'ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനത്തിന് തുല്യം'; അരിക്കൊമ്പനെ മാറ്റുന്നതിനെതിരായ ഹര്‍ജി  ഇന്ന് ഹൈക്കോടതിയില്‍

'ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനത്തിന് തുല്യം'; അരിക്കൊമ്പനെ മാറ്റുന്നതിനെതിരായ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

നെന്മാറ എംഎൽഎ കെ ബാബു നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
Updated on
2 min read

ചിന്നക്കനാലിൽ നിന്ന് അരിക്കൊമ്പനെന്ന ആനയെ പറമ്പിക്കുളത്തേക്ക് മാറ്റരുതെന്നാവശ്യപ്പെട്ട് നെന്മാറ എംഎൽഎ കെ ബാബു നൽകിയ ഹർജി ഹൈക്കോടതി ഇന്നു പരിഗണിക്കും. പറമ്പിക്കുളം മേഖലയിലുള്ളവരുടെ അഭിപ്രായം തേടാതെയും വസ്തുതകൾ പരിഗണിക്കാതെയും വിദഗ്ധ സമിതി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് എത്തിക്കാൻ തീരുമാനിച്ചത്.

'ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനത്തിന് തുല്യം'; അരിക്കൊമ്പനെ മാറ്റുന്നതിനെതിരായ ഹര്‍ജി  ഇന്ന് ഹൈക്കോടതിയില്‍
അരിക്കൊമ്പന്‍ തീരാ തലവേദനയെന്ന് വനംവകുപ്പ്; 301 കോളനിയിലുള്ളവരെ മാറ്റി പാർപ്പിച്ചുകൂടേയെന്ന് ഹൈക്കോടതി

വിവിധ സർക്കാർ ഏജൻസികളുടെ മേൽനോട്ടത്തിൽ അരിക്കൊമ്പനെ പറമ്പിക്കുളം വനമേഖലയിലേക്ക് മാറ്റാൻ ഏപ്രിൽ അഞ്ചിനാണ് ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി ഗോപിനാഥ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവ് നൽകിയത്. ഇത് പുന:പരിശോധിക്കണമെന്നാണ് കെ ബാബുവിന്റെ ഹർജിയിലെ ആവശ്യം.

'ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനത്തിന് തുല്യം'; അരിക്കൊമ്പനെ മാറ്റുന്നതിനെതിരായ ഹര്‍ജി  ഇന്ന് ഹൈക്കോടതിയില്‍
അരിക്കൊമ്പൻ ദൗത്യം നീട്ടിവയ്ക്കാനുള്ള കോടതി ഉത്തരവില്‍ പ്രതിഷേധം രൂക്ഷം

നിലവിൽ പറമ്പിക്കുളം നിവാസികൾ വന്യമൃഗങ്ങളെ പേടിച്ചാണ് ജീവിക്കുന്നത്. അരിക്കൊമ്പൻ കൂടിയെത്തുന്നതോടെ ഈ മേഖലയിലെ ജനജീവിതം കൂടുതൽ ദുസഹമാകും. ജനങ്ങളുടെ ആശങ്ക മാനിക്കാതെ ആനയെ പുനരധിവസിപ്പിക്കാനുള്ള തീരുമാനം പൗരന്‍മാര്‍ക്ക് ഭരണഘടന അനുവദിക്കുന്ന മൗലികാവകാശങ്ങളിലെ ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്നും ഹര്‍ജി ചൂണ്ടിക്കാട്ടുന്നു.

