നിയമസഭാ സമ്മേളനത്തിന് തുടക്കം; പ്രക്ഷുബ്ദമാക്കാൻ
കത്ത് വിവാദം, അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നൽകും

നിയമസഭാ സമ്മേളനത്തിന് തുടക്കം; പ്രക്ഷുബ്ദമാക്കാൻ കത്ത് വിവാദം, അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നൽകും

രാഷ്ട്രീയ ജീവിതത്തിലെ ഭാഗ്യമാണ് സ്പീക്കർ പദവിയെന്ന് എ.എൻ ഷംസീർ
Updated on
1 min read

പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനത്തിന് തുടക്കമായി. തിരുവനന്തപുരം കോർപറേഷനിലെ കത്ത് വിവാദം അടക്കമുള്ള പിൻവാതിൽ നിയമനം നിയമ സഭയില്‍ അവതരിപ്പിക്കാനൊരുങ്ങി പ്രതിപക്ഷം. വിഷയം സഭ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എംഎൽഎ പിസി വിഷ്ണുനാഥ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കും.

കോർപറേഷനിലെ നിയമനത്തിന് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രൻ കത്തുനല്‍കിയെന്ന കേസ് പ്രതിപക്ഷം സഭയില്‍ ഉന്നയിക്കും. ക്രൈംബ്രാഞ്ച് അന്വേഷണം തന്നെ പ്രഹസനമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. കത്ത് വിവാദം സര്‍ക്കാരിനെ വലിയ തോതിൽ പ്രതിരോധത്തിലാക്കിയിരുന്നു. പിന്നാലെയാണ് വിഷയം സഭയിലെത്തുന്നത്.

നിരവധി വിഷയങ്ങളാൽ സഭ ഇന്ന് പ്രക്ഷുബ്ദമായേക്കും

ഒന്‍പതു ദിവസം നീണ്ടു നില്‍ക്കുന്ന നിയമസഭാ സമ്മേളനത്തില്‍ വിഴിഞ്ഞം തുറമുഖ പ്രശ്‌നമടക്കുള്ള നിരവധി വിഷയങ്ങളാണ് ചർച്ചയാവുക. കടകംപള്ളി സുരേന്ദ്രനാണ് വിഷയം സഭയിൽ അവരിപ്പിക്കുക. ഇരുവിഷയങ്ങളും സഭയെ പ്രക്ഷുബ്ധമാക്കിയേക്കും. അതേസമയം എല്‍ദോസ് കുന്നപ്പിള്ളിൽ എംഎൽഎയ്ക്ക് എതിരായ പീഡന പരാതി ഉന്നയിച്ചായിരിക്കും സർക്കാർ ഈ വിഷയങ്ങളെ പ്രതിരോധിക്കുക.

സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തു നിന്ന് ഗവര്‍ണറെ നീക്കാനുള്ള ബില്ലും സഭയില്‍ അവതരിപ്പിക്കും. ഗവര്‍ണര്‍- സര്‍ക്കാര്‍ പോര് തുടരുന്നതിനിടെയാണ് ബില്ല് സഭയിലെത്തുന്നത്. ഇതോടെഗവര്‍ണര്‍ - സര്‍ക്കാര്‍ പോര് സഭാതലത്തിലേക്കും എത്തും.

നിയമസഭാ സമ്മേളനത്തിന് തുടക്കം; പ്രക്ഷുബ്ദമാക്കാൻ
കത്ത് വിവാദം, അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നൽകും
സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ വിഷയങ്ങള്‍ നിരവധി; നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം

തനിക്ക് ലഭിച്ച രാഷ്ട്രീയ ജീവിതത്തിലെ ഭാഗ്യമാണ് സ്പീക്കർ പദവിയെന്ന് എ.എൻ ഷംസീർ

രാഷ്ട്രീയ ജീവിതത്തിൽ തനിക്ക് ലഭിച്ച ഭാഗ്യമാണ് സ്പീക്കർ പദവിയെന്ന് എ.എൻ ഷംസീർ പ്രതികരിച്ചു. പുതിയ റോളാണ് തൻ്റേത്. നല്ല രീതിയിൽ നടത്തിക്കൊണ്ട് പോകാൻ കഴിയും എന്നാണ് കരുതുന്നത്.കോടിയേരിയുടെ ചരമോപചാരം വായിക്കേണ്ടി വരുന്നത് തനിക്ക് വ്യക്തിപരമായ ദുഖമുണ്ടാക്കുന്നുവെന്നും സ്പീക്കർ എ.എൻ ഷംസീർ കൂട്ടിച്ചേർത്തു.

logo
The Fourth
www.thefourthnews.in