'നാട്ടാന പരിചരണം പരിതാപകരം'; മറ്റു സംസ്ഥാനങ്ങളിൽനിന്ന് ആനകളെ കേരളത്തിലേക്ക് കൊണ്ടുവരരുതെന്ന് ഹൈക്കോടതി

'നാട്ടാന പരിചരണം പരിതാപകരം'; മറ്റു സംസ്ഥാനങ്ങളിൽനിന്ന് ആനകളെ കേരളത്തിലേക്ക് കൊണ്ടുവരരുതെന്ന് ഹൈക്കോടതി

ഇതര സംസ്ഥാനങ്ങളില്‍നിന്നു കൊണ്ടുവരുന്ന ആനകളുടെ കൈമാറ്റത്തിനു സര്‍ക്കാരും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനും അനുമതി നല്‍കുന്നതാണ് ഹൈക്കോടതി താത്കാലികമായി തടഞ്ഞത്
Updated on
1 min read

കേരളത്തിലേക്ക് ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍നിന്നു ആനകളെ കൊണ്ടുവരുന്നത് തടഞ്ഞ് ഹൈക്കോടതി. ആനകളുടെ കൈമാറ്റം സംബന്ധിച്ച ചട്ടങ്ങള്‍ പ്രകാരം ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് ഗോപിനാഥ് പി എന്നിവടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. ഇതര സംസ്ഥാനങ്ങളില്‍നിന്നു കൊണ്ടുവരുന്ന ആനകളുടെ കൈമാറ്റത്തിനു സര്‍ക്കാരും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനും അനുമതി നല്‍കുന്നതാണ് ഹൈക്കോടതി താത്കാലികമായി തടഞ്ഞത്.

സംസ്ഥാനത്തെ നാട്ടാന പരിചരണം മോശമാണെന്ന് വിലയിരുത്തലോടെയാണ് കോടതിയുടെ ഇടപെടല്‍. മൃഗ സംരക്ഷണ സംഘടന നല്‍കിയ ഹര്‍ജിയിലാണ് നടപടി. കേരളത്തില്‍ ആറ് വര്‍ഷത്തിനുള്ളില്‍ 154 ആന ചരിഞ്ഞിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

വനംവകുപ്പ് കണക്കുകള്‍ പ്രകാരം കേരളത്തെ 521 നാട്ടാനകളില്‍ 393 എണ്ണവും ഇതര സംസ്ഥാന ആനകളാണ്

1972ലെ വന്യജീവിസംരക്ഷണനിയമത്തിലെ ഭേദഗതിക്കുള്ള ചട്ടങ്ങളായതോടെയാണ് അന്തര്‍സംസ്ഥാന ആന കൈമാറ്റം എളുപ്പമായത്. 2022 ഡിസംബറില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ നിയമഭേദഗതിയുടെ ചട്ടങ്ങള്‍ നിലവില്‍വന്നതോടെ സംസ്ഥാനത്തിനകത്തെ ആനക്കൈമാറ്റങ്ങള്‍ക്കുള്ള നിരോധനം നീങ്ങിയിരുന്നു. ഇതിനുപിന്നാലെ കേരളത്തിലേക്ക് കൂടുതല്‍ ആനകളെ എത്തിക്കുന്നതിനായി നീക്കങ്ങള്‍ സജീവമായി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്ന് നൂറോളം നാട്ടാനകളെ കൊണ്ടുവരാന്‍ കേരളത്തിലെ ദേവസ്വങ്ങളും ആന ഉടമകളും ശ്രമം തുടങ്ങിയിരുന്നു. ഗുരുവായൂര്‍, കൊച്ചിന്‍, ചോറ്റാനിക്കര ദേവസ്വങ്ങള്‍ക്ക് ആനയെ വാങ്ങിനല്‍കാന്‍ സന്നദ്ധരായി വിവിധ സ്വകാര്യ വ്യക്തികളടക്കം രംഗത്തു വരികയുമുണ്ടായി.

'നാട്ടാന പരിചരണം പരിതാപകരം'; മറ്റു സംസ്ഥാനങ്ങളിൽനിന്ന് ആനകളെ കേരളത്തിലേക്ക് കൊണ്ടുവരരുതെന്ന് ഹൈക്കോടതി
കുടുംബപ്രശ്‌നങ്ങള്‍ മുതല്‍ സാമ്പത്തികപ്രതിസന്ധി വരെ; കേരളത്തിലെ വിവാഹിതരായ പുരുഷന്മാരില്‍ ആത്മഹത്യ വര്‍ധിച്ചു

അതേസമയം, കേരളത്തിലെ നാട്ടാനകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായിരുന്നു. 20 വര്‍ഷം മുന്‍പ് കേരളത്തില്‍ എഴുന്നള്ളിപ്പിനുള്ള ആയിരത്തിലധികം കൊമ്പന്മാരുണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ 400 എണ്ണത്തോളം മാത്രമാണുള്ളത്. 2019ല്‍ കേരള വനം വകുപ്പ് ശേഖരിച്ച കണക്കുപ്രകാരം സംസ്ഥാനത്ത് 521 കാട്ടാനകളുണ്ടായിരുന്നു. അഞ്ച് വര്‍ഷത്തിനിടയ്ക്ക് ഇതില്‍ 116 എണ്ണം ചരിഞ്ഞു. ആനകള്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുന്നത് ആനകളുടെ മരണം കൂടുന്നതിന് കാരണമാകുന്നുവെന്ന് പരക്കെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ആനകളുടെ മരണനിരക്ക് വലിയ തോതില്‍ ഉയര്‍ന്നതാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ആനകള്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുന്നത് ആനകളുടെ മരണം കൂടുന്നതിന് കാരണമാകുന്നുവെന്ന് പരക്കെ വിമര്‍ശനമുയര്‍ന്നിരുന്നു

വനംവകുപ്പ് കണക്കുകള്‍ പ്രകാരം കേരളത്തെ 521 നാട്ടാനകളില്‍ 393 എണ്ണവും ഇതരസംസ്ഥാന ആനകളാണ്. 128 എണ്ണം മാത്രമാണ് കേരളത്തില്‍നിന്നുള്ളത്. നാട്ടാനകളുടെ എണ്ണം വലിയ തോതില്‍ കുറഞ്ഞ സാഹചര്യത്തില്‍ അന്തര്‍സംസ്ഥാന ആന കൈമാറ്റത്തിന് അനുമതി നല്‍കിയ കേന്ദ്ര നിയമഭേദഗതിയെ ഏറെ പ്രതീക്ഷകളോടെയാണ് ആനപ്രേമികള്‍ നോക്കിക്കണ്ടിരുന്നത്.

logo
The Fourth
www.thefourthnews.in