ഗ്രോ വാസു കോടതിയിൽ ഇനിയും മുദ്രാവാക്യം വിളിച്ചാൽ നടപടി; പോലീസിന് ജഡ്ജിയുടെ താക്കീത്

ഗ്രോ വാസു കോടതിയിൽ ഇനിയും മുദ്രാവാക്യം വിളിച്ചാൽ നടപടി; പോലീസിന് ജഡ്ജിയുടെ താക്കീത്

ഇനിയും ഇത്തരം സംഭവമുണ്ടായാല്‍ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ നടപടി സ്വീകരിക്കുമെന്നും കുന്നമംഗലം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജഡ്ജി പറഞ്ഞു
Updated on
1 min read

മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസു കോടതി പരിസരത്ത് മുദ്രാവാക്യം വിളിച്ചതിന് പോലീസിന് ജഡ്ജിയുടെ താക്കീത്. മുദ്രാവാക്യം വിളിക്കാൻ ഇനി വാസുവിനെ അനുവദിക്കരുതെന്ന് കോടതി പോലീസിന് നിർദേശം നൽകി. ഇനിയും ഇത്തരം സംഭവമുണ്ടായാല്‍ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ നടപടി സ്വീകരിക്കുമെന്നും കുന്നമംഗലം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് പറഞ്ഞു.

കഴിഞ്ഞ തവണ ഗ്രോ വാസുവിനെ കോടതിയിൽ ഹാജരാക്കിയപ്പോൾ "ഇൻക്വിലാബ് സിന്ദാബാദ്" അടക്കമുള്ള മുദ്രാവാക്യം കോടതി വരാന്തയിൽ മുഴക്കിയിരുന്നു. ഈ സമയങ്ങളിൽ പോലീസ് അദ്ദേഹത്തിന്റെ പിടിച്ചുവയ്ക്കുകയും വാ മൂടാൻ ശ്രമിക്കുകയും ചെയ്തിരുന്നു. മാവോയിസ്റ്റുകളെ വെടിവയ്ച്ചുകൊന്ന കേരള സർക്കാർ നടപടിക്കെതിരെ പ്രതിഷേധിച്ചതിനായിരുന്നു ഗ്രോ വാസുവിനെതിരെ പോലീസ് കേസെടുത്തത്.

ഗ്രോ വാസു കോടതിയിൽ ഇനിയും മുദ്രാവാക്യം വിളിച്ചാൽ നടപടി; പോലീസിന് ജഡ്ജിയുടെ താക്കീത്
ഗ്രോ വാസുവിനെതിരായ കേസ് പിൻവലിച്ച് ജാമ്യത്തിന് സാഹചര്യം ഒരുക്കണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

കേസിൽ സാക്ഷി വിസ്താരം പൂർത്തിയായിട്ടുണ്ട്. പ്രതിയെ ചോദ്യം ചെയ്യുന്നതിനായി കേസ് 12ലേക്ക് മാറ്റിവച്ചു. അഭിഭാഷകനെ നിയോഗിക്കാതിരുന്ന ഗ്രോവാസു തനിക്കെതിരെ സാക്ഷി പറഞ്ഞവരുടെ എതിർ വിസ്താരമില്ലെന്ന് കോടതിയെ അറിയിച്ചിരുന്നു. കേസിൽ ഗ്രോ വാസുവിനെതിരെ പോലീസിന് മൊഴികൊടുത്ത സാക്ഷി യു ലാലു കൂറുമാറിയെന്ന് പോലീസ് കോടതിയിൽ അറിയിച്ചിരുന്നു.

ഗ്രോ വാസു കോടതിയിൽ ഇനിയും മുദ്രാവാക്യം വിളിച്ചാൽ നടപടി; പോലീസിന് ജഡ്ജിയുടെ താക്കീത്
ഗ്രോ വാസുവിനെതിരായ കേസ് പിൻവലിച്ച് ജാമ്യത്തിന് സാഹചര്യം ഒരുക്കണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

അതേസമയം, ഗ്രോ വാസുവിനെതിരായ കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാഴാഴ്ച പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. അദ്ദേഹത്തിന് നേരെയുള്ള പോലീസിന്റെ സമീപനം മനുഷ്വത്വപരമാവണമെന്നും പ്രതിപക്ഷ നേതാവ് കത്തിൽ ആവശ്യപ്പെട്ടു.

logo
The Fourth
www.thefourthnews.in