കെ ബാബുവിനും എം സ്വരാജിനും നിര്‍ണായകം; തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസ് വിധി ഇന്ന്

കെ ബാബുവിനും എം സ്വരാജിനും നിര്‍ണായകം; തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസ് വിധി ഇന്ന്

വോട്ടര്‍മാര്‍ക്ക് നല്‍കിയ സ്ലിപ്പില്‍ കെ ബാബു ശബരിമല അയ്യപ്പന്റെ ചിത്രം ഉപയോഗിച്ചത് അടക്കമുള്ള വിഷയങ്ങളാണ് പരാതിക്ക് ആധാരം
Updated on
1 min read

തൃപ്പൂണിത്തുറ മണ്ഡലത്തില്‍ നിന്ന് കേരള നിയമസഭയിലേക്ക് വിജയിച്ച കെ ബാബുവിന്റെ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സിപിഎം സ്ഥാനാര്‍ഥിയായിരുന്ന എം സ്വരാജ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ജനപ്രാതിനിധ്യ നിയമ പ്രകാരം തിരഞ്ഞെടുപ്പ് അഴിമതി നടത്തിയെന്നും തിരഞ്ഞെടുപ്പ് ഫലം അസാധുവാക്കണമെന്നും ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് പിജി അജിത് കുമാറാണ് വിധി പറയുക.

വോട്ടര്‍മാര്‍ക്ക് നല്‍കിയ സ്ലിപ്പില്‍ കെ ബാബു ശബരിമല അയ്യപ്പന്റെ ചിത്രം ഉപയോഗിച്ചത് അടക്കമുള്ള വിഷയങ്ങളാണ് പരാതിക്ക് ആധാരം. പ്രചാരണത്തിലും അയ്യപ്പനെയും മതത്തെയും വിശ്വാസത്തെയും ദുരുപയോഗം ചെയ്‌തെന്നും ആരോപിച്ചിട്ടുണ്ട്.

എം സ്വരാജിന്റെ ഹര്‍ജി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ ബാബു സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. സ്വരാജിന്റെ ഹര്‍ജി നിലനില്‍ക്കുമെന്നും ഹൈക്കോടതിയിലുള്ള ഹര്‍ജിയില്‍ നടപടികള്‍ തുടരാമെന്നും സുപ്രീംകോടതി ഫെബ്രുവരി 12-ന് പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതി ഹര്‍ജിയില്‍ അന്തിമവാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റിയത്. 992 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് 2021-ല്‍ ബാബു തൃപ്പൂണിത്തുറയില്‍ നിന്ന് നിയമസഭയിലേക്ക് എത്തിയത്.

logo
The Fourth
www.thefourthnews.in