'ബന്ധം തുടരാന്‍ താത്പര്യമില്ല'; അഫീഫയെ വീട്ടുകാര്‍ക്കൊപ്പം വിട്ട് ഹൈക്കോടതി

'ബന്ധം തുടരാന്‍ താത്പര്യമില്ല'; അഫീഫയെ വീട്ടുകാര്‍ക്കൊപ്പം വിട്ട് ഹൈക്കോടതി

സുമയ്യയുമായി മുന്‍പ് ബന്ധമുണ്ടായിരുന്നുവെന്നും എന്നാല്‍ ഇനി ആ ബന്ധം തുടരാന്‍ താത്പര്യമില്ലെന്നുമായിരുന്നു അഫീഫ കോടതിയെ അറിയിച്ചത്
Updated on
1 min read

വീട്ടുകാ‍‍ർ തടഞ്ഞുവെച്ചെന്നാരോപിച്ച അഫീഫയെ രക്ഷിതാക്കൾക്കൊപ്പം തന്നെ വിട്ട് ഹൈക്കോടതി. അഫീഫയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പങ്കാളിയായ സുമയ്യ ഷെറിൻ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലാണ് നടപടി. രക്ഷിതാക്കൾക്കൊപ്പം പോകാനാണ് താത്പര്യം എന്ന് അഫീഫ കോടതിയെ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. സുമയ്യയുമായി മുന്‍പ് ബന്ധമുണ്ടായിരുന്നുവെന്നും എന്നാല്‍ ഇനി ആ ബന്ധം തുടരാന്‍ താത്പര്യമില്ലെന്നുമായിരുന്നു അഫീഫ കോടതിയെ അറിയിച്ചത്.

'ബന്ധം തുടരാന്‍ താത്പര്യമില്ല'; അഫീഫയെ വീട്ടുകാര്‍ക്കൊപ്പം വിട്ട് ഹൈക്കോടതി
'അഫീഫയെ എന്നിൽനിന്ന് അകറ്റാൻ ദേഹോപദ്രവത്തിന് വരെ ബന്ധുക്കൾ മടിക്കില്ല'; ആശങ്ക മാറാതെ പങ്കാളി സുമയ്യ

ജസ്റ്റിസ് പി ബി സുരേഷ്‌കുമാര്‍ ഉള്‍പെട്ട ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. പങ്കാളിയായ അഫീഫയെ നിര്‍ബന്ധപൂര്‍വം തന്റെ അടുത്ത് നിന്ന് കൂട്ടി കൊണ്ടുപോയി എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുമയ്യ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയത്. തുടര്‍ന്ന് ജൂണ്‍ ഒന്‍പതിന് അഫീഫയെ കോടതിയില്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അഫീഫ ഹാജരായില്ല. പിന്നീട് അഫീഫയുടെ അഭിഭാഷകന്റെ ആവശ്യ പ്രകാരം കേസ് ഇന്നത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു. രാവിലെ ഓപ്പണ്‍ കോര്‍ട്ടില്‍ പരിഗണിച്ച കേസ് ഉച്ചയ്ക്ക് ശേഷം ചേംബറില്‍ ചേര്‍ന്ന പ്രത്യേക ഹിയറിങ്ങിന് ശേഷമാണ് വിധി പ്രസ്താവിച്ചത്.

മെയ് 30നാണ് എറണാകുളത്തെ ജോലിസ്ഥലത്ത് നിന്ന് അഫീഫയെ നിര്‍ബന്ധപൂര്‍വം വീട്ടുകാര്‍ കൂട്ടിക്കൊണ്ടുപോയത്. സഹപാഠികളായ സുമയ്യയും അഫീഫയും പന്ത്രണ്ടാം ക്ലാസ് പഠനകാലത്ത് മുതല്‍ പ്രണയത്തിലായിരുന്നു. ഇരുവരുടേയും ബന്ധം വീട്ടിലറിഞ്ഞതോടെ പ്രശ്‌നം വഷളായി. തുടര്‍ന്ന് മലപ്പുറം കൊണ്ടോട്ടി സ്വദേശികളായ ഇവര്‍ വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് ഒരുമിച്ച് ജീവിക്കാന്‍ വീട് വിട്ടിറങ്ങുകയായിരുന്നു. പെണ്‍കുട്ടികള്‍ക്കായി വീട്ടുകാര്‍ മലപ്പുറം മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. ഒരുമിച്ച് കഴിയാനുള്ള ഇരുവരുടെയും ഇഷ്ടം മലപ്പുറം മജിസ്‌ട്രേറ്റ് കോടതി അംഗീകരിച്ചതിനെ തുടർന്നാണ് എറണാകുളത്തെത്തിയത്. വീട്ടുകാർ കൊണ്ട് പോയശേഷം അഫീഫയുമായി ബന്ധപ്പെടാൻ സുമയ്യയ്ക്ക് കഴിഞ്ഞിരുന്നില്ല.

logo
The Fourth
www.thefourthnews.in