും കുടുംബവും നിരന്തരം വേട്ടയാടപ്പെടുകയണെന്ന് ബിനോയ് ഹർജിയിൽ പറയുന്നു.

ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും ഹോംസ് ജനറൽ ട്രേഡിങ് ലിമിറ്റഡുമായുള്ള സാമ്പത്തിക ഇടപാടുകളുടെ രേഖകളും ഹാജരാക്കണമെന്ന നോട്ടീസുകൾ ചോദ്യം ചെയ്ത് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദിനേശ് കുമാർ സിങ് വിശദീകരണം തേടിയത്.

ആദായ നികുതി നോട്ടീസിനെതിരായ ബിനോയ് കോടിയേരിയുടെ ഹര്‍ജി: കേന്ദ്ര സര്‍ക്കാറിന്റെ വിശദീകരണം തേടി ഹൈക്കോടതി
ബിനോയ് വിശ്വം തന്നെ സെക്രട്ടറി; തീരുമാനം സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവില്‍

നോട്ടീസിൽ പറയുന്ന ഹോംസ് ലിമിറ്റഡുമായി തനിക്ക് ബിസിനസ് ബന്ധങ്ങളില്ലെന്നും കൂടാതെ മുൻകാല നികുതി റിട്ടേണുകൾ റീഓപ്പൺ ചെയ്യാൻ നിയമമില്ലെന്നും ഹർജിയില്‍ സൂചിപ്പിക്കുന്നു. ദുബായിയിൽ പല ബിസിനസ് സംരംഭങ്ങളുമുണ്ട്. 2015-22 കാലയളവിലെ ആദായനികുതി റിട്ടേൺ വിവരങ്ങളും ബാലൻസ് ഷീറ്റും അക്കൗണ്ട് സ്റ്റേറ്റ്മെന്റും ലാഭ നഷ്ടക്കണക്കുകളും മറ്റും ഹാജരാക്കാൻ നിർദേശിച്ച്‌ ഫെബ്രുവരി 13നാണ്‌ അവസാന നോട്ടീസ്‌ നൽകിയതെന്നും അദ്ദേഹം ഹർജിയില്‍ കൂട്ടിച്ചേർത്തു.

ആദായ നികുതി വകുപ്പ്‌ നടത്തുന്ന തിരച്ചിലിൻ്റെ ഭാഗമായി ലഭിക്കുന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ്‌ സാധാരണ ഇത്തരം നോട്ടീസ്‌ അയക്കാറുള്ളത്‌. എന്നാൽ, അങ്ങനൊരു തിരച്ചിൽ നടന്നിട്ടില്ലന്നും ഹർജിയിൽ പറയുന്നു.

logo
The Fourth
www.thefourthnews.in