പ്രായോഗികമായ രീതിയിൽ അല്ല ആനകളെ മാറ്റിപ്പാർപ്പിക്കുന്നതില്‍ തീരുമാനം ഉണ്ടായിട്ടുള്ളതെന്ന് നേരത്തെ നെന്മാറ എംഎല്‍എ കെ ബാബു ദ ഫോർത്തിനോട് പ്രതികരിച്ചിരുന്നു "ആനകളെ മാറ്റിപാർപ്പിക്കുമ്പോൾ മുൻ ആവാസകേന്ദ്രത്തിൽ നിന്നും കുറഞ്ഞത് 300 സ്ക്വയർ കി.മി എങ്കിലും ദൂരം ഉണ്ടായിരിക്കണം. എന്നാല്‍ ഇവിടെ അത് പാലിച്ചിട്ടില്ലെന്നത് വ്യക്തമാണ്. ആനയ്ക്ക് രണ്ടോ മൂന്നോ മണിക്കൂർ സഞ്ചരിച്ചാല്‍ വീണ്ടും മുന്‍ സ്ഥലത്തേക്ക് തിരിച്ചെത്താന്‍ സാധിക്കും. മൃഗങ്ങളെ സംരക്ഷിക്കുന്നതിന് എതിരല്ല. എന്നാല്‍ വനത്തിന്റെ ഉള്‍പ്രദേശമെന്ന് പറയുമ്പോഴും പറമ്പികുളത്താണ് ഏറ്റവും കൂടുതല്‍ ആദിവാസി ഊരുകള്‍ ഉള്ളതെന്ന കാര്യം മറന്നുപോകരുത്. അവരൊക്കെയും കാടിനെ ആശ്രയിച്ച് കഴിയുന്നവരാണ്. അരിക്കൊമ്പന്‍ വിഷയത്തിലേതുപോലെയുള്ള നടപടികള്‍ അവർക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കും. ആദിവാസികളുടെ സംരക്ഷണം ഉറപ്പാക്കാനാണ് ഹൈക്കോടതിയില്‍ പുനഃപരിശോധനാ ഹർജി സമർപ്പിക്കുന്നത്." എന്നായിരുന്നു എംഎല്‍എയുടെ നിലപാട്.

ഹൈക്കോടതി ഉത്തരവിന് പിന്നാലെ പറമ്പിക്കുളം മേഖലയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു

അരിക്കൊമ്പനെ മാറ്റുന്നത് സംബന്ധിച്ച് പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ടിലെ നിര്‍ദേശങ്ങൾ പരിഗണിച്ചായിരുന്നു ആനയെ പിടികൂടി പറമ്പിക്കുളത്തേക്ക് മാറ്റാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്. പറമ്പിക്കുളം മുതുവരച്ചാൽ ഒരുകൊമ്പൻ എന്ന സ്ഥലത്തേയ്ക്കാണ് അരിക്കൊമ്പനെ മാറ്റണമെന്നായിരുന്നു കോടതി നിര്‍ദേശം. പറമ്പിക്കുളം മുതുവരച്ചാല്‍ മേഖലയിലേക്ക് അരിക്കൊമ്പനെ മാറ്റണമെന്നും, ആനയെ മാറ്റാനുള്ള ഏറ്റവും അനുയോജ്യമായ സ്ഥലമാണിതെന്നും വിദഗ്ധ സമിതി കോടതിയെ അറിയിക്കുകയായിരുന്നു. ഈ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് അരിക്കൊമ്പനെ മയക്കു വെടിവെച്ച് പിടികൂടി പറമ്പിക്കുളത്തേക്ക് മാറ്റാന്‍ ജസ്റ്റിസുമാരായ ജയശങ്കര്‍ നമ്പ്യാര്‍, പി.ഗോപിനാഥ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്.

എന്നാല്‍ ഹൈക്കോടതി ഉത്തരവിന് പിന്നാലെ പറമ്പിക്കുളം മേഖലയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. നിലവില്‍ തന്നെ ആനഭീതിയില്‍ കഴിയുന്ന മുതലമട പഞ്ചായത്തിന് സമീപത്തേക്ക് അരിക്കൊമ്പനെ കൂടി എത്തിക്കുന്നതോടെ ആശങ്ക വര്‍ധിപ്പിക്കുന്നതാണ് എന്നാണ് പ്രദേശവാസികളുടെ നിലപാട്. ഒരു തരത്തിലും അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരാന്‍ അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്.

logo
The Fourth
www.thefourthnews.in