കേരളാ ഹൈക്കോടതി
കേരളാ ഹൈക്കോടതി

വോട്ടുപെട്ടികള്‍ ഇന്ന് ഹാജരാക്കും; പെരിന്തല്‍മണ്ണയിലെ തിരഞ്ഞെടുപ്പ് ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

തെളിവെടുപ്പിനായി തര്‍ക്കത്തിലിരുന്ന 384 സ്‌പെഷ്യല്‍ തപാല്‍ വോട്ടുകള്‍ സൂക്ഷിച്ചിരിക്കുന്ന പെട്ടികളും ഇന്ന് കോടതിയില്‍ ഹാജരാക്കും.
Updated on
1 min read

പെരിന്തല്‍മണ്ണ തിരഞ്ഞെടുപ്പ് കേസുമായി ബന്ധപ്പെട്ട ഹര്‍ജി ഇന്ന് വീണ്ടും ഹൈക്കോടതിയില്‍. മുസ്ലീം ലീഗ് സ്ഥാനാര്‍ഥിയായിരുന്ന നജീബ് കാന്തപുരത്തിന്റെ വിജയം ചോദ്യം ചെയ്ത് ഇടത് സ്ഥാനാര്‍ഥി കെപിഎം മുസ്തഫ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. തെളിവെടുപ്പിനായി തര്‍ക്കത്തിലിരുന്ന 384 സ്‌പെഷ്യല്‍ തപാല്‍ വോട്ടുകള്‍ സൂക്ഷിച്ചിരിക്കുന്ന പെട്ടികളും ഇന്ന് കോടതിയില്‍ ഹാജരാക്കും.

കേരളാ ഹൈക്കോടതി
പെരിന്തല്‍മണ്ണ വോട്ടുപെട്ടി വിവാദം: റിപ്പോര്‍ട്ട് തേടി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍, അന്വേഷണം വേണമെന്ന് സബ് കളക്ടര്‍

2021 ഏപ്രില്‍ ആറിന് നടന്ന തിരഞ്ഞെടുപ്പില്‍ പെരിന്തല്‍മണ്ണയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി നജീബ് കാന്തപുരം 38 വോട്ടിനാണ് ജയിച്ചത്. എന്നാല്‍ 348 സ്പെഷ്യല്‍ തപാല്‍ വോട്ടുകള്‍ എണ്ണിയിരുന്നില്ല. ഉദ്യോഗസ്ഥന്‍ ബാലറ്റ് കവറില്‍ ഒപ്പ് വെയ്ക്കാതിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മാറ്റിവച്ചത്. ഈ വോട്ടുകള്‍ എണ്ണണമെന്നായിരുന്നു കെപിഎം മുസ്തഫയുടെ ആവശ്യം. ഈ ഹര്‍ജിയിലാണ് വോട്ടുപെട്ടികള്‍ ഹൈക്കോടതിയുടെ സംരക്ഷണയിലേക്ക് മാറ്റാന്‍ ഉത്തരവുണ്ടായത്.

കേരളാ ഹൈക്കോടതി
വോട്ടുപെട്ടി കാണാതായ സംഭവം ഞെട്ടിപ്പിക്കുന്നത്, അന്വേഷണം വേണമെന്ന് നജീബ് കാന്തപുരം എംഎൽഎ

അതിനിടെ, തര്‍ക്കത്തിലായിരുന്ന വോട്ടുപ്പെട്ടികളിലൊന്നാണ് കാണാതാവുകയും പിന്നീട് മറ്റൊരിടത്ത് നിന്ന് കണ്ടെത്തുകയും ചെയ്തത് വിവാദങ്ങള്‍ക്ക് വഴിവച്ചു. തര്‍ക്കത്തെ തുടര്‍ന്ന് എണ്ണാതെ വെച്ച 348 സ്പെഷ്യല്‍ തപാല്‍ വോട്ടിന്റെ പെട്ടികളിലൊന്നാണ് കാണാതായത്. പിന്നാലെപെരിന്തല്‍മണ്ണ സബ് ട്രഷറിയില്‍ സൂക്ഷിച്ചിരുന്ന മൂന്ന് പെട്ടികളില്‍ ഒന്ന് കണ്ടെടുത്തത് ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാറുടെ മലപ്പുറത്തെ ഓഫീസില്‍ നിന്നും കണ്ടെത്തുകയും ചെയ്തു.ഹൈക്കോടതിയിലേക്ക് മാറ്റണമെന്ന ഉത്തരവിനെ തുടര്‍ന്ന് പെട്ടി കൊണ്ടുപോകാന്‍ ട്രഷറിയിലെത്തി സ്ട്രോങ് റൂം തുറന്നപ്പോഴാണ് ഒരെണ്ണം കാണാനില്ലെന്ന് തിരിച്ചറിഞ്ഞത്. പിന്നീട് നടത്തിയ തിരച്ചിലുകള്‍ക്കൊടുവിലാണ് പെട്ടി ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാറുടെ മലപ്പുറത്തെ ഓഫീസില്‍ നിന്ന് കണ്ടെടുത്തത്.

പെരിന്തല്‍മണ്ണയില്‍ വോട്ടുപെട്ടി കാണാതായതില്‍ റിപ്പോര്‍ട്ട് തേടി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍. മലപ്പുറം കളക്ടറോടാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ റിപ്പോര്‍ട്ട് തേടിയത്. അതിനിടെ, ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാറുടെ മലപ്പുറത്തെ ഓഫീസില്‍ നിന്ന് കണ്ടെടുത്ത ബാലറ്റ് പെട്ടിയുടെ സീല്‍ കവര്‍ സുരക്ഷിതമാണെന്ന് റിട്ടേണിങ് ഓഫീസറായ സബ് കളക്ടര്‍ ശ്രീധന്യ സുരേഷ് വ്യക്തമാക്കി. എന്നാല്‍ ബാലറ്റ് പെട്ടി സഹകരണ രജിസ്ട്രാര്‍ ഓഫീസില്‍ എത്തിയതില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നും സബ് കളക്ടര്‍ പറഞ്ഞു. കണ്ടെത്തിയ പെട്ടി ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കുമെന്നും സബ് കളക്ടര്‍ അറിയിച്ചു.

logo
The Fourth
www.thefourthnews.in