കേരളം സമ്പൂർണ ഡിജിറ്റൽ ബാങ്കിങ്ങിലേക്ക്; പ്രഖ്യാപനം ഇന്ന്

കേരളം സമ്പൂർണ ഡിജിറ്റൽ ബാങ്കിങ്ങിലേക്ക്; പ്രഖ്യാപനം ഇന്ന്

പരീക്ഷണാടിസ്ഥാനത്തിൽ തൃശൂർ, കോട്ടയം ജില്ലകളിൽ ആരംഭിച്ച സമ്പൂർണ ഡിജിറ്റലൈസേഷൻ പിന്നീട് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കാൻ സംസ്ഥാനത്തിനായി
Updated on
1 min read

ഇന്ത്യയിലെ ആദ്യ സമ്പൂർണ ഡിജിറ്റൽ ബാങ്കിങ് സംസ്ഥാനമാകാൻ കേരളം. സംസ്ഥാനത്തെ സമ്പൂർണ ഡിജിറ്റൽ ബാങ്കിങ് പ്രഖ്യാപനം ഇന്ന് തിരുവനന്തപുരത്ത്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ബാങ്കിങ് ഇടപാട്‌ പരമാവധി ഡിജിറ്റൽ ആക്കാനും ഓൺലൈൻ ബാങ്കിങ് സേവനങ്ങൾ ഉപയോഗിക്കാൻ ജനങ്ങളെ പ്രാപ്തരാക്കാൻ ലക്ഷ്യമിട്ട്‌ സംസ്ഥാനത്ത്‌ നടപ്പിലാക്കിയ പദ്ധതി സമ്പൂർണ വിജയമാണ് കൈവരിച്ചത്.

സേവിങ്സ് അക്കൗണ്ടുകൾ ഡിജിറ്റലാക്കിയവരിൽ 1.75 കോടിയോളം പേർ സ്ത്രീകളാണ്

റിസർവ് ബാങ്കിന്റെ നിർദേശമനുസരിച്ച് പരീക്ഷണാടിസ്ഥാനത്തിൽ തൃശൂർ, കോട്ടയം ജില്ലകളിൽ ആരംഭിച്ച സമ്പൂർണ ഡിജിറ്റലൈസേഷൻ പിന്നീട് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കാൻ സംസ്ഥാനത്തിനായി. 3.60 കോടിയിലധികം സേവിങ്സ് അക്കൗണ്ടുകളും 7.18 ലക്ഷം കറന്റ്/ ബിസിനസ് അക്കൗണ്ടുകളും പദ്ധതിയുടെ ഭാഗമായി ഡിജിറ്റലാക്കാൻ കഴിഞ്ഞു. സേവിങ്സ് അക്കൗണ്ടുകൾ ഡിജിറ്റലാക്കിയവരിൽ 1.75 കോടിയോളം പേർ സ്ത്രീകൾ ആണെന്നതും അഭിമാനകരമായ നേട്ടമാണ്.

സംസ്ഥാനതല ബാങ്കേഴ്‌സ്‌ സമിതിയുടെ നേതൃത്വത്തിലാണ് ഡിജിറ്റൽ യജ്ഞം പൂർത്തീകരിച്ചത്

സുരക്ഷിതമായും വേഗത്തിലും സൗകര്യപ്രദമായി ഡിജിറ്റലായി പണം സ്വീകരിക്കാനും അയയ്ക്കാനും ഗുണഭോക്താക്കളെ പ്രാപ്തരാക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാനതല ബാങ്കേഴ്‌സ്‌ സമിതിയുടെ നേതൃത്വത്തിലാണ് ഡിജിറ്റൽ യജ്ഞം പൂർത്തീകരിച്ചത്.

logo
The Fourth
www.thefourthnews.in