മഴക്കെടുതി രൂക്ഷം; ആറു ജില്ലകളില്‍ അവധി, അതീവ ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി രൂക്ഷം; ആറു ജില്ലകളില്‍ അവധി, അതീവ ജാഗ്രതാ നിര്‍ദേശം

കണ്ണൂര്‍ സര്‍വകലാശാലയും എ പി ജെ അബ്ദുൾ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാലയും നാളെ നടത്താനിരുന്ന മുഴുവന്‍ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
Updated on
2 min read

കാലവര്‍ഷം ശക്തമായതോടെ സംസ്ഥാനത്തിന്റെ പല ജില്ലകളും കടുത്ത മഴക്കെടുതിയുടെ പിടിയില്‍. കഴിഞ്ഞ 48 മണിക്കൂറിനിടെ സംസ്ഥാന വ്യാപകമായി കനത്ത മഴ പെയ്തതോടെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ മുന്‍കരുതല്‍ ശക്തമാക്കി. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ആറ്‌ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ കൂടി അവധി നല്‍കി. കോട്ടയം, എറണാകുളം, തൃശൂർ, ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ കണ്ണൂർ സർവകലാശാലയിലെയും എ പി ജെ അബ്ദുൾ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാലയും നാളെ നടത്താനിരുന്ന മുഴുവന്‍ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കോട്ടയം

കോട്ടയത്ത് പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കും. അങ്കണവാടികൾ, ഐസിഎസ്ഇ-സിബിഎസ്ഇ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.

എറണാകുളം

എറണാകുളത്തും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കും. അങ്കണവാടികൾ, ഐസിഎസ്ഇ-സിബിഎസ്ഇ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

കണ്ണൂർ

കണ്ണൂരിലും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കും. കണ്ണൂർ സർവകലാശാലയിൽ നടത്താനിരുന്ന മുഴുവൻ പരീക്ഷകളും മാറ്റിവച്ചു.

കാസർഗോഡ്

കാസർഗോഡ് ജില്ലയിൽ സ്റ്റേറ്റ്-സിബിഎസ്ഇ,-ഐസിഎസ് സി സ്‌കൂളുകൾ കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാത്രമാണ് അവധിയുള്ളത്. തീരപ്രദേശത്ത് താമസിക്കുന്നവർക്കും ജാഗ്രത നൽകിയിട്ടുണ്ട്.

ആലപ്പുഴ(കുട്ടനാട് താലൂക്ക്)

ആലപ്പുഴ ജില്ലയില്‍ കുട്ടനാട് താലൂക്കിലെ പ്രഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്കും നാളെ അവധി പ്രഖ്യാപിച്ചു.

മഴക്കെടുതി രൂക്ഷം; ആറു ജില്ലകളില്‍ അവധി, അതീവ ജാഗ്രതാ നിര്‍ദേശം
സംസ്ഥാനത്താകെ അതിശക്തമായ മഴ, വ്യാപക നാശനഷ്ടം; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്

കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ) നാളെ രാത്രി 11.30 വരെ 3.5 മുതൽ 3.7 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും ശക്തമായ കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ പറയുന്നു. തിരമാലയുടെ വേഗത സെക്കൻഡിൽ 50 cm നും 65 cm നും ഇടയിൽ മാറി വരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. ഈ സാഹചര്യത്തിൽ കേരള - കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇതിന്റെ അടിസ്ഥാനത്തിൽ മത്സ്യത്തൊഴിലാളികൾക്കും തീരപ്രദേശത്തുള്ളവർക്കും ജാഗ്രത നൽകി.

1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കുക. എന്നിവയാണ് പ്രധാന നിർദേശങ്ങൾ.

മഴക്കെടുതി രൂക്ഷം; ആറു ജില്ലകളില്‍ അവധി, അതീവ ജാഗ്രതാ നിര്‍ദേശം
കെ വിദ്യക്ക് പ്രവേശനം നല്‍കിയതില്‍ അപാകതയില്ലെന്ന് കാലടി സര്‍വകലാശാല

അഞ്ച് ദിവസം കൂടി കനത്ത മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മിക്ക ജില്ലകളിലും നദികളിൽ ജലനിരപ്പ് ഉയരുകയാണ്. നദീതീരങ്ങളിൽ താമസിക്കുന്നവർക്ക് ജില്ലാ ഭരണകൂടങ്ങൾ പ്രത്യേക ജാഗ്രതാ നിർദേശം നൽകി.വിവിധ ജില്ലകളിൽ റെഡ് അലർട്ടുൾപ്പെടെയുള്ള ജാഗ്രതാ നിർദേശങ്ങളും നൽകി.

റെഡ് അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ

കാസർഗോഡ് , കണ്ണൂർ, ഇടുക്കി. റെഡ് അലർട്ട് പ്രഖ്യാപിച്ച മൂന്ന് ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്.

ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട്, വയനാട്

മഴക്കെടുതി രൂക്ഷം; ആറു ജില്ലകളില്‍ അവധി, അതീവ ജാഗ്രതാ നിര്‍ദേശം
പാട്ടിന്റെയും പുസ്തകങ്ങളുടെയും ഡോക്ടർ

ഇന്ന് മുതൽ 06-07-2023 വരെ കേരള, കർണ്ണാടക , ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.

07-07-2023 മുതൽ 08-07-2023 വരെ കേരള, കർണ്ണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

logo
The Fourth
www.thefourthnews.in